ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൻ പ്രഖ്യപിച്ചിരിക്കുന്നത് കാരണം ഇ- കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ അവശ്യവസ്തുക്കൾ മാത്രമേ വിതരണം ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ ഉത്തരവ്.
പുതിയ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇ- കൊമേഴ്‌സ് സൈറ്റുകളിലും ആപ്പുകളിലും വരുത്തേണ്ടിവരും.
മുൻപ് ഇത്തരം വെബ്‌സൈറ്റുകൾക്ക് മുഴുവൻ സാധനങ്ങളും വിതരണംചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഇലക്‌ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിതരണംചെയ്യാൻ കഴിയില്ല.
വൻകിട ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്ക് സർക്കാരിന്റെ തീരുമാനം തിരിച്ചടിയാകും. ലോക്ഡൗണിനെത്തുടർന്ന് കടകളടച്ചതോടെ ഇത്തരം സൈറ്റുകളിലൂടെയുള്ള കച്ചവടം സാധാരണയുള്ളതിനെക്കാൾ ഇരട്ടിയാകുമെന്നാണ് കമ്പനികൾ പ്രതീക്ഷിച്ചിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.