ഇന്ത്യയിലെ തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും സൗജന്യ വാക്‌സിൻ; എം.ജി. മോട്ടോർ

ന്യൂഡൽഹി: ഇന്ത്യയിലെ തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിൻ നൽകി തുടങ്ങിയതായി എം.ജി. മോട്ടോർ.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യ ഹാലോളിലെ നിര്‍മാണശാല, ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസുകളിലെയും വിവിധ മേഖലാ ഓഫിസുകളിലെയും ജീവനക്കാരുടെ വാക്സീനേഷൻ തുടങ്ങിയതായി റിപ്പോർട്ട്.

സാമൂഹിക സേവന വിഭാഗമായ എം ജി സേവന മുഖേന താല്‍പര്യമുള്ള ജീവനക്കാര്‍ക്ക്, പ്രായഭേദമന്യെ വാക്സീന്‍ സ്വീകരിക്കാനുള്ള അവസരമാണു നൽകിയിരിക്കുന്നത്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

നാനൂറിലേറെ ജീവനക്കാര്‍ക്ക് വാക്സീനേഷന്റെ ആദ്യ നാളില്‍ തന്നെ വാക്സീന്‍ വിതരണം ചെയ്‍ത് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രാദേശികതലത്തിലെ ആശുപത്രികളുമായി സഹകരിച്ചാണ് ജീവനക്കാര്‍ക്ക് എം ജി മോട്ടോര്‍ ഇന്ത്യ കോവിഡ് 19 വാക്സീന്‍ ലഭ്യമാക്കുന്നത്.

കമ്പനിയിലെ സ്ഥിരം ജീവനക്കാര്‍ക്കു മാത്രമല്ല കരാര്‍ ജീവനക്കാര്‍ക്കും വാക്സീന്‍ ലഭ്യമാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts