1860 കിലോമീറ്ററുകൾ പിന്നിട്ട് ഹരിത ഇടനാഴികയിലൂടെ 120 മെട്രിക് ടൺ ഓക്സിജനുമായി ആദ്യ ട്രെയിൻ നഗരത്തിലെത്തി.

ബെംഗളൂരു: ഓക്സിജൻ്റെ ലഭ്യത കുറയുന്നത് മൂലം ആരോഗ്യ രംഗത്ത് കൂടുതൽ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ 120-125 മെട്രിക് ടൺ ഓക്സിജനുമായി ആദ്യ ട്രെയിൻ നഗരത്തിലെത്തി.

ഓരോ കണ്ടെയിനറുകളിലും 20 മെട്രിക് ടൺ എന്ന കണക്കിൽ 6 കണ്ടെയിനറുകൾ ഉള്ള ട്രെയിൻ ഇന്നലെ പുലർച്ചെ 3.30നാണ് ജംഷഡ്പൂരിൽ നിന്ന് യാത്ര തിരിച്ചത്.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

എവിടെയും പിടിച്ചിടതെ ഇരിക്കാൻ റെയിൽവേ ഒരുക്കിയ ഹരിത ഇടനാഴിയിലൂടെയായിരുന്നു തീവണ്ടിയുടെ യാത്ര.

വൈറ്റ് ഫീൽഡിലെ കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ആണ് ഓക്സിജൻ ഇറക്കുന്നത്, അതിനാവശ്യമായ റാംപുകൾ മുൻപ് തന്നെ തയ്യാറാക്കിയിരുന്നു.

ഓക്സിജൻ ട്രെയിൻ ഓടിക്കുന്നതടക്കം എല്ലാ സഹായവും കേന്ദ്ര സർക്കാറിൽ നിന്ന് ലഭിക്കുന്നുണ്ട് ,നന്ദി പറയുന്നതായും ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts