ബെംഗളൂരു: സഹപ്രവർത്തകരായ യുവതികളും യുവാക്കളും ഒരുമിച്ച് വിനോദയാത്ര പോയതിന് ഇവർക്ക് നേരെ ഒരു സംഘം സാമൂഹ്യ വിരുദ്ധരുടെ മർദ്ദനം. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. മംഗളൂരുവിൽ നിന്ന് മടിക്കേരിയിലെത്തിയ ഇവരെ ഒരു സംഘം ആളുകൾ തടയുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതികളും യുവാക്കളും വന്ന കാർ പരിശോധിച്ച് യുവാക്കളെ മർദ്ദനത്തിനിരയാക്കിയതായും റിപ്പോർട്ടുണ്ട്. യുവാക്കളുടെയും യുവതികളുടെയും ചിത്രം സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. നേരത്തെയും ഇതേ തരത്തിലുള്ള ആക്രമണങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.
Read MoreTag: police case
ബെറ്റ് വച്ച 500 രൂപ നൽകിയില്ല, സുഹൃത്തിന്റെ തല വെട്ടിയെടുത്ത് കൊലപ്പെടുത്തി
ഗുവാഹത്തി : ഫുട്ബോള്‍ മത്സരത്തില്‍ ബെറ്റ് വച്ച 500 രൂപ നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല വെട്ടിയെടുത്ത പ്രതി പോലീസിൽ കീഴടങ്ങി. അസം സോണിപൂര്‍ ജില്ലയിലെ രംഗപ്പാറയിലാണ് സംഭവം. തുനിരാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്തായ ഹേംറാമാണ് കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്ഥലത്ത് ഫുട്ബോള്‍ മത്സരം നടന്നിരുന്നു. തുനിരാമും ഹേംറാമും വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു. തോല്‍ക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നയാള്‍ 500 രൂപ നല്‍കണമെന്നായിരുന്നു ബെറ്റ്. മത്സരം കഴിഞ്ഞപ്പോള്‍ തുനിരാമിന്റെ ടീം പരാജയപ്പെട്ടു. പണം ആവശ്യപ്പെട്ട ഹേംറാമും തുനിരാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് തുനിരാം…
Read Moreഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: കര്‍ണാടകയില്‍ കുടുംബകോടതിയില്‍ വച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ചിത്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുടുംബ കോടതിയില്‍ നടന്ന ഒരു മണിക്കൂര്‍ കൗണ്‍സിലിങ്ങില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഏഴ് വര്‍ഷത്തെ ദാമ്പത്യം തുടരാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനുശേഷം…
Read Moreറിയൽ എസ്റ്റേറ്റ് കമ്പനിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി
ബെംഗളൂരു: ഇടപാടുകാരെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ 300 കോടി സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. മന്ത്രി ഡെവലപ്പേഴ്സ് കമ്പനിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മന്ത്രി സെറീനിറ്റി, മന്ത്രി വെബ്‌സിറ്റി, മന്ത്രി എനർജിയ തുടങ്ങിയ പ്രൊജക്റ്റുകളുടെ പേരിൽ വ്യാജ വാഗ്ദാനം നൽകി ആളുകളെ വഞ്ചിച്ചതാണ് കേസ്. കമ്പനിക്കെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ചുമത്തിയാണ് ഇ ഡി കേസ് എടുത്തത്.
Read Moreസിനിമാ പ്രവർത്തകയെ പീഡിപ്പിച്ചു, പ്രതി ഒളിവിൽ
ബെംഗളൂരു: സിനിമാ മേഖലയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ വ്യവസായി ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. യുവതിയെ ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത് . സംഭവശേഷം ഒളിവിലായ പ്രതിയെ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്നാണ് സൂചന. യുവതിയുടെ അകന്ന ബന്ധുവാണ് ഈ വ്യവസായി. യുവതി സാമ്പത്തിക സഹായത്തിനായാണ് വ്യവസായിയെ സമീപിച്ചത്. സംരംഭത്തിനു പിന്തുണ നൽകിയ വ്യവസായി പിന്നീട് മറ്റു കാര്യങ്ങൾ സംസാരിക്കാനായി യുവതിയെ വിളിച്ചു വരുത്തി ഹോട്ടലിൽ വച്ച്…
Read More24 കാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പാലക്കാട് : ചിറ്റിലഞ്ചേരി കൊന്നല്ലൂരില്‍ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂര്‍ സ്വദേശി സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. സ്വന്തം വീട്ടില്‍ത്തന്നെയാണ് സൂര്യപ്രിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം സ്റ്റേഷനിലെത്തി സൂര്യപ്രിയയെ താന്‍ കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. സൂര്യപ്രിയയും സുജീഷും ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായെന്നും ഇതായിരിക്കാം കൃത്യം നടത്താന്‍ കാരണമെന്നുമാണ് സൂചന. ഡി…
Read Moreദമ്പതികളെ കാണാനില്ല, പരാതിയുമായി ബന്ധുക്കൾ
ബെംഗളൂരു: ദമ്പതികളെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. രണ്ടര വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ദമ്പതികളെ പെട്ടന്ന് ഒരു നാൾ ഒരു സൂചനയും ഇല്ലാതെ കാണാതായതായി പരാതി. സംഭവത്തിൽ പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ വാങ്ങാൻ ഉഡുപ്പിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നന്ദികൂർ-ആഡ്‌വെയിലെ വീട്ടിൽ നിന്ന് ഇറങ്ങിയ റിയാസ് (28), ഷിഫ ഷെയ്ഖ് (25) എന്നിവരെ ഓഗസ്റ്റ് ഒന്ന് മുതൽ അന്ന് കാണാതാവുന്നത്. മണിപ്പാലിലെ മൊബൈൽ ഫോൺ കടയിൽ ജോലിക്കാരനായിരുന്നു റിയാസ്. ശിഫയുടെ മാതാപിതാക്കൾ വിവാഹത്തിന് മുമ്പ് മരിച്ചിരുന്നു. ബിഎഎംഎസ് അവസാന വർഷ…
Read Moreഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെ കൊന്നു, ഭർത്താവ് അറസ്റ്റിൽ
ഭോപ്പാൽ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഇന്റർനെറ്റിൽ നിന്നും വീഡിയോകളിൽ നിന്നും പ്രചോദിതനായി ആണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ജൂലൈ 26നു രാത്രി ഒൻപതു മണിയോടെയാണ് മീനയുടെ ഭാര്യ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാൾ നാലു പേർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഭർത്താവിന്റെ പ്രവൃത്തികൾ പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ്…
Read Moreനിരോധനാജ്ഞ ലംഘനം, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
ന്യൂഡൽഹി : നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ജീവനക്കാരെ കൃത്യനിർവഹണം നടത്തുന്നതിൽ നിന്നും തടസ്സപ്പെടുത്തി എന്നാരോപിച്ചും നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ നിയമത്തിലെ വകുപ്പുകളായ 186 (സർക്കാർ ജീവനക്കാരെ തടയൽ), 188 (ഉത്തരവുകൾ അനുസരിക്കാതിരിക്കൽ), 332 (കൃത്യനിർവഹണം തടസ്സപ്പെടുത്തൽ) എന്നിവ പ്രകാരം തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഡി.സി.പി അമൃത ഗുഗുലോത്ത് പറഞ്ഞു. 144 വകുപ്പ് ലംഘിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 188 പ്രകാരം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.…
Read Moreഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ ചെയ്ത 14 പേർക്ക് എയ്ഡ്‌സ്
ലക്നൗ : ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ കുത്തിയ 14 പേർക്ക് എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്തതായി പരാതി. വളരെ കുറഞ്ഞ വിലയില്‍ ടാറ്റൂ ചെയ്ത് തരുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവര്‍ക്കാണ് എയ്ഡ്‌സ് പകര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. വിവിധ ആശുപത്രിയിലായി പനിയും മറ്റ് രോഗങ്ങളുമായി ഇവർ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് . ഇവര്‍ക്ക് പലവിധ മരുന്നുകള്‍ നല്‍കിയെങ്കിലും രോഗം ഭേദമായില്ല. ടൈഫോയിഡ്, മലേറിയ തുടങ്ങിയ രോഗങ്ങളാണെന്ന് കരുതി പരിശോധന നടത്തിയെങ്കിലും ഇതൊന്നുമല്ലെന്ന് സ്ഥിരീകരിച്ചു. ആശയക്കുഴപ്പത്തിലായ ഡോക്ടര്‍മാര്‍ എച്ചഐവി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന…
Read More