ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ ചെയ്ത 14 പേർക്ക് എയ്ഡ്‌സ്

ലക്നൗ : ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ കുത്തിയ 14 പേർക്ക് എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്തതായി പരാതി. വളരെ കുറഞ്ഞ വിലയില്‍ ടാറ്റൂ ചെയ്ത് തരുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവര്‍ക്കാണ് എയ്ഡ്‌സ് പകര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. വിവിധ ആശുപത്രിയിലായി പനിയും മറ്റ് രോഗങ്ങളുമായി ഇവർ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് . ഇവര്‍ക്ക് പലവിധ മരുന്നുകള്‍ നല്‍കിയെങ്കിലും രോഗം ഭേദമായില്ല. ടൈഫോയിഡ്, മലേറിയ തുടങ്ങിയ രോഗങ്ങളാണെന്ന് കരുതി പരിശോധന നടത്തിയെങ്കിലും ഇതൊന്നുമല്ലെന്ന് സ്ഥിരീകരിച്ചു. ആശയക്കുഴപ്പത്തിലായ ഡോക്ടര്‍മാര്‍ എച്ചഐവി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന…

Read More