ബെംഗളൂരു: ഓണത്തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ ട്രയിനുകളുമായി ദക്ഷിണ റെയിൽവേ. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ്. – കൊച്ചുവേളി എസ്എംവിടി ബെംഗളൂരു സെപ്റ്റംബർ 11 ന് വൈകുന്നേരം 5 മണിക്ക് കൊച്ചുവെളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.10 ന് ബെംഗളൂരുവിൽ എത്തും. തിരികെ 12 ന് വൈകുന്നേരം 3 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു 13 നു പുലർച്ചെ കൊച്ചുവേളിയിൽ എത്തും. കോട്ടയം വഴിയുള്ള ട്രെയിനുകൾ – താംബരം – കൊച്ചുവേളി സ്പെഷ്യൽ സെപ്റ്റംബർ 4 ന് ഉച്ചക്ക് 2.15 ന്…
Read MoreTag: onam
“ഓണവർണ്ണങ്ങൾ 2022” കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ ഓണാഘോഷം നാളെ
ബെംഗളൂരു: എൺപത്തിരണ്ടു വർഷത്തെ പാരമ്പര്യമുള്ള ബെംഗളൂരുവിലെ ഏറ്റവും പഴയ മലയാളി സംഘടനയായ കേരള സമാജം ബെംഗളൂരു മുൻവർഷങ്ങളിലെ പോലെ മികച്ച രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. മുൻ വർഷം നഷ്‌ടമായ നമ്മുടെ ഓണത്തെ ഈ വർഷം വരവേൽക്കാൻ കേരള സമാജം ബെംഗളൂരു സിറ്റി സോണും എച്ച്‌കെ ബി കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരുവും ചേർന്ന് “ഓണവർണ്ണങ്ങൾ 2022” എന്ന പേരിൽ ഓണാഘോഷം 2022 നാളെ (ഓഗസ്റ്റ് 28) ഞായറാഴ്ച രാവിലെ മുതൽ രാത്രി 8 വരെ കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ…
Read Moreഓണാഘോഷം, തിരുവാതിര കളി മത്സരത്തിന് തയ്യാറെടുത്ത് മലയാളി സമാജം
ബെംഗളൂരു: രാജരാജേശ്വരിനഗർ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി തിരുവാതിര കളി മത്സരം നടത്തുന്നു. രാജരാജേശ്വരി നഗറിലെ വാസവി മഹൽ കല്യാണമണ്ഡപത്തിൽ വച്ച് നവംബർ 6 ആണ് മത്സരം നടക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യാൻ സംഘടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി 97413 01791 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
Read Moreകേരളത്തിൽ ഇത്തവണ ഓണത്തിന് എല്ലാ കാർഡ് ഉടമകൾക്കും പതിമൂന്നിന സൗജന്യ ഭക്ഷ്യകിറ്റ്
തിരുവനന്തപുരം: റേഷന് കാർഡുടമകൾക്ക് വീണ്ടും സർക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ്. 13 ഇനങ്ങളടങ്ങിയ കിറ്റ് തയാറാക്കാന് സർക്കാർ സപ്ലൈകോക്ക് നിർദേശം നൽകി. പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റും സപ്ലൈകോ വിതരണം ചെയ്യും. പഞ്ചസാര (ഒരു കിലോ), ചെറുപയർ (അരക്കിലോ). തുവരപരിപ്പ് (250ഗ്രാം), ഉണക്കലരി (അര കിലോ), വെളിച്ചെണ്ണ (അരലിറ്റർ), ചായപ്പൊടി (100 ഗ്രാം), മുളകുപൊടി- (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), ഉപ്പ് (ഒരു കിലോ), ശർക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. റേഷൻ കടകൾ…
Read Moreഓണമുണ്ണാൻ കേരളത്തിലേയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് റിസർവേഷൻ തുടങ്ങി
ബെംഗളൂരു: ഓണം എത്താൻ 4 മാസം ബാക്കി നിലനിൽക്കെ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ട്രെയിനുകളിൽ 120 ദിവസം മുൻപ് വരെ റിസർവേഷൻ ചെയ്യാനുള്ള സൗകര്യം പുനരാരംഭിച്ചിരുന്നു. സെപ്റ്റംബർ 13 വരെയുള്ള ടിക്കറ്റ് റിസർവേഷനാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഇതിനുപുറമെ തിരിച്ചുവരാനുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. റിസർവേഷൻ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ടിക്കറ്റ് തീരുന്നതോടെ പിന്നെ തത്കാൽ ടിക്കറ്റിനെ ആശ്രയിക്കണം. സെപ്റ്റംബർ 8നാണ് ഇത്തവണ തിരുവോണം. നേരത്തെ അവധി ദിവസങ്ങൾ നോക്കി മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ…
Read Moreബംഗളൂരുവിൽ ഓണാഘോഷവും ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരവും
ബംഗളൂരു നന്മ മലയാളീ സാംസ്കാരിക സംഘടനയുടെ അഞ്ചാമത് ത്രിദിന ഓണാഘോഷം മികവാർന്ന കലാ-കായിക-സാംസ്കാരിക മത്സരങ്ങളുടെ അകംബടികളോടെ 2017 ആഗസ്റ്റ് 6,19,20 തിയ്യതികളിൽ ആനേക്കൽ വി.ബി.ഹെച്ച്.സി അംഗണത്തിൽ വെച്ച് നടത്തുവാൻ ശ്രീ ജിന്സ് അരവിന്ദിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ തീരുമാനിച്ചു. ആറാം തിയ്യതി നടക്കുന്ന മുഴുനീള കായിക മത്സരങ്ങൾക്കും ശേഷം ആഗസ്റ്റ് പത്തൊമ്പതാം തിയ്യതി രാവിലെ മുതൽ കലാ പരിപാടികളും, ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരവും, ആനേക്കൽ താലൂക്കിലെ പത്താംക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുമെന്നും പ്രോഗ്രാം ഡയറക്ടർ ശ്രീ വിശ്വാസ് ആത്രാശ്ശേരി വ്യക്തമാക്കി.…
Read More