ബസില്ലാതെ മലയാളികളുടെ ഓണയാത്ര വഴിമുട്ടുമോ?

ബെംഗളൂരു: പെർമിറ്റ് ക്ഷാമത്തെ തുടർന്ന് ഉത്സവ സീസണുകളിൽ സ്പെഷ്യൽ ബസ് ഓടിക്കാൻ കഴിയാതെ കേരള ആർടിസി. തത്കാലിക പെർമിറ്റിനു വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മലയാളികളുടെ ഓണയാത്ര ഉൾപ്പെടെ വെള്ളത്തിലാവും. കർണാടകയും കേരളവും തമ്മിലുള്ള സംസ്ഥാനന്തര ഗതാഗത കരാർ പ്രകാരം ഉത്സവ സീസണുകളിൽ 50 ഓളം സ്പെഷ്യൽ ബസുകൾക്ക്‌ അനുമതിയുണ്ട്. എന്നാൽ ആവശ്യമായത്ര ബസ് ഇല്ലാത്തത് ആണ് കേരള ആർടിസി നേരിടുന്ന വൻ പ്രതിസന്ധി. ബലി പെരുന്നാൾ കഴിഞ്ഞ് മടങ്ങുന്നവരും ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണ്. കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിട്ടും ആവശ്യമായ ബസ് ഇല്ലാത്തതാണ് കേരള…

Read More

കേരള സമാജം കെ. ആർ. പുരം സോൺ ഓണാഘോഷം ഒക്ടോബർ 2 ന്

ബെംഗളൂരു:  കേരള സമാജം ബെംഗളൂരു  കെ. ആർ. പുരം സോണിന്റെ ഓണാഘോഷം ഒക്ടോബർ 2 നു ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ ഓണാഘോഷം “വീണ്ടും ഒരു പൊന്നോണ സംഗമം” കൃഷ്ണരാജപുരത്തുള്ള എം.ടി.ബി. കൺവെൻഷൻ ഹാളിൽ രാവിലെ 9:30 മണിക്ക് ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ഹനീഫ് എം അധ്യക്ഷത വഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ എം. പി മുഖ്യാതിഥിയാകും. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രൻ, കവിയും ഗാനരചയിതാവുമായ റഫീഖ്…

Read More

കല ബെംഗളൂരു ഓണോത്സവത്തിന് ആവേശോജ്ജ്വല കൊടിയിറക്കം 

ബെംഗളൂരു: ബെംഗളൂരു മലയാളികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് കല വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും കലാ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച ദാസറഹള്ളിയിൽ നടന്നു. പൊതുസമ്മേളനവും കലാ സാന്ത്വനം ഉദ്ഘാടനവും കേരള മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചർ നിർവഹിച്ചു. കേരള എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മെഗാ നൈറ്റ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.   ദസറഹള്ളി എം. എൽ. എ, ആർ മഞ്ജുനാഥ്‌ മുഖ്യാതിഥിയായി. കലയുടേത് മാതൃകാപരമായ സന്നദ്ധസേവന പ്രവർത്തനങ്ങളാണെന്നും അതിജീവനത്തിന്റെ കൈത്താങ്ങാവാൻ കലയുടെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും ഷൈലജ…

Read More

‘ഓണം എക്സ്ട്രാവഗൻസ 2022’ ആഘോഷം നടന്നു 

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി SMONDO -3 ഓണം സാംസ്കാരിക സമിതി 17, 18 തിയ്യതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ‘ഓണം എക്സ്ട്രാവഗൻസ 2022’ വിപുലമായി ആഘോഷിച്ചു. ഓണസദ്യ, സാംസ്കാരിക പരിപാടികൾ, ബ്രേക്ക് ഫ്രീ റൂട്ടിന്റെ സംഗീത നിശ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട്, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു.

Read More

കെങ്കേരി സെന്റ് വിൻസെന്റ് പള്ളി ഇടവകയിൽ ഓണാഘോഷം നടന്നു

ബെംഗളൂരു: കെങ്കേരി .സെന്റ് വിൻസെന്റ് പള്ളി ഇടവയുടെ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇടവ വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ ആഘോഷത്തിന് നേതൃത്വം നൽകി . യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി, തിരുവാതിര, വടം വലി മത്സരം, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തം, മറ്റ് മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ഡിസ്‌ന, ബിജു, ജോളി, അസ്സീസ്സി, ബിനോയ്, ആന്റോ, സിസ്‌ലി, റാണി എന്നിവർ പ്രോഗ്രാം, സ്‌പോർട്‌സ്, ഓണസദ്യ എന്നിവർ നേതൃത്വം നൽകി. ഇടവ അംഗങ്ങൾ എല്ലാവരും പരിപാടികളിൽ പങ്കെടുത്തു.

Read More

മലയാളി കൂട്ടായ്മ, ഓണം പരിപാടികൾ നടത്തി

ബെംഗളൂരു: കാട്ടുഗോഡി ജി ആർ എലിസിയം അപ്പാർട്ട്മെന്റിൽ മലയാളി കൂട്ടായ്മ ഓണം പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, പുലികളി, തിരുവാതിര കളി, മറ്റു കലാപരിപാടികൾ അരങ്ങേറി. അർജുൻ, മിഥുൻ, ജെറി, ജിന്റോ, ജിതിൻ, സുരജ്, രവി, രാകേഷ്, ശ്രീകുമാർ, വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

മഹൽ ഓണാഘോഷം ‘കേളിരവം 2022’ നാളെ 

ബെംഗളൂരു: മലയാളി അസോസിയേഷൻ ഓഫ് എച്ച്. എ. എൽ ന്റെ ഓണാഘോഷം ‘കേളിരവം 2022’ സെപ്റ്റംബർ 18 നാളെ എച്ച്. എ. എൽ ഫാക്ടറിയുടെ അടുത്ത് ഉള്ള എച്ച്. എൽ. എ കല്ല്യാണ മണ്ഡപത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. മുഖ്യ അതിഥിയായി എച്ച്. എ. എൽ ഡയറക്ടർ ഓപ്പറേഷൻസ് ഐ. പി ജയദേവ ചടങ്ങിൽ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി തിരുവാതിര കളി, നാടൻ പാട്ട്, പുലിക്കളി, ശിക്കാരി മേളം, വഞ്ചി പാട്ട്, സ്കിറ്റ്, മാർഗം കളി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘടന അറിയിച്ചു. ഒപ്പം…

Read More

ജാതിമതഭേദമില്ലാതെ തിരുവോണാഘോഷത്തിൽ മുഴുകി മലയാളികൾ

ബെംഗളൂരു: ഇന്ന് തിരുവോണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തില്‍ മലയാളികള്‍. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം മലയാളിയുടെ ഉത്സവമാണ്. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളുമായി ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ മലയാളി വരവേല്‍ക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി മലയാളികള്‍ ഓണമാഘോഷിക്കും.…

Read More

മലയാളി ഫാമിലി കൂട്ടായ്മയുടെ നേതൃത്വത്തത്തിൽ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

ബംഗളുരു : ഇലകട്രോണിക് സിറ്റി മലയാളി ഫാമിലി കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൂട്ടായ്മയിലെ മലയാളികൾ എല്ലാവരും ചേർന്ന് പൂക്കളം ഒരുക്കി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി ചെണ്ടമേളത്തോടെ മാവേലിയെ വരവേറ്റു. ചടങ്ങിൽ ഏറ്റവും മുതിർന്ന അംഗം ശാന്തകുമാരിയും സിനിമ ബാലതാരം ദ്രുപത് കൃഷ്ണയും ചേർന്ന് ചടങ്ങിൽ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരുന്നൂരിൽ പരം കുടുംബാംഗങ്ങൾ പങ്കുചേർന്നു. വടം വലി മത്സരം, ഉറിയാടി മത്സരം തുടങ്ങി നിരവധി മത്സരങ്ങളും വിഭവ സ്മൃദ്ധമായ സദ്യയും ഗാനമേളയോടെ ചടങ്ങിന്…

Read More

ഓണകാലത്ത് 53 ഓളം സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ ടി സി

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാട്ടിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ ബസുകളുടെ എണ്ണം 53 ആയി ഉയർത്തി കർണാടക ആർ ടി സി. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 6, 7 തീയതികളിൽ മാത്രം 29 അധിക സർവീസുകളാണ് കേരളത്തിലേക്ക് ഓടിക്കുന്നത്.   തിരിച്ച് ബെംഗളുരുവിലേക്ക് കൂടുതൽ പേർ മടങ്ങുന്ന 11 നു 24 സ്പെഷ്യൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. എറണാകുളം തൃശൂർ എന്നിവിടങ്ങളിലേക്ക് എ സി സ്ലീപ്പർ സർവീസുകളും നടത്തും. മൂന്നാർ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലേക്കും സ്പെഷ്യൽ സർവീസുകളുണ്ട്. തിരക്കിനനുസരിച്ച്…

Read More
Click Here to Follow Us