ടോൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ടോൾബൂത്ത് ജീവനക്കാരൻലോറിയിടിച്ചു മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ഹൈവേയിൽ നവയുഗ ടോൾപ്ലാസയിൽ ലോറിയിടിച്ച് ടോൾബൂത്ത് ജീവനക്കാരൻ മരിച്ചു.

ബസവേശ്വരനഗർ സ്വദേശി നാഗരാജ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.

ഫാസ്ടാഗില്ലാത്തതിനാൽ ടോളിൽനിന്ന് രക്ഷപ്പെടാൻ ഡ്രൈവർ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

ഭക്ഷണം കഴിച്ചശേഷം ടോൾ ഗേറ്റിലേക്ക് വരാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ നാഗരാജിനെ അധികവേഗത്തിലെത്തിയ ലോറി ഇടിച്ചുതെറുപ്പിക്കുകയായിരുന്നു.

നെലമംഗല പോലീസ് കേസെടുത്തു. ലോറി ഹുബ്ബള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ലോറി ഉടമയ്ക്ക് നോട്ടീസയച്ചതായി പോലീസ് പറഞ്ഞു. അഞ്ചുമാസം മുമ്പാണ് നാഗരാജ് ടോൾബൂത്തിൽ ജോലിയിൽ പ്രവേശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts