പുഴുങ്ങിയ മുട്ട അധികംവേണമെന്ന് ആവശ്യപ്പെട്ട് തർക്കം; ഭാര്യ ജീവനൊടുക്കി

ബെംഗളൂരു : പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലി ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിനി പൂജ (31) യാണ് മരിച്ചത്.

സംഭവത്തിൽ ഭർത്താവ് അനിൽകുമാറിനെ (35) പോലീസ് അറസ്റ്റുചെയ്തു. മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം.

പെയിന്റ് ഫാക്ടറിയിൽ ജീവനക്കാരായ ഇരുവരും രണ്ടുമക്കൾക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

പൂജയും അനിൽകുമാറും നിസ്സാര കാരണങ്ങൾക്ക് വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം അത്താഴസമയത്ത് അനിൽകുമാർ കുടുംബനാഥനായതിനാൽ ഒരു മുട്ട അധികംവേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നുപറഞ്ഞ് അനിൽകുമാർ പൂജയെ വഴക്കുപറയുകയും ചെയ്തു. പിന്നീട് അനിൽകുമാറും കുട്ടികളും ഉറങ്ങുന്നതിനിടെ പൂജ കെട്ടിടത്തിൽനിന്ന് ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts