ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച മദ്യം ‘ജവാൻ’ റം ആണെന്ന് കണക്കുകൾ 

തിരുവനന്തപുരം:ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റ മദ്യ ബ്രാൻഡ് ‘ജവാൻ’ ആണെന്ന് ബെവ്കോയുടെ പുതിയ കണക്കുകൾ. പത്തുദിവസം കൊണ്ട് 6,30,000 ജവാൻ മദ്യം വിറ്റതായാണ് കണക്ക്. അവിട്ടം ദിനത്തിൽ ബെവ്കൊയിൽ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഇലെറ്റിലാണെന്നും കണക്കുകൾ. വിലകുറഞ്ഞ മദ്യ ബ്രാൻഡ് എന്നതും സർക്കാർ ഉത്പാദിപ്പിക്കുന്ന ബ്രാൻഡ് എന്നതും ജവാന്റെ പ്രത്യേകതയാണ്. ഓണക്കാലത്ത് ഇതിന്റെ ആവശ്യം വരുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഓണക്കാലത്തെ ആരംഭിക്കുന്നതിന് മുമ്പുതന്നെ ബെവ്‌കോ എം.ഡി., മറ്റ് ബ്രാൻഡുകൾക്ക് പ്രമോഷൻ നൽകരുതെന്നും പ്രമോഷൻ…

Read More

നറുക്കെടുപ്പിൽ ഓണസമ്മാനമായി മദ്യം ഓഫർ ചെയ്ത് കൂപ്പൺ ; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഓണസമ്മാനമായി നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന് കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഇട്ടിച്ചിറപറമ്പ്‌ കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ്‌ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ശരത്‌ ബാബുവും സംഘവും പിടികൂടിയത്‌. ആയിരം കൂപ്പണുകളാണ് ഇയാൾ അച്ചടിച്ചത്. ഇതിൽ നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും 700 കൂപ്പണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

50 സ്പെഷൽ ബസുകളുമായി കേരള ആർടിസി 

ബെംഗളൂരു: ഓണം തിരക്ക് കൂടുന്നതോടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കേരള കർണാടക ആർടിസി. മൂന്ന് ദിവസങ്ങളിലായി 50 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഓടിക്കുന്നത്. 25ന് മാത്രം 28 സ്പെഷൽ ബസുകളുണ്ട്. ഇവയിൽ ബുക്കിങ് പൂർത്തിയായി. കൂടുതൽ ബസുകളിലെ റിസർവേഷൻ ഇന്നും നാളെയുമായി ആരംഭിക്കും. ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കുകളും കേരള ആർടിസി നൽകുന്നുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റയുടെ റിസർവേഷൻ നിരക്കായ 10 രൂപ ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ…

Read More

കുടവയറന്മാർക്ക് വൻ ഡിമാൻഡ്; മാവേലിയായി വേഷം കെട്ടുന്നവർക്ക് ദിവസം 4500 രൂപ വരെ പ്രതിഫലം 

മലപ്പുറം: ഓണക്കാലമായതോടെ കുടവയറന്മാർക്ക് വൻ ഡിമാൻഡ്. ഓണം അടുത്തതോടെ മാവേലിയുടെ വേഷം കെട്ടാനാണ് കുടവയറന്മാരെ വൻ ഷോപ്പിംഗ് മാളുകൾ മുതൽ ചെറു ടെക്സ്റ്റൈൽസുകൾ വരെ തേടുന്നത്. വൻ ഓഫറുകളുമായി വിപണി പിടിക്കാൻ മത്സരിക്കുന്ന സ്ഥാപനങ്ങൾ നല്ലൊരു മാവേലിയെ കിട്ടാൻ എത്രപണം നൽകാനും ഒരുക്കമാണത്രെ. ദിവസവും 3000 രൂപ മുതൽ 4500 രൂപ വരെ മാവേലിയായി വേഷം കെട്ടുന്ന കുടവറന്മാർക്ക് പ്രതിദിന പ്രതിഫലം. മാവേലി വേഷം കെട്ടി എല്ലാവരെയും അനുഗ്രഹിക്കൽ മാത്രമാണ് ജോലി. ആകർഷിക്കാൻ വേഷം കെട്ടി നിന്നാൽ മാത്രം മതി. വേഷമൊക്കെ നൽകും. കാതിൽ…

Read More

59 സ്പെഷൽ ബസുകളുമായി കർണാടക 

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കെത്താൻ സ്പെഷ്യൽ ബസുകളുമായി കർണാടക ആർടിസി. നഗരത്തിൽ നിന്ന് 3 ദിവസങ്ങളിലായി 59 ഓണം സ്പെഷൽ ബസുകളാണ് കർണാടക ആർടിസി യുടെതായി ഓടുന്നത്. 24, 25, 26 തീയതികളിൽ ആലപ്പുഴ, മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും 3 സ്പെഷൽ ബസുകളുണ്ട്.

Read More

ഓണം ; നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി , അറിയാം വിശദമായി

ബെംഗളൂരു: ഉത്സവ സീസണുകളിൽ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് നാട്ടിലേക്കുള്ള യാത്രയാണ്. ട്രെയിനാണെങ്കിലും ബസ് ആണെങ്കിലും ആഴ്ചകള്‍ക്കു മുൻപുതന്നെ ടിക്കറ്റുകള്‍ തീർന്നിട്ടുണ്ടാവും. ഇനി ലഭ്യമാണെങ്കില്‍തന്നെ തീപിടിച്ച വിലയുമായിരിക്കും. ഈ ഒരു കാരണം കൊണ്ടുമാത്രം ഓണം ഉൾപ്പെടെ മറുനാട്ടില്‍ ആഘോഷിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ, ഈ പ്രതിസന്ധി പരിഹരിക്കാനായി കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കോഴിക്കോട് കെഎസ്‌ആര്‍ടിസിയാണ് നിലവിലെ കോഴിക്കോട്-ബെംഗളൂരു , ബെംഗളൂരു -കോഴിക്കോട് ബസ് സര്‍വീസുകള്‍ക്കു പുറമേ ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത്. പ്രത്യേക ബസുകളുടെ സമയം,…

Read More

കൂടുതൽ സ്പെഷ്യൽ ബസുകൾ 15 ന് ശേഷമെന്ന് കർണാടക ആർടിസി 

ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് 15ന് ശേഷം ആരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. കോട്ടയം -2, മൂന്നാർ -1, എറണാകുളം -3, തൃശൂർ -3, പാലക്കാട് -3, കോഴിക്കോട് -2, കണ്ണൂർ -1 നവീകരണത്തിലേക്ക് 15 സ്പെഷ്യൽ ബസുകൾ കഴിഞ്ഞ ദിവസം വരെ അനുവദിച്ചു.

Read More

പ്രധാനമന്ത്രിക്ക് ഇത്തവണ ഓണക്കോടി എത്തുന്നത് കണ്ണൂരിൽ നിന്നും 

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട്. കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ-ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടി ഒരുക്കുന്നത്. ഒരാഴ്ചയായി നെയ്ത്തുകാരി വാരത്തെ കെ. ബിന്ദു നെയ്യുന്നത്, പ്രധാനമന്ത്രിക്കും മറ്റു പ്രമുഖർക്കും കേരളം സമ്മാനിക്കുന്ന കുർത്തയ്ക്കുള്ള തുണിയാണ്. ഹാൻഡ്‍ലൂം ആൻഡ് ടെക്സ്റ്റൈൽ സ്റ്റേറ്റ് ഡയറക്ടർ കെ.എസ്. അനിൽകുമാറിന്റെ നിർദേശാനുസരണം ലോക്നാഥ് വിവേർസ് സെക്രട്ടറി പി. വിനോദ് കുമാർ തുണി നിർമിക്കുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് എ. പവിത്രൻ പിന്തുണയും നൽകി. കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട്…

Read More

തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു; രണ്ടാം സമ്മാനത്തിൽ പുതിയ മാറ്റങ്ങൾ 

തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. സമ്മാനത്തുകയിൽ മാറ്റമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ഇത്തവണ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റെക്കോർഡ് തുകയായ 25 കോടി രൂപയായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിരുവോണം ബമ്പറിന്റെ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. ഇതേ തുകയിൽ തന്നെയാണ് ഇത്തവണത്തെ ബംപർ നറുക്കെടുപ്പ് സംഘടിപ്പിക്കുക. രണ്ടാം സമ്മാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കോടി വീതം 20 പേർക്ക് ആണ് രണ്ടാം സമ്മാനം. ഒരു ലക്ഷത്തോളം…

Read More

ഓണം എത്തുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയ്ക്കാൻ സാധ്യത 

ബെംഗളൂരു∙ ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ സ്ലീപ്പർ ബസുകൾ വരുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മലയാളി യാത്രക്കാർ. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന കേരള ആർട്ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് സീറ്റർ കം സ്ലീപ്പർ ബസുകൾ ഓണത്തിന് മുൻപ് ബെംഗളൂരു റൂട്ടിൽ ഓടിത്തുടങ്ങിയേക്കും.  ഒരു എസി, ഒരു നോൺ എസി ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് പുറത്തിറക്കുന്നത്. ഒരു ബസിൽ 25 സീറ്റുകളും 15 ബർത്തുകളുമാണ് ഉണ്ടാകുക. സീറ്റിനേക്കാൾ 25 ശതമാനം അധിക നിരക്കായിരിക്കും ബർത്തിന് ഈടാക്കുക. നിലവിലെ എസ്സി ആക്സിൽ സ്ലീപ്പർ–…

Read More
Click Here to Follow Us