കുടവയറന്മാർക്ക് വൻ ഡിമാൻഡ്; മാവേലിയായി വേഷം കെട്ടുന്നവർക്ക് ദിവസം 4500 രൂപ വരെ പ്രതിഫലം 

മലപ്പുറം: ഓണക്കാലമായതോടെ കുടവയറന്മാർക്ക് വൻ ഡിമാൻഡ്.

ഓണം അടുത്തതോടെ മാവേലിയുടെ വേഷം കെട്ടാനാണ് കുടവയറന്മാരെ വൻ ഷോപ്പിംഗ് മാളുകൾ മുതൽ ചെറു ടെക്സ്റ്റൈൽസുകൾ വരെ തേടുന്നത്.

വൻ ഓഫറുകളുമായി വിപണി പിടിക്കാൻ മത്സരിക്കുന്ന സ്ഥാപനങ്ങൾ നല്ലൊരു മാവേലിയെ കിട്ടാൻ എത്രപണം നൽകാനും ഒരുക്കമാണത്രെ.

ദിവസവും 3000 രൂപ മുതൽ 4500 രൂപ വരെ മാവേലിയായി വേഷം കെട്ടുന്ന കുടവറന്മാർക്ക് പ്രതിദിന പ്രതിഫലം.

മാവേലി വേഷം കെട്ടി എല്ലാവരെയും അനുഗ്രഹിക്കൽ മാത്രമാണ് ജോലി.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

ആകർഷിക്കാൻ വേഷം കെട്ടി നിന്നാൽ മാത്രം മതി. വേഷമൊക്കെ നൽകും.

കാതിൽ നീളത്തിലുള്ള കമ്മലും കിരീടവും ഓലക്കുടയും കുടവയർ കുലുക്കിയും നിന്നാൽ ഉപഭോക്താക്കൾ കടയിലേക്ക് വരുമെന്നും കച്ചവടക്കാർ പറയുന്നു.

സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് അനുഗ്രഹം ചൊരിയുകയും സെൽഫികൾക്ക് പോസ് ചെയ്യുകയും ചെയ്യും.

പല സ്ഥാപനങ്ങളും പത്ത് ദിവസം മുതൽ 20 ദിവസം വരെ കരാർ ഉറപ്പിക്കുന്നു.

അതു വരെ വേഷമിട്ട് നിൽക്കണം എന്ന് മാത്രം.

സ്ഥിരമായി വേഷം കെട്ടുന്നവർ പല സ്ഥാപനങ്ങൾക്കും വേണ്ടി മാവേലിയായതോടെ പല ക്ലബുകളും സംഘടനകളും മാവേലിക്കായി നെട്ടോട്ടമോടേണ്ടി വരും.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

മുമ്പ് മാവേലി വേഷം കെട്ടാൻ ആളെ അന്വേഷിച്ച് പത്രം വരെ കൊടുത്ത വർഷം ഉണ്ട്.

ഒരു പ്രമുഖ പത്രത്തിൽ “മാവേലിയെ ആവശ്യമുണ്ട്” എന്ന പേരിൽ വന്ന പരസ്യം വലിയ ചർച്ചയായിരുന്നു.

നല്ല വണ്ണവും, വയറും ഉള്ള മാവേലിയെ തേടി ശമ്പളമടക്കം വാഗ്ദാനം ചെയ്ത പരസ്യം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts