കേരളത്തിൽ ഇത്തവണ ഓണത്തിന് എല്ലാ കാർഡ് ഉടമകൾക്കും പതിമൂന്നിന സൗജന്യ ഭക്ഷ്യകിറ്റ്

തിരുവനന്തപുരം: റേ​ഷ​ന്‍ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് വീ​ണ്ടും സ​ർ​ക്കാ​റി​ന്‍റെ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്. 13 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് ത​യാ​റാ​ക്കാ​ന്‍ സ​ർ​ക്കാ​ർ സ​പ്ലൈ​കോ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പു​റ​മെ 1000 രൂ​പ​യു​ടെ ഭ​ക്ഷ്യ​കി​റ്റും സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യും.

പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചെ​റു​പ​യ​ർ (അ​ര​ക്കി​ലോ). തു​വ​ര​പ​രി​പ്പ് (250ഗ്രാം), ​ഉ​ണ​ക്ക​ല​രി (അ​ര കി​ലോ), വെ​ളി​ച്ചെ​ണ്ണ (അ​ര​ലി​റ്റ​ർ), ചാ​യ​പ്പൊ​ടി (100 ഗ്രാം), ​മു​ള​കു​പൊ​ടി- (100 ഗ്രാം), ​മ​ഞ്ഞ​ൾ​പൊ​ടി (100 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ), ശ​ർ​ക്ക​ര​വ​ര​ട്ടി, ക​ശു​വ​ണ്ടി, ഏ​ല​ക്ക, നെ​യ്യ്, എ​ന്നി​വ​യാ​ണ്​ കി​റ്റി​ൽ ഉ​ണ്ടാ​വു​ക. സാ​ധ​ന ല​ഭ്യ​ത അ​നു​സ​രി​ച്ച് ഭേ​ദ​ഗ​തി ഉ​ണ്ടാ​യേ​ക്കാം. റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ത​ന്നെ​യാ​കും വി​ത​ര​ണം.

കി​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നും മ​റ്റും പ​ര​മാ​വ​ധി സൗ​ജ​ന്യ​നി​ര​ക്കി​ൽ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പാ​ക്കി​ങ്​ കേ​ന്ദ്ര​വും പാ​ക്കി​ങ്​ ജീ​വ​ന​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ ഉ​ട​ൻ ന​ട​പ​ടി ആ​രം​ഭി​ക്കാ​ൻ എ​ല്ലാ ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ​ക്കും സ​പ്ലൈ​കോ സി.​എം.​ഡി നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, കി​റ്റ് വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​റി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ റേ​ഷ​ൻ സം​ഘ​ട​ന​ക​ൾ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്തെ കി​റ്റ് വി​ത​ര​ണ​ത്തി​ൽ 11 മാ​സ​ത്തെ ക​മീ​ഷ​നാ​ണ് സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള​ത്. കി​റ്റ് വി​ത​ര​ണം സേ​വ​ന​മാ​യി കാ​ണ​ണ​മെ​ന്ന ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ വാ​ദം ത​ള്ളി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച വ്യാ​പാ​രി​ക​ൾ ഫെ​ബ്രു​വ​രി ര​ണ്ടി​ന് അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ചി​രു​ന്നു. ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന് അ​ഞ്ചു​രൂ​പ നി​ര​ക്കി​ലും കോ​വി​ഡ് കാ​ല​ത്തെ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​ത്തി​ന് ഏ​ഴു രൂ​പ നി​ര​ക്കി​ലു​മാ​ണ് ക​മീ​ഷ​ൻ ന​ൽ​കേ​ണ്ട​ത്.

ക​മീ​ഷ​ൻ ന​ൽ​കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് സ​ർ​ക്കാ​ർ തു​ട​ർ​ന്ന​തോ​ടെ ഏ​പ്രി​ലി​ൽ വ്യാ​പാ​രി​സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ഹ​ര​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ നി​ല​പാ​ട് അ​റി​യി​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി പ​റ​ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us