ബംഗളൂരു നന്മ മലയാളീ സാംസ്കാരിക സംഘടനയുടെ അഞ്ചാമത് ത്രിദിന ഓണാഘോഷം മികവാർന്ന കലാ-കായിക-സാംസ്കാരിക മത്സരങ്ങളുടെ അകംബടികളോടെ 2017 ആഗസ്റ്റ് 6,19,20 തിയ്യതികളിൽ ആനേക്കൽ വി.ബി.ഹെച്ച്.സി അംഗണത്തിൽ വെച്ച് നടത്തുവാൻ ശ്രീ ജിന്സ് അരവിന്ദിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ തീരുമാനിച്ചു.
ആറാം തിയ്യതി നടക്കുന്ന മുഴുനീള കായിക മത്സരങ്ങൾക്കും ശേഷം ആഗസ്റ്റ് പത്തൊമ്പതാം തിയ്യതി രാവിലെ മുതൽ കലാ പരിപാടികളും, ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരവും, ആനേക്കൽ താലൂക്കിലെ പത്താംക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുമെന്നും പ്രോഗ്രാം ഡയറക്ടർ ശ്രീ വിശ്വാസ് ആത്രാശ്ശേരി വ്യക്തമാക്കി.
ആഗസ്റ്റ് ഇരുപതാം തിയ്യതി കേരളീയത വിളിച്ചോതുന്ന നാനാതരത്തിലുളള കലാകായിക മത്സരങ്ങളും, ബംഗളൂരുവിലെ ആദ്യത്തെ മലയാളീ ബാന്റ് ട്രൂപ്പായ റാന്തലിന്റെ അരങ്ങേറ്റവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ശ്രീ നീരജ് പണിക്കർ വിശദീകരിച്ചു.
കൂടുതൽ വിവരങ്ങൾക്കായി 963 224 0429, 876 201 9301എന്നീ നംബറുകളിൽ ബന്ധപ്പെടുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.