ബെംഗളൂരു- മൈസൂരു 10 വരി പാത ഫെബ്രുവരിയിൽ

ബെംഗളൂരു: ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി നിർമ്മിച്ച ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ഈ 10 വരി പാത തുറക്കുന്നതോടെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറും 20 മിനിറ്റും ആയി കുറയും. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 9,000 കോടി രൂപ ചെലവഴിച്ചു 117 കിലോമീറ്റർ നീളമുള്ള പാത നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിദഗട്ടയിലേക്കും അവിടെ നിന്ന് മൈസൂരിലേക്കും രണ്ട് ഘട്ടങ്ങളിലാണ് പാത നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി…

Read More

കോവിഡ് ബാധിച്ച യുവതി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച്‌ മൈസൂരു കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 29കാരി മരിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന യുവതി ദീര്‍ഘകാലമായി മരുന്ന് മുടക്കിയിരുന്നെന്ന് ആശുപത്രി ഡയറക്ടര്‍ കെ.ആര്‍.ദാക്ഷായണി പറഞ്ഞു. യുവതിയുടെ മറ്റു ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് പ്രധാന കാരണമായതെന്നും കോവിഡ് മാത്രമല്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. നീണ്ട ഇടവേളക്കുശേഷം മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്. 2022 ഡിസംബര്‍ 30 വരെ 2,572 പേരാണ് മൈസൂരുവില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ 2,33,981 പേര്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍, ആറ് രോഗികളാണുള്ളത്.

Read More

പുതിയ തന്ത്രങ്ങളുമായി അമിത് ഷാ കർണാടകയിലേക്ക് 

ബെംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ ബി ജെ പി. പാർട്ടി മുൻ അധ്യക്ഷൻ കൂടിയായ അമിത് ഷാ നേരിട്ടാണ് ബി ജെ പിക്ക് വേണ്ടി കർണാടകയിൽ തന്ത്രങ്ങൾ മെനയുന്നത്. 150 സീറ്റുകളാണ് ഇക്കുറി ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണ വിരുദ്ധത മറികടക്കുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്. അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ബി ജെ പി ആരംഭിച്ചു. പഴയ മൈസൂരു…

Read More

ബെംഗളൂരു – മൈസൂരു ദേശിയ പാത തുറന്ന് കൊടുക്കും മുന്നേ മന്ത്രി നിതിൻ ഗഡ്ഗരി പരിശോധന നടത്തും.

ബെംഗളൂരു: ബെംഗളൂരു – മൈസൂരു ദേശിയ പാത പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന മുന്നേ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ജനുവരി 5ന് പരിശോധന നടത്തും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സി. സി. പാട്ടീൽ നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 27ന് റോഡിന്റെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാത ഉദ്ഘടനം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 117 കിലോമീറ്റർ റോഡ് 4473 കൊടി രൂപ ചിലവഴിച്ചാണ് 10 വരിയാകുന്നത്.

Read More

പ്രധാന മന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനുമാണ് മരുമകൾക്കുമൊപ്പം കാറിൽ പ്രഹ്ലാദ് മോദി സഞ്ചാരിച്ചിരുന്നത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More

കണ്ണിൽ നിന്നും വീഴുന്നത് കൽകഷ്ണങ്ങൾ, ചികിത്സ തേടി യുവതി 

ബെംഗളൂരു: കണ്ണില്‍ നിന്ന് ചെറിയ കല്‍ക്കഷ്‌ണങ്ങള്‍ പുറത്ത് വരുന്നതില്‍ ചികിത്സ തേടി മൈസൂരു ജില്ലയിലെ ഹുന്‍സൂരുവിൽ നിന്നുള്ള വിജയ എന്ന 35 വയസ്സുകാരി. കുറച്ച്‌ ദിവസം മുമ്പ് തലവേദന അനുഭവപ്പെട്ടെന്നും ആ സമയം മുതലാണ് കണ്ണില്‍ നിന്ന് കണ്ണുനീരിനോടൊപ്പം കല്‍ക്കഷ്‌ണങ്ങള്‍ പുറത്തേക്ക് വരുന്നതെന്നും യുവതി പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ കണ്ണിന് തകരാറുണ്ടെന്ന് കണ്ടെത്തി. വിജയയോട് നേത്രരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈസൂരുവിലെ കെ ആര്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്‌ധന്‍റെ അടുത്ത്…

Read More

ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് മൈസൂരുവിലേക്ക് സഞ്ചാരികളുടെ വരവ്; കേരളത്തിൽ നിന്നുള്ളവർ അധികം

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയാഘോഷിക്കാനായി മൈസൂരുവിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽനിന്നുള്ളവരാണ് കൂടുതൽ എത്തുന്നത്. കോവിഡിനെത്തുടർന്നുള്ള രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണയാണ് ക്രിസ്മസ്-പുതുവത്സരവേളയിൽ മൈസൂരുവിലേക്ക് വൻതോതിൽ സഞ്ചാരികൾ വരുന്നത്. ഡിസംബർ 23 മുതൽ ജനുവരി രണ്ടുവരെയുള്ള സമയത്തേക്കായി നടക്കുന്ന മുൻകൂട്ടിയുള്ള ബുക്കിങ്ങുകളിൽ നഗരത്തിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ നിലവിൽ ഇപ്പോൾ ഏകദേശം 100 ശതമാനം വരെ പൂർത്തിയായി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സന്ദർശകരാണ് 50 ശതമാനത്തോളം മുറികൾ ബുക്ക് ചെയ്തിരിക്കുന്നതെന്ന് മൈസൂരു ഹോട്ടൽ ഉടമസ്ഥ അസോസിയേഷൻ അധികൃതർ പറയുന്നു. സംസ്ഥാനത്തിനകത്തുനിന്ന് പ്രത്യേകിച്ച് ബെംഗളൂരുവിൽനിന്നുള്ളവരാണ്…

Read More

മൈസൂരു – കുശാൽനഗർ റെയിൽപാത നടപടികൾ വേഗത്തിൽ

ബെംഗളൂരു: നിര്‍ദിഷ്ട മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നടപടികളുമായി മൈസൂരു റെയില്‍വേ ഡിവിഷന്‍ മുന്നോട്ട്. 88 കിലോമീറ്ററാണ് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലേക്കുള്ള ദൂരം. രണ്ടു മണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്രാസമയം. റെയില്‍പാത വരുന്നതോടെ ഇതിനേക്കാള്‍ കുറഞ്ഞ സമയംകൊണ്ട് മൈസൂരുവില്‍ നിന്ന് കുശാല്‍നഗറിലെത്താന്‍ സാധിക്കും. കര്‍ണാടകയില്‍ റെയില്‍വേ ശൃംഖലയില്ലാത്ത ഏക ജില്ലയാണ് കുടക്. റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും. കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും റെയില്‍പാത പ്രയോജനകരമാകും. 2023 മാര്‍ച്ചോടെ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. 2018-19 ബജറ്റിലാണ് മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത കേന്ദ്ര…

Read More

ക്രിസ്മസ്, ന്യൂ ഇയർ, കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. ബംഗളൂരു, മൈസൂരു, ചെന്നൈയിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകൾ അമിതനിരക്ക് ഈടാക്കിയാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ മെട്രോ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.

Read More

മെസൂരുവിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു

MYSORE MYSURU TOURIST

ബെംഗളൂരു: ദസറയ്ക്ക് പിന്നാലെ മെസൂരുവിലേയ്ക്കുളള് സന്ദര്‍ശകരുടെ ഒഴുക്ക തുടരുന്നു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ മെസൂരു കാണാനായി എത്തുന്നത്. അംബാവിലാസ് കൊട്ടാരം മ്യഗശാല, ചാമുണ്ഡി ഹില്‍സ്, ശ്രീരംഗപട്ടണം, രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവിടങ്ങളിലാണ് സന്ദര്‍ശകരുടെ തിരക്ക് ഏറെയും. ക്രസ്മസ് പുതുവല്‍സര സീസണില്‍ ഹോട്ടലുകളിലും ലോഡ്ജുകളിലും നേരത്തെ തന്നെ ബുക്കിങ്ങ് പൂര്‍ത്തിയായി. പുലി ഭീതിയെ തുടര്‍ന്ന് കെ.ആര്‍.എസ് അണക്കെട്ട്, ബ്യന്ദാവന്‍ ഗാര്‍ഡന്‍ എന്നവ ആഴ്ച്ചയായി അടച്ചിട്ടതോടെ ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് തിരിച്ചടിയായിട്ട്ണ്ട്.

Read More
Click Here to Follow Us