ബെംഗളൂരു- മൈസൂരു 10 വരി പാത ഫെബ്രുവരിയിൽ

ബെംഗളൂരു: ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി നിർമ്മിച്ച ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.

ഈ 10 വരി പാത തുറക്കുന്നതോടെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറും 20 മിനിറ്റും ആയി കുറയും. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

9,000 കോടി രൂപ ചെലവഴിച്ചു 117 കിലോമീറ്റർ നീളമുള്ള പാത നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിദഗട്ടയിലേക്കും അവിടെ നിന്ന് മൈസൂരിലേക്കും രണ്ട് ഘട്ടങ്ങളിലാണ് പാത നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അഞ്ച് ബൈപ്പാസുകൾ ഉൾപ്പെടുന്ന 52 കിലോമീറ്റർ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

രണ്ടുവരി വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് റൂട്ടുകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റും. ശേഷിക്കുന്ന ആറ് ലൈനുകൾ പ്രധാന റോഡിന്റെ ഭാഗമായി തുടരും. നിലവിൽ മൈസൂരുവിനും ബെംബെംഗളൂരുവിനുമിടയിലെ യാത്രയ്ക്ക് മൂന്നു മുതൽ നാല് മണിക്കൂർ സമയം എടുക്കുക. ഇത് മൂന്നിലൊന്നായി കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗം ലാഭിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
[masterslider id="10"]

Related posts