കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്കെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് നരേന്ദ്രമോദി റോഡ് ഷോ നടത്തും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്.
Read MoreTag: modi
രാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്ര സർക്കാർ രാമശാപം നേരിടും; ഹിന്ദു മഹാസഭ
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് അയോധ്യയില്‍ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ. രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധർമ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കർണാടക ഘടകം സ്ഥാപകൻ രാജേഷ് പവിത്രൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നീക്കത്തെ സഭ ശക്തമായി അപലപിക്കുന്നു. ശ്രീരാമ ഭഗവാനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല. അയോധ്യയില്‍ കേസ് നടത്തിയ ഹിന്ദു മഹാസഭയേയും നിര്‍മ്മോഹി അഖാഡയേയും ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്തത് കേന്ദ്ര സർക്കാറിന്റെ സ്വാർത്ഥതയാണ്. അയോധ്യ രാമക്ഷേത്രം…
Read Moreതേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നതായി യാത്രക്ക് പിന്നാലെ മോദി എക്സില്‍ കുറിച്ചു. യാത്രാനുഭവം പങ്കുവക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര’ ‘ഇന്ന് തേജസില്‍ പറക്കുമ്പോള്‍ നിസംശയം പറയാന്‍ കഴിയും. കഠിനാദ്ധ്വനവും അര്‍പ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പുറകില്‍ അല്ല ഇന്ത്യയെന്ന്. ഇന്ത്യന്‍ എയര്‍ഫോഴ്സിനും ഡിആര്‍ഡിഒയ്ക്കും എച്ച്എഎല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം…
Read Moreവിഎസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെയെന്ന് ആശംസിച്ചു. “മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ജിയുടെ ജന്മദിനത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. പതിറ്റാണ്ടുകളായി അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. പ്രത്യേകിച്ച് ഞങ്ങൾ രണ്ട് പേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിആയിരിക്കുമ്പോൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ, പ്രധാനമന്ത്രി മോദി എക്സിൽ പോസ്റ്റ് ചെയ്തു.
Read Moreസുരക്ഷാ ഉദ്യോഗസ്ഥന് കുഴഞ്ഞു വീണു; പ്രസംഗം നിർത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൊതുപരിപാടിയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന് കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു മോദിയുടെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്.പിജി) അംഗം കുഴഞ്ഞു വീണത്.
Read More‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടൻ പ്രകാശ്
ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടൻ പ്രകാശ് രാജ്. ‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന ചിത്രം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താങ്കൾ മോദിയോടും ബി.ജെ.പിയോടും അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒയുടെ കഠിനയത്നത്തെ പരിഹസിക്കണമെന്ന് ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ മിഷനല്ലെന്നും ചിലർ ഓർമ്മിപ്പിച്ചു. നടന്റേത് അന്ധമായ രാഷ്ട്രീയ വിരോധമാണെന്ന് പറയുന്നവരും ട്രോളുന്നത് ദേശീയതയാണെന്നും പലരും കുറിച്ചു.…
Read Moreപ്രധാനമന്ത്രിക്ക് ഇത്തവണ ഓണക്കോടി എത്തുന്നത് കണ്ണൂരിൽ നിന്നും
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട്. കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ-ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടി ഒരുക്കുന്നത്. ഒരാഴ്ചയായി നെയ്ത്തുകാരി വാരത്തെ കെ. ബിന്ദു നെയ്യുന്നത്, പ്രധാനമന്ത്രിക്കും മറ്റു പ്രമുഖർക്കും കേരളം സമ്മാനിക്കുന്ന കുർത്തയ്ക്കുള്ള തുണിയാണ്. ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ സ്റ്റേറ്റ് ഡയറക്ടർ കെ.എസ്. അനിൽകുമാറിന്റെ നിർദേശാനുസരണം ലോക്നാഥ് വിവേർസ് സെക്രട്ടറി പി. വിനോദ് കുമാർ തുണി നിർമിക്കുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് എ. പവിത്രൻ പിന്തുണയും നൽകി. കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട്…
Read Moreപ്രധാന മന്ത്രിയുമായി കൂടികാഴ്ച നടത്തി സിദ്ധരാമയ്യ
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് സിദ്ധരാമയ്യ മോദിയെ സന്ദർശിക്കുന്നത്. എഴുന്നള്ളത്തിൽ പങ്കെടുക്കുന്ന ആനയുടെ ചന്ദനത്തിൽത്തീർത്ത ശിൽപം സിദ്ധരാമയ്യ നരേന്ദ്രമോദിക്ക് സമ്മാനിച്ചു. പൂമാലയും മൈസൂർ പേട്ടയും തലപ്പാവും അണിയിച്ചു. നേതാക്കൾ തമ്മിലുള്ള ചർച്ചകൾ നടന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ഇത്തവണത്തെ മൈസൂരു ദസറയിൽ വ്യോമാഭ്യാസ പ്രകടനം ഉൾപ്പെടുത്തണമെന്ന്…
Read Moreഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രിയ്ക്ക് എന്തിനാണ് ഇത്ര വിരോധം ;സിദ്ധരാമയ്യ
ബെംഗളൂരു: ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയധികം വിരോധം എന്തിനാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2024ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ചേർന്ന പ്രതിപക്ഷ ഐക്യത്തിന് ഇന്ത്യയെന്ന് പേര് നൽകിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ എന്നിവയോടായിരുന്നു പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ മോദി താരതമ്യം ചെയ്തത്. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി.. നിങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയും, ഇന്ത്യൻ മുജാഹിദീനുമായുമൊക്കെ താരതമ്യം ചെയ്യുന്നു. നൂറുകണക്കിന് ഇന്ത്യക്കാരുടെ നികുതിപ്പണം കൊള്ളയടിച്ച് രാജ്യം വിട്ട നീരവ്…
Read Moreവിവർത്തകനോട് നിർത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി
ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്റെ പ്രസംഗം വിവർത്തനം ചെയ്തയാള്‍ കത്തിക്കയറി പ്രസംഗിക്കുന്നത് കേട്ട് അസ്വസ്ഥനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒടുവിൽ വിവർത്തനം നിർത്താൻ ആവശ്യപ്പെട്ട മോദി, താൻ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാമെന്നും അത് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്നും പറഞ്ഞ് വിവർത്തകനെ ഒഴിവാക്കി. ഞായറാഴ്ച മൈസൂരു ജില്ലയിലെ നഞ്ചനഗുഡിലെ പൊതുയോഗത്തിലാണ് സംഭവം. നഞ്ചൻഗുഡിലെ യെലചഗരെ ബോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഇതിന്റെ കന്നഡ വിവർത്തനം നടത്താൻ ചുമതലപ്പെടുത്തിയത് മുൻ ബി.ജെ.പി എം.എൽ.സി ജി. മധുസൂദനനെയായിരുന്നു. അദ്ദേഹം ഹിന്ദിയിൽ നിന്ന് കന്നഡയിലേക്ക് നീട്ടിപ്പരത്തി തർജമ ചെയ്യുന്നത്…
Read More