പ്രധാന മന്ത്രിയുമായി കൂടികാഴ്ച നടത്തി സിദ്ധരാമയ്യ

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

വ്യാഴാഴ്ച ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് സിദ്ധരാമയ്യ മോദിയെ സന്ദർശിക്കുന്നത്.

എഴുന്നള്ളത്തിൽ പങ്കെടുക്കുന്ന ആനയുടെ ചന്ദനത്തിൽത്തീർത്ത ശിൽപം സിദ്ധരാമയ്യ നരേന്ദ്രമോദിക്ക് സമ്മാനിച്ചു.

പൂമാലയും മൈസൂർ പേട്ടയും തലപ്പാവും അണിയിച്ചു.

നേതാക്കൾ തമ്മിലുള്ള ചർച്ചകൾ നടന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി.

ഇത്തവണത്തെ മൈസൂരു ദസറയിൽ വ്യോമാഭ്യാസ പ്രകടനം ഉൾപ്പെടുത്തണമെന്ന് അദ്ദേഹം രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി കർണാടക മന്ത്രിമാരെയും മുതിർന്ന നേതാക്കളെയും ദേശീയ നേതാക്കൾ ചർച്ചയ്ക്കു വിളിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts