സന്നിധാനത്ത് വീണ്ടും തിരക്ക്, ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി; ഹൃദയാഘാതത്തെ തുടർന്ന് ഈ സീസണില്‍ ജീവന്‍ നഷ്ടമായത് 11 പേര്‍ക്ക്

ശബരിമല: രണ്ടുദിവസത്തെ നേരിയ കുറവിന് ശേഷം ശബരിമലയിൽ വീണ്ടും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

തിങ്കളാഴ്ച മാത്രം 90,000-ത്തോളം തീർത്ഥാടകർ ദർശനം നടത്തിയതായി അധികൃതർ അറിയിച്ചു. പുലർച്ചെ നട തുറന്ന സമയം മുതൽ തന്നെ സന്നിധാനത്തേക്കും പമ്പയിലേക്കും തീർത്ഥാടകരുടെ പ്രവാഹമാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദർശനത്തിനുള്ള തിരക്കിൽ കുറവ് വന്നത്. ശനി, ഞായർ ദിവസങ്ങളിലും ഈ സ്ഥിതി തുടർന്നു.

  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!

നട തുറന്ന ശേഷം 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു.

അതേസമയം പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയിൽ ഈ സീസണിൽ ഇതുവരെ ജീവൻ നഷ്ടമായത് 11 പേർക്കാണ്. കഠിനമായ മലകയറ്റത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണങ്ങൾ ഏറെയും.

വിപുലമായ ആരോഗ്യ സേവനങ്ങൾ ഉണ്ടെങ്കിലും ആയസകരമായ യാത്രയിൽ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts