സൈനയു൦ കശ്യപും വിവാഹിതരായി!

ഇന്ത്യന്‍ ബാഡ്മിന്‍റൻ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത്. ട്വിറ്ററിലൂടെ സൈന തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

‘എന്‍റെ ജീവിതത്തിലെ മികച്ച ഭാഗം’ എന്ന അടിക്കുറിപ്പോടെയാണ് സൈന വിവാഹ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ഡിസംബർ 21ന് വിപുലമായ വിവാഹ സൽക്കാരം നടക്കും. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്.

ഗോപിചന്ദ് അക്കാദമിയില്‍ വെച്ച് പരിചയപ്പെട്ട സൈനയും കശ്യപും പ്രണയത്തിലാണെന്ന് ഏറെ കാലമായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, സുഹൃത്തുക്കള്‍ മാത്രമെന്നായിരുന്നു ഇരുവരുടെയും  പ്രതികരണം.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന ഒളിമ്പിക്സിലും കോമണ്‍വെല്‍ത്ത് ഏഷ്യന്‍ ഗെയിംസുകളിലും  മെഡല്‍ നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള കശ്യപിനെ കരിയറില്‍ ഉടനീളം പരിക്ക് അലട്ടിയിരുന്നു. എന്നാല്‍, ലോക ആറാം നമ്പര്‍ താരമായി കശ്യപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, തന്‍റെ ആത്മകഥ പറയുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സൈന. ശ്രദ്ധ കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അമോല്‍ ഗുപ്തയാണ് സംവിധാനം ചെയ്യുന്നത്.

പി.കശ്യപും സൈന നെഹ്‌വാളും വിവാഹിതരായതോടെ ബാഡ്മിന്‍റൻ താരങ്ങൾ തമ്മിലുള്ള വിവാഹ ചരിത്രത്തിന്‍റെ ഭാഗമാകുകയാണ് ഇരുവരും.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ചൈനയുടെ ലിൻ ഡാൻ – സിയ സിൻഫാ൦ഗ്, ഇന്തൊനേഷ്യയുടെ സൂസി സുശാന്തി–അലൻ ബുദികുസുമ, ബ്രിട്ടന്‍റെ ക്രിസ്-ഗാബി ആഡ്കോക്, ഇന്ത്യൻ താരങ്ങളായ സയ്യിദ് മോദി–അമീത കുൽക്കർണി, മധുമിത ഗോസ്വാമി–വിക്രം സിങ് ഭിസ്റ്റ് തുടങ്ങിയവരാണ് പ്രശ്സ്തരായ ബാഡ്മിന്‍റൻ ദമ്പതികൾ.

ഇന്ത്യയിൽ കായിക താരങ്ങൾ തമ്മിലുള്ള വിവാഹ ചരിത്രത്തിലെയും ഒടുവിലത്തെ കണ്ണിയാണ് സൈനയും കശ്യപും.

സാക്ഷി മാലിക്–സത്യവാർത് കദിയാൻ, ദിനേഷ് കാർത്തിക്–ദീപിക പള്ളിക്കൽ, ഗീത ഫോഗട്ട്–പവൻ കുമാർ, ഇഷാന്ത് ശർമ–പ്രതിമാ സി൦ഗ് തുടങ്ങിയവർ ഇന്ത്യയിലെ കായിക ദമ്പതികളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts