2021 ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകൾ: ബെംഗളൂരു ഹബ് ഒന്നാം സ്ഥാനം നിലനിർത്തി.

IT COMPANY

ബെംഗളൂരു: ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് 2021-ൽ 14 കമ്പനികളെ അംഗീകരിച്ചതോടെ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഹബ്ബ് എന്ന പദവി ബെംഗളൂരു നിലനിർത്തി. രാജ്യത്തുടനീളമുള്ള 46 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുത്തത്, ഈ വർഷം നൽകിയ എല്ലാ അവാർഡുകളുടെയും 30 ശതമാനം കർണാടകയിൽ നിന്നുള്ള 14 സ്ഥാപനങ്ങളാണ് നേടിയതെന്ന് ഐടി-ബിടി, നൈപുണ്യ വികസന മന്ത്രി ഡോ സിഎൻ അശ്വത് നാരായൺ ബെംഗളൂരുവിൽ പറഞ്ഞു.

കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, എന്റർപ്രൈസ് സംവിധാനങ്ങൾ, ഫിൻടെക്, , ആരോഗ്യം, വ്യവസായം 4.0, ഗതാഗതം, യാത്ര എന്നിവയിലാണ് 14 സ്റ്റാർട്ടപ്പുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഉംബോ ഐഡ്‌ടെക്, ആത്രേയ ഗ്ലോബൽ സൊല്യൂഷൻസ്, ല്യൂസിൻ റിച്ച് ബയോ, റൂബൻബ്രിഡ്ജ്, നാഫ ഇന്നൊവേഷൻസ്, സിംപ്ലോട്ടൽ ടെക്‌നോളജീസ്, സെൻട്രോൺ ലാബ്‌സ്, ഷാപോസ് സർവീസസ്, സ്റ്റെലാപ്‌സ് ടെക്‌നോളജീസ്, സ്‌റ്റെറാഡിയൻ സെമികണ്ടക്‌ടേഴ്‌സ്, ലാബ്‌ലിങ്ക്‌പണ്ടർ, ടെക്‌നോളജി തുടങ്ങിയ സ്റ്റാർട്ടപ്പുകളാണ് ദേശീയ അവാർഡുകൾ നേടിയത്.

ഈ വർഷം രാജ്യത്തുടനീളം 2,173 അപേക്ഷകളാണ് അവാർഡിനായി സമർപ്പിച്ചത്, അതിൽ 549 എണ്ണം കർണാടകയിൽ നിന്നാണ്. സ്റ്റാർട്ടപ്പുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ വരെ സീഡ് ഫണ്ടായി നൽകുമെന്ന് മന്ത്രി പറഞ്ഞു. ഞങ്ങൾ ഇതുവരെ 498 സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിയിട്ടു ണ്ടെന്നും . ഈ വർഷം 200 ഓളം സ്ഥാപനങ്ങൾക്ക് ധനസഹായം ലഭിച്ചതായും മന്ത്രി ഡോ സി എൻ അശ്വത് നാരായൺ ​അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us