പ്രസാദത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി;12 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ക്ഷേത്രം ജീവനക്കാര്‍ അറസ്റ്റില്‍.

ബെംഗളൂരു : ചാമരാജന​ഗറിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 പേർ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ക്ഷേത്രം ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭക്ഷണത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രദേശത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങിൽ വിളമ്പിയ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 90 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൈസൂരു, കൊല്ലഗാൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ 14 പേർ വെന്‍റിലേറ്ററിൽ തുടരുകയാണ്. 11 പേരുടെ മരണം…

Read More

റാഫേൽ ഇടപാട്: സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവുകള്‍!

ന്യൂഡൽഹി: റാഫേൽ ഇടപാട് സംബന്ധിച്ച ഹർജികൾ തള്ളി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എഴുതിയ 29 പേജ് വരുന്ന ഉത്തരവിലെ ഇരുപത്തിയൊന്നാം പേജിലാണ് തെറ്റുകൾ കണ്ടത്. ഈ പേജിൽ പറയുന്നത് ഇങ്ങനെയാണ്… പ്രതിരോധ ഇടപാടുകളുടെ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടതുള്ളതിനാൽ വിമാനങ്ങളുടെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ പാർലമെന്‍റിനെ പോലും അറിയിച്ചിട്ടില്ല എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്. എന്നാൽ വിമാന വിലയുടെ വിശദാംശങ്ങൾ സർക്കാർ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സി.എ.ജി) പരിശോധിക്കാൻ നൽകിയിട്ടുണ്ട്.…

Read More

ഈ വാർത്ത നിങ്ങളെ സന്തോഷിപ്പിക്കും;അമിത നിരക്ക് ഈടാക്കിയ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൊക്കി ട്രാഫിക് ;ഒറ്റ ദിവസം കൊണ്ട് കനത്ത പിഴയടച്ചത് 1294 പേർ.

ബെംഗളൂരു : നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നും ഒരിക്കലെങ്കിലും ദുരനുഭവം നേരിടാത്തവർ ഉദ്യാന നഗരിയിൽ ഉണ്ടാവില്ല, എന്നാൽ നിങ്ങളുടെ മനസ്സിനെ കുളിരണിയിക്കുന്ന ഒരു വാർത്ത ഇതാ.അമിത നിരക്ക് ഈടാക്കിയ 1294 ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ നിന്ന് കനത്ത പിഴ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ഓട്ടോ ഡ്രൈവർമാർ പിടിക്കപ്പെട്ടത്. യാത്ര പോകാൻ വിസമ്മതിക്കൽ,മീറ്റർ ചാർജ്ജിനേക്കാൾ അധിക തുക ഈടാക്കൽ തുടങ്ങിയ വിവിധ നിയമ ലംഘനങ്ങൾക്കാണ് പിഴ ഈടാക്കിയത്.പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

Read More

ഗൂഗിള്‍ നിങ്ങളുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന വിവരം എത്ര പേര്‍ക്ക് അറിയാം?

ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എല്ലാ കമ്പ്യൂട്ടറിലുടേയും നടക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത് ഓഡിയോ ക്രോം ഗൂഗിളിന് കൈ മാറുന്നുണ്ട് എന്ന വിവരം എത്ര പേര്‍ക്ക് അറിയാം? തങ്ങളുടെ ലാങ്ഗ്വേജ് റികഗ്നിഷന്‍ ടൂള്‍,സെര്‍ച്ച്‌ റിസള്‍ട്ട് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഈ റിക്കാര്‍ഡ് ചെയ്ത ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് എന്നാണ് ഗൂഗിളിന്റെ വിശദീകരണം . എന്നാല്‍ ഇത് ദുരുപയോഗപ്പെടുതിയേക്കുമോ എന്ന ആശങ്ക വേണ്ടതില്ല . ഗൂഗിള്‍ ഇത്തരത്തില്‍ അനുവാദമില്ലാതെ ചെയ്യുന്ന ചോര്‍ത്തല്‍ മറികടക്കുവാന്‍ വഴിയുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക ,വോയിസ് സെര്‍ച്ച്‌ ഒഴിവാക്കുക. നിങ്ങളുടെ വോയിസ് സേര്‍ച്ച്‌ മാനേജ് ചെയ്യാന്‍ ആക്റ്റിവിറ്റി കണ്ട്രോള്‍ പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ…

Read More

പ്രസാദത്തില്‍ വിഷം: അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്.

ബംഗളൂരു: കര്‍ണാടകയില്‍ 12പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ വിഷം കലര്‍ത്തിയതായാണ് കണ്ടെത്തല്‍. കീടനാശിനിയാണ് കലര്‍ത്തിയിരുന്നത്. രണ്ട് പേരെ സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു. പ്രസാദം വിതരണം ചെയ്യുന്നതിന് മുമ്പ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും…

Read More

സൈനയു൦ കശ്യപും വിവാഹിതരായി!

ഇന്ത്യന്‍ ബാഡ്മിന്‍റൻ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത്. ട്വിറ്ററിലൂടെ സൈന തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ‘എന്‍റെ ജീവിതത്തിലെ മികച്ച ഭാഗം’ എന്ന അടിക്കുറിപ്പോടെയാണ് സൈന വിവാഹ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ഡിസംബർ 21ന് വിപുലമായ വിവാഹ സൽക്കാരം നടക്കും. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്. Best match of my life#justmarriedpic.twitter.com/cCNJwqcjI5 — Saina Nehwal (@NSaina) December…

Read More

2018ലെ സുരക്ഷിതമല്ലാത്ത പാസ്‌വേഡുകള്‍ ഇവയാണ്!

വാഷിംഗ്ടണ്‍: 2018 ലെ ഏറ്റവും മോശവും സുരക്ഷിതമല്ലാത്തതുമായ പാസ്‌വേഡുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. സോഫ്റ്റ്‌വെയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റ പുറത്തുവിട്ട പഠനത്തിലാണ് സുരക്ഷിതത്വമല്ലാത്ത പാസ്‌വേഡുകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍റര്‍നെറ്റില്‍ ചോര്‍ന്ന 50 ലക്ഷം പാസ്‌വേഡുകള്‍ പഠിച്ചാണ് സ്പ്ലാഷ് ഡാറ്റ തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഓര്‍ത്ത് വയ്ക്കാന്‍ എളുപ്പമെന്ന നിലയില്‍ പലരും സേവ് ചെയ്യുന്ന 123456 തന്നെയാണ് ലിസ്റ്റില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്. ഇത് ആദ്യമായി ഡൊണാല്‍ഡ് (‘donald’) എന്ന വാക്ക് മോശം പാസ്‌വേഡുകളുടെ കൂട്ടത്തില്‍ കടന്നു കൂടിയിട്ടുണ്ട്. ഇപ്പോഴും ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്താവുന്ന…

Read More

ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം: മരിച്ചവരുടെ എണ്ണം 12 ആയി

ബെംഗുളൂരു: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം നടന്നത് സുല്‍വാദി ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് മരിച്ചത്. അതേസമയം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൊല്ലഗലിലെയും മൈസൂരുവിലെയും ആശുപത്രികളിലാണ് ഇവര്‍ ചികിത്സയിലുള്ളത്്. നേരത്തേ ക്ഷേത്രം നടത്തിപ്പിനെ ചൊല്ലി ഇവിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് അറിയാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്ന് പ്രസാദത്തില്‍ ആരെങ്കിലും വിഷം ചേര്‍ത്തതാണോ എന്ന സംശയവും പോലീസിനുണ്ട്. അതേസമയം സംഭവവുമായി ബന്ധപെട്ടു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാരമ്മ ക്ഷേത്രത്തില്‍…

Read More
Click Here to Follow Us