ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകൾ സ്ഥാപിച്ചു.

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നതിന് പുതിയ സംവിധാനം. നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകളാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചത്.

പുതിയ സംവിധാനം ബാഗേജ് പരിശോധനയുടെ സമയം കുറക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.  എണ്‍പത് ദശലക്ഷത്തിലധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളമാണ് ദുബായിയിലേത്.

ഇത്രയും അധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ വേഗത്തില്‍ ബാഗേജ് പരിശോധന പൂര്‍ത്തിയാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇത് മറികടക്കുന്നതിനാണ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗെയ്റ്റ് വികസിപ്പിച്ച് പുതിയ സംവിധാനം അവതരിപ്പിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ അടങ്ങിയ ബാഗുകള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനം ആണ് വികസിപ്പിച്ചെടുത്തത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഇലക്ട്രോണിക് ചിപ് ഉപയോഗിച്ചാണ് നിയമവിരുദ്ധ വസ്തുക്കള്‍ അടങ്ങിയ ബാഗുകള്‍ കണ്ടെത്തുന്നത്. യാത്രക്കാരുടെ സമയം പാഴാക്കാതെ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കാം എന്നതാണ് പുതിയ സംവിധാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.നിയമവിരുദ്ധമായ വസ്തുക്കള്‍ ബാഗില്‍ ഇല്ലെങ്കില്‍ നൊടിയടിക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാകും. ഒപ്പം തന്നെ നിയമവിരുദ്ധവസ്തുക്കളുമായി എത്തിയവരെ വേഗത്തില്‍ തന്നെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പുതിയ സംവിധാനം സഹായിക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts