ഇരട്ടചങ്കിനു മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല;സ്വകാര്യ ബസ് സമരം പിന്‍വലിച്ചു;പിണറായി സര്‍ക്കാറിന് ഒരു പൊന്‍ തൂവല്‍ കൂടി.

തിരുവനന്തപുരം: സ്വകാര്യബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം . തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചെന്ന് ബസ് ഉടമകൾ പ്രതികരിച്ചു . സമരം മൂലം ജനങ്ങള്‍ക്ക് നേരിട്ട  ബുദ്ധിമുട്ട് മാനിക്കുന്നുവെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല . ആവശ്യങ്ങളിൽ പിന്നിട് ചർച്ചയാവാമെന്ന ഉറപ്പ് കിട്ടിയെന്ന് ഉടമകൾ .

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ബസ് ഉടമകൾ മുഖ്യമന്ത്രിയെ കണ്ടത്. സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

അതിനിടെ സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകൾക്കിടയിൽ ത‍ർക്കങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിൽ  ചില സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങി. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജി 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts