രാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്ര സർക്കാർ രാമശാപം നേരിടും; ഹിന്ദു മഹാസഭ 

ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് അയോധ്യയില്‍ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ.

രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധർമ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കർണാടക ഘടകം സ്ഥാപകൻ രാജേഷ് പവിത്രൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

കേന്ദ്ര സർക്കാർ നീക്കത്തെ സഭ ശക്തമായി അപലപിക്കുന്നു.

ശ്രീരാമ ഭഗവാനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല.

അയോധ്യയില്‍ കേസ് നടത്തിയ ഹിന്ദു മഹാസഭയേയും നിര്‍മ്മോഹി അഖാഡയേയും ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല.

ക്ഷണിക്കാത്തത് കേന്ദ്ര സർക്കാറിന്‍റെ സ്വാർത്ഥതയാണ്.

അയോധ്യ രാമക്ഷേത്രം ഉദ്ഘാടന ദിവസം മഹാസഭ മംഗളൂരു ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ രാമ മഹോത്സവം സംഘടിപ്പിക്കുമെന്നും പവിത്രൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts