വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക, കോടതി വിധി അനുസരിക്കണമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരണം അറിയിച്ച് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ. കോടതി വിധി അനുസരിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമാണ് പ്രധാനമെന്നും മറ്റെല്ലാം അത് കഴിഞ്ഞാണെന്നും  അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം മാറ്റിവച്ച് പഠനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡിഎംകെ മന്ത്രിയുടെ മകൾക്ക് ഭീഷണി

ബെംഗളൂരു:  ദളിത് യുവാവിനെ വിവാഹം ചെയ്തതിനാൽ ഡിഎംകെ മന്ത്രിയുടെ മകൾക്ക് നേരെ വധഭീഷണി. ഹിന്ദു സംഘടനയാണ് വിവാഹം നടത്തികൊടുത്തത്. തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ജയ്‌ലക്ഷ്മി ബെംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു. തമിഴ്‌നാട്ടിലെ ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ മകളാണ് ജയലക്ഷ്മി. തന്നെയും ഭർത്താവിനെയും അച്ഛൻ ഉപദ്രവിച്ചേക്കുമെന്ന ഭയമുള്ളതിനാലാണ് മകള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ബെംഗളൂരുവിലാണ് ദമ്പതികൾ ഉള്ളത്. വിവിധ ജാതികള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഇന്‍റര്‍ കാസ്റ്റ് മാര്യേജിനെ പ്രോത്സാഹിപ്പിക്കാന്‍…

Read More

ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം!!

ബംഗളൂരു: കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം രൂപീകരിക്കാൻ കർണാടക സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം അമിതമായ വ്യായാമം മൂലം ഹൃദയസ്തംഭനം ഉണ്ടായതെന്നാണ് അനുമാനം. ഇതുപോലെയുള്ള ഒന്നോ രണ്ടോ സംഭവങ്ങൾ കണ്ടിട്ട് ജിമ്മിൽ പോകുന്നത് മോശമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലന്നു അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പക്കലുള്ള പ്രശസ്ത കാർഡിയോളജിസ്റ്റുകൾ നടത്തിയ ശരിയായ പഠന റിപ്പോർട്ടിൽ എല്ലാ വിവരങ്ങളും  ഉൾപെടുത്തിട്ടുണ്ടെന്നും ആയതിനാൽ സംസ്ഥാനത്തെ ജിമ്മുകൾക്കും ഫിറ്റ്‌നസ് സെന്ററുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശത്തിൽ ജിമ്മിൽ ഏത് ഉപകരണങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്നു നിർദ്ദേശിക്കുമെന്നും…

Read More

ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ഉറപ്പ് വരുത്തുക; ന​ഗരത്തിൽ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെ കണക്കെടുക്കുന്നു

ബെം​ഗളുരു; തൊഴിൽ ആനുകൂല്യങ്ങളും, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് ആപ്പ് വിവിധ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെയും , ഇ- കൊമെഴ്സ്- ഓൺലൈൻ ടാക്സി ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കുവാൻ നീക്കം. ജില്ല തിരിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം. നിലവിൽ ഇത്തരം ഇടങ്ങളിൽ ജോലി ചെയ്യുന്നവരെ തൊഴിലാളികളായി ആരും പരി​ഗണിച്ച് വരുന്നില്ല , അതിനാൽ സാധനങ്ങൾ എത്തിക്കുന്നതനുസരിച്ചും, ടാക്സിയുടെ ഓട്ടം അനുസരിച്ചും പണം കൊടുക്കുകയാണ് ചെയ്യുന്നത്. ആഴ്ച്ചയിൽ ഒരിക്കൽ അവധി ലഭ്യമാക്കാനും, കുറഞ്ഞ വേതനം ഉറപ്പാക്കി നൽകുവാനും വേണ്ടിയാണ് കണക്കെടുപ്പ് നടത്തുന്നതെന്ന്…

Read More

രാജ്യത്തെ പൗരൻമാർക്ക് മികച്ച ആരോ​ഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ യാഥാർഥ്യമാക്കണം; കേന്ദ്രമന്ത്രി

ബെം​ഗളുരു; രാജ്യത്തെ പൗരൻമാർക്ക് ഏറ്റവും മികച്ച ആരോ​ഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ സാധ്യമാക്കണമെന്ന് ഡോക്ടർമാരോട് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡിനെ തുരത്താൻ മാത്രമല്ല, ഡോക്ടർമാരിൽ വിശ്വാസം അർപ്പിക്കാൻ കൂടിയാണ് പ്രധാനമന്ത്രി ഓരോ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു.   ബിരുദദാന ചടങ്ങിൽ പ്രസം​ഗിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. ലോക മാനസിക ആരോ​ഗ്യ ദിനം പ്രമാണിച്ച് നിംഹാൻസ് തയ്യാറാക്കിയ ആപ്പും അദ്ദേഹം പുറത്തിറക്കി. നിംഹാൻസിന്റെ സേവനം ​ഗ്രാമാന്തരങ്ങളിലും എത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

Read More

കർഷകർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ; 32,000 ടൺ രാസവളം അനുവദിച്ച് കേന്ദ്രം

ബെം​ഗളുരു; കേന്ദ്ര രാസവള മന്ത്രി മൻസൂഖ് മണ്ഡവ്യ സംസ്ഥാനത്തെ കർഷകർക്ക് 32,000 ടൺ രാസവളം അനുവദിയ്ച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് അമോണിയം ഫോസ്ഫേറ്റ് അനുവദിക്കാൻ തീരുമാനമായത്. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യത്തിന് വളം ലഭിക്കാതെ പ്രതിസന്ധി നേരിടേണ്ടി വന്ന വിഷയം മുഖ്യമന്ത്രി ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചും ആരോ​ഗ്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മൻസൂഖ് മണ്ഡവ്യുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചർച്ചയിൽ ആരോ​ഗ്യ മന്ത്രി ഡോ, കെ സുധാകറും പങ്കെടുത്തു.

Read More

കോവിഡ് മൂന്നാം തരം​ഗം; 20 ശതമാനം കിടക്കകൾ കുട്ടികൾക്ക് നീക്കിവയ്ക്കും; ആരോ​ഗ്യ മന്ത്രി സുധാകർ

ബെം​ഗളുരു; കോവിഡ് മൂന്നാം തരം​ഗമുണ്ടായാൽ 20% കിടക്കകൾ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വയ്ക്കുമെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. മൂന്നാം തരം​ഗമുണ്ടായാൽ അത് കുട്ടികളെ ഏറെ ബാധിക്കുമെന്ന വാർത്തകൾ വന്നതിനെ തുടർന്നാണിത്. കുട്ടികൾക്കായി ജില്ലാ- താലൂക്ക് ആശുപത്രികളിലെയും സാമൂഹിക ആരോ​ഗ്യ കേന്ദ്രങ്ങളിലെയും 20 ശതമാനം കിടക്കകളാണ് മാറ്റി വയ്ക്കുന്നത്. ഓക്സിജൻ സൗകര്യമുള്ള 25,870 കിടക്കകളും , 502 പീഡിയാട്രിക് വെന്റിലേറ്ററുകളും, സർക്കാർ സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ഘട്ടമുണ്ടായാൽ നേരിടാൻ സജ്ജമാണെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

Read More

ഇലക്ട്രിക് വാഹന ഉപയോ​ഗം പ്രോത്സാഹിപ്പിക്കും; ബെം​ഗളുരുവിൽ പുതിയ 1000 ചാർജിംങ് സ്റ്റേഷനുകൾ തുടങ്ങും

ബെം​ഗളുരു; വൈദ്യുത വാഹനങ്ങളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബെം​ഗളുരുവിലെത്തുക പുതിയ 1000 ചാർജിംങ് സ്റ്റ്ഷനുകളെന്ന് വൈദ്യുത വകുപ്പ് മന്ത്രി സുനിൽ കുമാർ. ഇത്തരത്തിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ബെം​ഗളുരുവിൽ 500 സ്റ്റേഷനുകളും മറ്റ് ജില്ലകളിലായി 500 ചാർജിംങ് സ്റ്റേഷനുകളും സ്ഥാപിക്കും. സംസ്ഥാന പാതകളും ദേശീയ പാതകളും കടന്നു പോകുന്ന പ്രദേശങ്ങളിലാണ് ചാർജിംങ് സ്റ്റേഷനുകൾ സ്ഥാപിയ്ക്കാൻ മുൻ​ഗണന നൽകുന്നതെന്നും വ്യക്തമാക്കി.

Read More

മുൻ മന്ത്രിയുടെ കസേര തെറിപ്പിച്ച അശ്ലീല വീഡിയോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ; ലൈം​ഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാ​ഗ്ദാനം നടത്തിയെന്ന് യുവതി

ബെം​ഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭ്യർഥന പരി​ഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരി​ഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ​…

Read More

സൗരോർജ പദ്ധതി; കേരളം കണ്ട് മാതൃകയാക്കണമെന്ന് മന്ത്രി എംഎം മണി

ബെം​ഗളുരു: സൗരോർജ , വൈദ്യുതി ഉത്പാദന രം​ഗത്ത് ഇറ്റലി, ചൈന, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ നേട്ടങ്ങൾ കേരളത്തിന് പാഠമാകണമെന്ന് മന്ത്രി എംഎം മണി. ഇൻ്റർ സോളാർ ഫെസ്റ്റിൽ അനെർട്ടിന്റെ പവിലിയൻ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read More
Click Here to Follow Us