മദ്യലഹരിയിൽ വനിതാ ഹോസ്റ്റലിൽ കയറി ആഭാസ പ്രകടനം നടത്തിയ യുവാവ് പിടിയിൽ

ബെംഗളൂരു: മടിക്കേരിയില്‍ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് വനിത ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നെല്ലിഹുദികേരി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.എൻ. സിജില്‍ ആണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് ഇയാള്‍ ഹോസ്റ്റലില്‍ ആഭാസത്തരം കാണിച്ചത്. ഇതില്‍ ക്ഷുഭിതരായ വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സമരം ചെയ്തിരുന്നു. തുടര്‍ന്ന്, സിജിലിനെ പിടികൂടുകയായിരുന്നുവെന്ന് കുടക് ജില്ല പോലീസ് സൂപ്രണ്ട് കെ. രമ രാജൻ പറഞ്ഞു. വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ചിലരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്നതായി…

Read More

ഭർത്താവിന്റെയും മകന്റെയും അറസ്റ്റ് അറിഞ്ഞതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു 

ബെംഗളൂരു:മൈസൂരു ജില്ലയിലെ മൻഡി പോലീസ് സ്റ്റേഷൻ പരിധിയില്‍ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഈ വിവര അറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിച്ചു. മൈസൂരു വിദ്യാനഗര്‍ പരിസരത്ത് താമസിക്കുന്ന കെ.എൻ.സാമ്രാട്ടിന്റെ(42) ഭാര്യ ഇന്ദ്രാണിയാണ്(38) മരിച്ചത്. സാമ്രാട്ടിനേയും മകൻ തേജസിനേയും(18) വിദ്യാനഗറിലെ ബലരാജ് കൊല്ലപ്പെട്ട കേസില്‍ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന ഇന്ദ്രാണി ജീവനൊടുക്കി എന്നാണ് പോലീസിെൻറ പ്രാഥമിക നിഗമനം. ഭാര്യയുടെ മരണം അറിഞ്ഞയുടൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ സാമ്രാട്ട് മരിക്കുകയായിരുന്നു.

Read More

ബിജെപി പ്രവർത്തകനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ബി.ജെ.പി പ്രവര്‍ത്തകൻ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബി.ജെ.പി പ്രവര്‍ത്തകനും പെരാജെ യുവവേദി സെക്രട്ടറിയുമായ പ്രശാന്ത് നായ്ക് (29) ആണ് മരിച്ചത്. പ്രശാന്തിന്റെ വല്യമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച നടന്നിരുന്നു. വീട്ടില്‍ എല്ലാവരും രാത്രി വൈകിയാണ് ഉറങ്ങിയത്. വ്യാഴാഴ്ച പ്രശാന്തിനെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് യുവാവ് വിവാഹിതനായത്. കിണറില്‍ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് വിട്ല പോലീസ് പറഞ്ഞു.

Read More

മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

ബെംഗളൂരു: കാണാതായ മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. കുമ്പള ബംബ്രാണയിലെ കല്പണിക്കാരൻ കെ. ലോകേഷ് (52) ആണ് മകൻ രാജേഷിന്റെ (26) വിയോഗം താങ്ങാനാവാതെ കടലിൽ ചാടി മരിച്ചത്. മൃതദേഹം ഉള്ളാൾ തീരത്ത് അടിഞ്ഞ നിലയിൽ ക​ണ്ടെത്തി. കാണാതായ രാജേഷിന്റെ മൃതദേഹം കഴിഞ്ഞമാസം നേത്രാവതി നദിയിൽ ബങ്കരയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലോകേഷ് ഏറെ അസ്വസ്ഥനായിരുന്നു. താൻ മരിക്കാൻ പോവുകയാണെന്ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളെ വാട്സ് ആപിലൂടെ അറിയിച്ചതായി പോലീസ് പറഞ്ഞു. “ഞാൻ സോമേശ്വറിലേക്ക് പോവുന്നു. കടലിൽ ചാടാനാണ്. ജഡം ഉള്ളാൾ തീരത്തടിഞ്ഞോളും.…

Read More

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പിതാവ് മരിച്ചു;മകന് ഗുരുതര പരിക്ക്

ബെംഗളൂരു: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പിതാവ് മരിച്ചു. മകന് ഗുരുതര പരിക്കേറ്റു. തൊക്കോട്ടിനടുത്തുള്ള ചോമ്പുഗുഡ്ഡെയിലാണ് അപകടം നടന്നത്. മംഗളൂരു അേക്കല സ്വദേശി അബ്ബാസ് (58) ആണ് മരിച്ചത്. മകൻ നൗഷാദ് ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ബാസും നൗഷാദും സ്‌കൂട്ടറിൽ ദേർളക്കട്ടെ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ അബ്ബാസും നൗഷാദും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെയും മകനെയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അബ്ബാസ് യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Read More

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികൾക്ക് ലോറിയിടിച്ച് ദാരുണാന്ത്യം 

ബെംഗളൂരു: രാമനഗര ഗൊല്ലറതൊഡ്ഡി ഗ്രാമത്തിൽ മഗഡിക്കടുത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന രണ്ട് കുട്ടികൾ ലോറിയിടിച്ച് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എം. രോഹിത്(അഞ്ച്), കെ. ശാലിനി (എട്ട്) എന്നിവരാണ് മരിച്ചത്.  രാത്രി ട്യൂഷൻ കഴിഞ്ഞ് ഒരുമിച്ച് വീടുകളിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളെ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടി. ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. മറ്റ് മൂന്ന് കുട്ടികൾ ആശുപത്രിയിൽ.  മഗഡിയിൽ നിന്ന് വരുകയായിരുന്ന ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.

Read More

പവർ ബാങ്ക് നന്നാക്കാനായി മൊബൈൽ ഷോപ്പിൽ എത്തിയ സംഘം കട ഉടമയെ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: പവർ ബാങ്ക് നന്നാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മൊബൈൽ കടയുടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സെൻട്രൽ മാർക്കറ്റിന് സമീപമുള്ള ദുബായ് മാർക്കറ്റിലാണ് സംഭവം. രാത്രി 7.50 ഓടെ, സംശയാസ്പദമായ ഒരു പവർ ബാങ്കുമായി പ്രതികൾ മൊബൈൽ ഷോപ്പിൽ പ്രവേശിച്ചു. പോർട്ടബിൾ ചാർജിംഗ് ഉപകരണം ശരിയാക്കാൻ കഴിയുമോ എന്ന്  കടയുടമയോട് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. മൊബൈൽ ഫോണുകൾ മാത്രമാണ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതെന്നും അനുബന്ധ ഉപകരണങ്ങളല്ലെന്നും  ഉടമ  പറഞ്ഞു. ഇരുവരും അൽപനേരം സംസാരിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു.…

Read More

മൊബൈൽ ഫോൺ ചാർജറിൽ നിന്നും ഷോക്കേറ്റ് എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു 

ബെംഗളൂരു: മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കാർവാറിലെ കെ.വി.സന്തോഷിന്റെയും സജ്‌നയുടെയും മകൾ സാനിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാതെ കിടക്കുകയായിരുന്നു. കുഞ്ഞ് ചാർജർ വായിലിട്ടാണ് ഷോക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു 

ബെംഗളൂരു: മംഗളുരു ദേശീയ പാത 75ല്‍ ഉപ്പിനങ്ങാടിക്കടുത്ത സന്നംപാടിയില്‍ ബുധനാഴ്ച വൈകുന്നേരം ബൈക്ക്‌ യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചു. നെല്ല്യാടി സ്വദേശി പി എം ഇഖ്ബാല്‍(32) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയില്‍ നിന്ന് നെല്ല്യാടിയിലേക്ക് വരുകയായിരുന്ന ബൈക്ക്‌ നിർത്തിയിട്ട കാര്‍ഗോ ലോറിയില്‍ ഇടിക്കുകയായിരുന്നു.  

Read More

സുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരുവിൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി. മൈസൂരു കെ.ആർ. നഗർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിനി നിസർഗയാണ് (20) ജീവനൊടുക്കിയത്. ആൺസുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ചാണ് പെൺകുട്ടി മരിച്ചത്.. സംഭവത്തിൽ സുഹൃത്തായ സുഹാസ് റെഡ്ഡിക്കെതിരേ കെ.ആർ. നഗർ പോലീസ് കേസെടുത്തു. സുഹാസ് അടുത്തിടെ മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതറിഞ്ഞ നിസർഗ മാനസിക പ്രയാസത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പക്ഷേ, മാതാപിതാക്കൾ മകളെ ശാസിക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് മാതാപിതാക്കളുടെ പേരിലും പോലീസ്…

Read More
Click Here to Follow Us