ഭർത്താവിന്റെയും മകന്റെയും അറസ്റ്റ് അറിഞ്ഞതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു 

ബെംഗളൂരു:മൈസൂരു ജില്ലയിലെ മൻഡി പോലീസ് സ്റ്റേഷൻ പരിധിയില്‍ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഈ വിവര അറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിച്ചു.

മൈസൂരു വിദ്യാനഗര്‍ പരിസരത്ത് താമസിക്കുന്ന കെ.എൻ.സാമ്രാട്ടിന്റെ(42) ഭാര്യ ഇന്ദ്രാണിയാണ്(38) മരിച്ചത്.

സാമ്രാട്ടിനേയും മകൻ തേജസിനേയും(18) വിദ്യാനഗറിലെ ബലരാജ് കൊല്ലപ്പെട്ട കേസില്‍ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

ഇരുവരും റിമാൻഡിലാണ്. ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന ഇന്ദ്രാണി ജീവനൊടുക്കി എന്നാണ് പോലീസിെൻറ പ്രാഥമിക നിഗമനം.

ഭാര്യയുടെ മരണം അറിഞ്ഞയുടൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ സാമ്രാട്ട് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts