കന്നുകാലി കച്ചവടക്കാർക്ക് നേരെ ആക്രമണം ; ആറ് പേർക്ക് പരിക്ക്

ബെംഗളൂരു: ബിദറില്‍ കന്നുകാലി കച്ചവടക്കാര്‍ക്കു നേരെ ആക്രമണം. ടെംപോ വാനില്‍ 10 പശുക്കളുമായി പോവുകയായിരുന്ന കന്നുകാലി വ്യാപാരികളെയാണ് മര്‍ദ്ദിച്ചത്. പശുക്കളെ അനധികൃതമായി അറവുശാലയിലേക്ക് കൊണ്ടുപോവുകയാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ടെംപോ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പോലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സംഘര്‍ഷത്തില്‍ ടെംപോ ഡ്രൈവര്‍ മുജീബ്, അബ്ദുല്‍ സലിം, ശ്രീരാമ സേന പ്രവര്‍ത്തകരായ ബസവകുമാര്‍ ചൗക്കനപ്പള്ളി, വിശാല്‍, പ്രേമ റാത്തോഡ് എന്നിവർക്കാണ് പരിക്കേറ്റത്.

Read More

ജന്മദിനത്തിൽ എത്തൂ ; പ്രത്യേക ഓഫറുകളുമായി വണ്ടർല

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന വ്യക്തികൾക്ക് അവരുടെ ജന്മദിനത്തിലോ, ജന്മദിനത്തിന് 5 ദിവസം മുൻപോ 5 ദിവസത്തിനു ശേഷമോ ഉള്ള ദിവസങ്ങളിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ വണ്ടർലായിലേക്കുള്ള “സൗജന്യ പാർക്ക് എൻട്രി ടിക്കറ്റ്” ലഭിക്കും. വണ്ടർലായുടെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ പാർക്കുകളിലും ഈ ഓഫർ ലഭ്യമാണ്. സൗജന്യ പ്രവേശനത്തിനു പുറമെ ജന്മദിനം ബന്ധുമിത്രാദികൾക്കൊപ്പം ആഘോഷിക്കാനുള്ള സൗകര്യവും വണ്ടർല ഒരുക്കിയിട്ടുണ്ട്‌ . ഇതിനായി സന്ദർശകരുടെ…

Read More

ചന്ദ്രനിൽ ചന്ദ്രയാൻ ; ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ

ബെംഗളൂരു:ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ചന്ദ്രന്റെ മണ്ണിൽ പിറന്നത്.  യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാർഡും ഇന്ത്യക്ക് സ്വന്തമായി.

Read More

യുടിഎസ് ആപ്പിൽ ഇനി ദൂര പരിധി പ്രശ്നമല്ല;എവിടെ നിന്നും ടിക്കറ്റ് എടുക്കാം 

തിരുവനന്തപുരം : സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രമാണ് നിബന്ധന. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ…

Read More

സോഫ്റ്റ് ലാൻഡിങ് മുൻനിശ്ചയപ്രകാരം; എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ 

ബെംഗളൂരു: മുൻനിശ്ചയപ്രകാരം ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തുടങ്ങുമെന്ന് ഇസ്റോ അറിയിച്ചു. 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04 എൻ ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കണമെന്നും പദ്ധതി പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് നീങ്ങുമെന്നും ഇസ്റോ അറിയിച്ചു.  വൈകുന്നേരം 5.45 ന് ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ ആരംഭിക്കുക. ലാൻഡറിലെ 4 ട്രാസ്റ്റർ എൻജിനുകളാണ് വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ഇന്നത്തെ ലാൻഡിംഗ് വിജയകരമായാൽ 25n…

Read More

യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ്…

Read More

യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു: രാത്രി ഒറ്റക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എം.ജി. ഷെട്ടി കോളജ് റോഡിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ കുളൂർ പഞ്ചിമുഗറു ദനുഷ് ഗ്രൗണ്ട് പരിസരത്ത് താമസിക്കുന്ന ചരൺ രാജ് എന്ന ചരൺ ഉരുണ്ടടിഗുഡ്ഡെ(23), സൂറത്ത്കൽ ഹൊസബെട്ടുവിലെ സുമന്ത് ബർമൻ(24), കൊടിക്കൽ സുങ്കതകട്ട കൽബാവി റോഡിലെ കെ. അവിനാശ്(24) എന്നിവരാണ് അറസ്റ്റിലായത്. കാവൂർ ശാന്തി നഗറിൽ താമസിക്കുന്ന കെ. ശുഐബാൻ(28) ഞായറാഴ്ച രാത്രി അക്രമത്തിന് ഇരയായത്. വീട്ടിലേക്ക്…

Read More

പഴകിയ ഓട്സ് നൽകി ; പരാതിക്കാരന് നഷ്ടപരിഹാരമായി കിട്ടിയത് 10000 രൂപ 

ബെംഗളൂരു: പഴകിയ ഓട്സ് നൽകിയെന്ന് സൂപ്പർമാർക്കറ്റിനെതിരെ നൽകിയ പരാതിയിൽ പരാതിക്കാരന് അനുകൂലവിധി. 49 കാരനായ ബെംഗളൂരു സ്വദേശിയാണ് പരാതി നൽകിയത്. സൂപ്പർമാർക്കറ്റ് 10000 രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി. ചികിൽസാചെലവുകളും നിയമചെലവുകളുമടക്കം എല്ലാ നഷ്ടങ്ങളും ചേർത്താണ് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃകമ്മിഷൻ ഉത്തരവിട്ടത്. ബംഗളൂരുവിലെ ജയ നഗറിലെ സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് 925 രൂപ വിലയുള്ള ഓട്‌സ് വാങ്ങിയത്. ഓട്സ് കഴിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയിൽ ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തി. സംശയം തോന്നിയ…

Read More

ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സർക്കാർ കോളേജുകളിൽ പഠിക്കുന്ന മുഴുവൻ ബിരുദവിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്നും തുക ഇതിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നതിനായുള്ള ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. സർക്കാർ കോളേജുകളിലെ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി മുൻ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലാപ്‌ടോപ്പ് വിതരണം ചെയ്യപ്പെട്ടെങ്കിലും പിന്നീട് പദ്ധതി നിലച്ചു. ഈ പദ്ധതി ഉടൻ പുനരാരംഭിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More

നറുക്കെടുപ്പിൽ ഓണസമ്മാനമായി മദ്യം ഓഫർ ചെയ്ത് കൂപ്പൺ ; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഓണസമ്മാനമായി നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന് കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഇട്ടിച്ചിറപറമ്പ്‌ കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ്‌ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ശരത്‌ ബാബുവും സംഘവും പിടികൂടിയത്‌. ആയിരം കൂപ്പണുകളാണ് ഇയാൾ അച്ചടിച്ചത്. ഇതിൽ നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും 700 കൂപ്പണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More
Click Here to Follow Us