ചന്ദ്രയാൻ–3; വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി ശനിയാഴ്ച്ച 

ബെംഗളൂരു: ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പെസ് ആപ്ലിക്കേഷൻ സെൻറർ ഡയറക്ടർ നീലേഷ് ദേശായി ആണ് ഇക്കാര്യം അറിയിച്ചത്. ലാൻഡറും റോവറും ഇന്ന് വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇതു ശനിയാഴ്ചത്തേയ്ക്കു മാറ്റിയെന്ന് നീലേഷ് ദേശായി പറഞ്ഞു. റോവർ ഏകദേശം 300-350 മീറ്റർ ദൂരത്തേയ്ക്കു മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 105 മീറ്റർ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി വ്യക്തമാക്കി. ഓഗസ്റ്റ് 23 നു വൈകിട്ട്…

Read More

ചന്ദ്രയാൻ 3; പുതിയ പോസ്റ്റുമായി നടൻ പ്രകാശ് രാജ് 

ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ ചരിത്ര നേട്ടത്തിൽ സന്തോഷം പങ്കുവച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. “ഇന്ത്യയ്ക്കും മുഴുവൻ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആർഒയ്ക്കും ചന്ദ്രയാൻ 3 നും വിക്രം ലാൻഡറിനും ഇത് യാഥാർത്ഥ്യമാക്കാൻ സംഭാവന ചെയ്ത ഓരോരുത്തർക്കും നന്ദി. പ്രപഞ്ചത്തിൻറെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”എന്നാണ് പ്രകാശ് രാജ് കുറിച്ചത്. ഏതാനും ദിവസം മുൻപ് വിക്രം ലാൻഡറിൽ നിന്ന് ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ പ്രകാശ്…

Read More

ചന്ദ്രയാൻ-3;ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : ചന്ദ്രയാൻ-3 രാജ്യത്തിന്റെ ചന്ദ്ര ദൗത്യങ്ങളിൽ നാഴികക്കല്ലായ വിജയമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനനിമിഷമാണിതെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

Read More

ചന്ദ്രനിൽ ചന്ദ്രയാൻ ; ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ

ബെംഗളൂരു:ചാന്ദ്ര ദൗത്യത്തിൽ ചരിത്രമെഴുതി ഇന്ത്യ. ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ചന്ദ്രന്റെ മണ്ണിൽ പിറന്നത്.  യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാർഡും ഇന്ത്യക്ക് സ്വന്തമായി.

Read More

സോഫ്റ്റ് ലാൻഡിങ് മുൻനിശ്ചയപ്രകാരം; എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ 

ബെംഗളൂരു: മുൻനിശ്ചയപ്രകാരം ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തുടങ്ങുമെന്ന് ഇസ്റോ അറിയിച്ചു. 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04 എൻ ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കണമെന്നും പദ്ധതി പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് നീങ്ങുമെന്നും ഇസ്റോ അറിയിച്ചു.  വൈകുന്നേരം 5.45 ന് ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ ആരംഭിക്കുക. ലാൻഡറിലെ 4 ട്രാസ്റ്റർ എൻജിനുകളാണ് വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ഇന്നത്തെ ലാൻഡിംഗ് വിജയകരമായാൽ 25n…

Read More

ചന്ദ്രയാന്‍- 3 സോഫ്റ്റ് ലാന്‍ഡിങ്; മൊബൈലിലും ടെലിവിഷനിലും തത്സമയം 

ബെംഗളൂരു: ഇന്ത്യൻ സ്‌പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷൻ അതിന്റെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 2023 ഓഗസ്റ്റ് 23-ന് ഏകദേശം 18:04 IST (PM 6:04) ചന്ദ്രനില്‍ ഇറങ്ങുമെന്ന് സ്ഥിരീകരിച്ചു. ചാന്ദ്രയാൻ 3 ചന്ദ്രന്റെ ലാൻഡിംഗ് ഐഎസ്‌ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലും യൂട്യൂബിലും ടെലിവിഷനിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ദേശീയ ബഹിരാകാശ ഏജൻസി സ്ഥിരീകരിക്കുന്നു. സ്‌മാര്‍ട്ട്‌ഫോണുകളില്‍നിന്നും ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ നിന്നും ഉപയോക്താക്കള്‍ക്ക് ചന്ദ്രായാൻ 3 ലാൻഡിംഗിന്റെ തത്സമയ സ്‌ട്രീമിംഗ് കാണാൻ കഴിയും. തത്സമയ സ്ട്രീമിംഗ് ഏകദേശം 17:27 IST(5:27 PM)ന്…

Read More

ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് 

ബെംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും, സോഫ്റ്റ് ലാൻഡിംഗിനായി സജ്ജമാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോൽവിയിൽ നിന്നുകൊണ്ട് പാഠങ്ങൾ കരുത്താക്കിയാണ് മൂന്നാം ദൗത്യം. ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ. വിക്രം ലാൻഡറിന്റെ…

Read More

ചന്ദ്രയാൻ -3 ദൗത്യം വിജയമാകും ; ഐഎസ്ആർഒ മുൻ മേധാവി

ബെംഗളൂരു: ഇന്ത്യയുടെ മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ മേധാവി കെ. ശിവൻ. നിർണ്ണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് പ്രവർത്തനത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി നമ്മുടേതായ സംവിധാനമുണ്ട്. ചന്ദ്രയാൻ രണ്ടിനെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായാണ് മൂന്നാം ചന്ദ്ര നിർമ്മാണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള പേടകത്തിന്റെ യാത്രാ പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാൻ രണ്ട് പ്രവർത്തനത്തിന്റെ ഡേറ്റുകൾ പഠിച്ചതിന് ശേഷമാണ് മൂന്നാം പദ്ധതിയെന്നും അത് വളരെ സഹായകമായതായും…

Read More
Click Here to Follow Us