ചന്ദ്രയാൻ -3 ദൗത്യം വിജയമാകും ; ഐഎസ്ആർഒ മുൻ മേധാവി

ബെംഗളൂരു: ഇന്ത്യയുടെ മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ മേധാവി കെ. ശിവൻ.

നിർണ്ണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് പ്രവർത്തനത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി നമ്മുടേതായ സംവിധാനമുണ്ട്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ചന്ദ്രയാൻ രണ്ടിനെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായാണ് മൂന്നാം ചന്ദ്ര നിർമ്മാണം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇതുവരെയുള്ള പേടകത്തിന്റെ യാത്രാ പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചന്ദ്രയാൻ രണ്ട് പ്രവർത്തനത്തിന്റെ ഡേറ്റുകൾ പഠിച്ചതിന് ശേഷമാണ് മൂന്നാം പദ്ധതിയെന്നും അത് വളരെ സഹായകമായതായും കെ. ശിവൻ പറഞ്ഞു.

ചാന്ദ്രയാൻ രണ്ട് പ്രവർത്തനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts