മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

ബെംഗളൂരു: കാണാതായ മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി.

കുമ്പള ബംബ്രാണയിലെ കല്പണിക്കാരൻ കെ. ലോകേഷ് (52) ആണ് മകൻ രാജേഷിന്റെ (26) വിയോഗം താങ്ങാനാവാതെ കടലിൽ ചാടി മരിച്ചത്.

മൃതദേഹം ഉള്ളാൾ തീരത്ത് അടിഞ്ഞ നിലയിൽ ക​ണ്ടെത്തി.

കാണാതായ രാജേഷിന്റെ മൃതദേഹം കഴിഞ്ഞമാസം നേത്രാവതി നദിയിൽ ബങ്കരയിൽ കണ്ടെത്തിയിരുന്നു.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

ഇതേത്തുടർന്ന് ലോകേഷ് ഏറെ അസ്വസ്ഥനായിരുന്നു. താൻ മരിക്കാൻ പോവുകയാണെന്ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളെ വാട്സ് ആപിലൂടെ അറിയിച്ചതായി പോലീസ് പറഞ്ഞു.

“ഞാൻ സോമേശ്വറിലേക്ക് പോവുന്നു. കടലിൽ ചാടാനാണ്. ജഡം ഉള്ളാൾ തീരത്തടിഞ്ഞോളും. മൊബൈൽ ഫോൺ കൊണ്ടുപോവുന്നില്ല, വീട്ടിൽ വെക്കുന്നു”-ഇതായിരുന്നു സന്ദേശം.

ലോകേഷിന്റെ നമ്പറിലേക്ക് വിളിച്ചപ്പോൾ വീട്ടുകാരാണ് ഫോണെടുത്തത്.

ഉള്ളാൾ പോലീസിന് വിവരം നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചലിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
[masterslider id="10"]

Related posts