പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു

ബെംഗളുരു: കട്ബെല്ലൂര്‍ പഞ്ചായത്തിലെ ഹെമ്മാഡിയില്‍ പൊട്ടി വീണ വൈദ്യുതി വിതരണ ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്. കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം പിണഞ്ഞത്. വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചു. ഭര്‍ത്താവിനെ അന്വേഷിച്ചു പോയ ലക്ഷ്മി മഹാബല വീണ് കിടക്കുന്നത് കണ്ട് അലമുറയിട്ട് ആളെ കൂട്ടി. അരികിലേക്ക് പോകരുതെന്ന് പലരും വിളിച്ചു പറഞ്ഞെങ്കിലും മഹാബലയെ രക്ഷിക്കാൻ ശ്രമിച്ച അവര്‍ക്കും വൈദ്യുതാഘാമേല്‍ക്കുകയായിരുന്നു.

Read More

എം.ഡി.എം.എയുമായി വിദ്യാർത്ഥി പിടിയിൽ 

ബെംഗളൂരു: നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി എം.ഡി.എം.എയുമായി പോലീസ് പിടിയില്‍. ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുല്‍ ഹകീമിനെയാണ് (22) എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.25 ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ, ഡിജിറ്റല്‍ അളവ് തൂക്ക ഉപകരണം, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ബെജായിലെ അപ്പാര്‍ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന യുവാവ് മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് മയക്കുമരുന്ന് വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

മംഗളൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി; മണിക്കൂറുകളോളം ബുദ്ധിമുട്ടി യാത്രക്കാർ 

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് കഴിഞ്ഞ ദിവസം രാത്രി 11.05ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം മൂന്ന് മണിക്കൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷം പുറപ്പെട്ടത് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇത്രയും സമയം വിമാനത്തിനകത്ത് കാത്തിരിക്കേണ്ടി വന്നു. യാത്രക്കാരുടെ ദുരിതാവസ്ഥയിൽ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും വ്യാപകമായി. കണ്ണൂർ, കാസർകോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും…

Read More

താംബരത്തു നിന്ന് മംഗളൂരൂവിലേക്ക് പ്രത്യേക ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു 

ചെന്നൈ : യാത്രാത്തിരക്ക് കുറയ്ക്കാൻ താംബരത്തു നിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്ക് പ്രത്യേക തീവണ്ടി. ഏറെക്കാലമായി മലബാറിലെ യാത്രക്കാർ ഉന്നയിച്ചിരിക്കുന്ന ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായത്. പ്രത്യേക വണ്ടിയിലേക്ക് റിസർവേഷൻ തുടങ്ങി. എം.കെ. രാഘവൻ എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിനെ കണ്ടപ്പോഴും ഈയാവശ്യം ഉന്നയിച്ചിരുന്നു. ഈ മാസം 29, ഒക്ടോബർ ആറ്, 13, 20, 27 ദിവസങ്ങളിൽ താംബരത്തു നിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന വണ്ടി (06049) പിറ്റേദിവസങ്ങളിൽ രാവിലെ 7.30-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽ നിന്ന് ഈ മാസം 30, ഒക്ടോബർ ഏഴ്,…

Read More

മംഗളൂരുവിലേക്ക് വന്ന യുവാവിനെ കാണാതായതായി പരാതി

ബംഗളൂരു: മംഗളൂരുവിലേക്ക് വന്ന യുവാവിനെ കാണാതായതായി പരാതി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മധൂർ ചെന്നക്കോട്ടെ കൃഷ്ണയുടെ മകൻ അനിൽ കുമാറിനെ (36) കാണാനില്ലെന്നാണ് പരാതി. സഹോദരൻ നൽകിയ പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാസം 28ന് ബേക്കറി ജോലിക്കായി മംഗളൂരുവിലേക്ക് പോയതായിരുന്നു പരാതിയിൽ പറയുന്നത്. 31ന് രാത്രി ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച് ഓഫായി. ബന്ധുക്കൾ മംഗളൂരുവിലെത്തി വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Read More

ബൈക്കിൽ കാറും ലോറിയും ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു, കുഞ്ഞിന് പരിക്ക്

ബെംഗളൂരു : ചിക്കമംഗലൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിളിൽ കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ശിവമൊഗ്ഗ സ്വദേശികളായ കെ.എ. സെയ്ദ് ആസിഫ് (38), ഭാര്യ മജീന (33) ആണ് മരിച്ചത്. ഇവരുടെ 14 മാസം പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവമൊഗ്ഗയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്നു ദമ്പതികൾ.

Read More

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗടകിലെ വീരണ്ണയുടെ മകൻ മഹേഷ് സവദത്തിനെയാണ് വ്യാഴാഴ്ച വൈകിട്ട്  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

Read More

മംഗളുരുവിൽ കെഎസ്ആർടിസി യും കാറും കൂട്ടിയിടിച്ച് അപകടം

ബെംഗളുരു: മംഗളൂരു ജെപ്പിന മൊഗറില്‍ കെഎസ്‌ആര്‍ടിസിയും മിനിലോറിയും കാറും കൂട്ടിയിടിച്ചു. പെട്ടെന്ന് ബ്രേക്ക് ചെയ്ത മിനിലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി കാറിലേക്ക് ഇടിച്ച്‌ കയറി. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാറില്‍ ഉണ്ടായിരുന്നു തലപ്പാടി എംസിഎഫ് ജീവനക്കാരനും മംഗളൂരു സ്വദേശിയുമായി ദിനേശനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തലപ്പാടിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു മിനിലോറി. സംഭവത്തില്‍ മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

Read More

ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത മംഗളുരു സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു : കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് യുവാവ് തകർത്തത്. അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പോലീസ് പറഞ്ഞു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Read More

ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ച് 16 കാരന് ദാരുണാന്ത്യം

ബെംഗളൂരു: മംഗളൂരുവിനടുത്ത് അഡ്‌യാറിൽ ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടറിന്റെ പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന അഡ്‌യാർപദവ് സ്വദേശിയും മംഗളൂരു മിലാഗ്രസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ പി.ഷറഫുദ്ദീനാണ് (16) മരിച്ചത്. സുഹൃത്ത് ജുനൈദിന്റെ സ്‌കൂട്ടറിൽ സഞ്ചരിച്ച ഷറഫുദ്ദീൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Read More