ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പില്‍ ഏര്‍പ്പെട്ട മൂന്നു പേര്‍ കൂടി മംഗളൂരുവില്‍ അറസ്റ്റിലായി. മൂഡബിദ്രി പോലീസ് സ്റ്റേഷൻ പരിധിയില്‍ മര്‍പാടി ഗ്രാമത്തില്‍ ഒണ്ടിക്കട്ടെ കടല്‍ക്കര പാര്‍ക്കിനോടനുബന്ധിച്ചാണ് വാതുവെപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചത്. മര്‍പാടിയിലെ യു.സുകേഷ് ആചാര്യ(30),പടുമര്‍നഡു ഗ്രാമത്തിലെ ബി.ഉമേഷ്(40),മൂഡബിദ്രി പുത്തിഗെയിലെ പി.പുറന്തര കുളല്‍(38) എന്നിവരാണ് അറസ്റ്റിലായത്. പാര്‍ക്കില്‍ എത്തുന്നവരെ വാതുവെപ്പിലേക്ക് ആകര്‍ഷിച്ചാണ് സംഘം പ്രവര്‍ത്തിച്ചത്. പുരന്തരയാണ് കേന്ദ്രം തുടങ്ങാൻ പണം മുടക്കിയതെന്ന് സുകേഷ് പോലീസിനോട് പറഞ്ഞു.മുംബൈയില്‍ നിന്നാണ് വെബ്സൈറ്റ് നിയന്ത്രിച്ചത്. പണമിടപാട് ഓണ്‍ലൈനില്‍ ആയതിനാല്‍ നോട്ടുകള്‍ കണ്ടെത്താനായില്ലെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ മൂഡബിദ്രി…
Read MoreTag: mangaluru
ഹമാസിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് വീഡിയോ; മംഗളൂരു സ്വദേശി അറസ്റ്റിൽ
ബംഗളൂരു: ഭീകര സംഘടനയായ ഹമാസിനും ഇസ്രയേലിനെതിരായ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സൃഷ്ടിച്ച് ഷെയർ ചെയ്തതിന് ഒരാളെ മംഗളൂരു നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതി മംഗളൂരുവിലെ ബന്ദർ സ്വദേശിയാണ് സക്കീർ എന്ന സാക്കി (58) ആണെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. വീഡിയോ വൈറലായതോടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനായക് തൊറഗൽ പ്രതിയെ അറസ്റ്റ് ചെയ്തു. മംഗളൂരു നോർത്ത് പോലീസ്…
Read Moreമംഗളൂരുവിൽ ഒരു വിഭാഗത്തെ തഴഞ്ഞ് നവരാത്രി ഉത്സവ സ്റ്റാളുകൾ ലേലം ചെയ്തു
ബെംഗളൂരു: മംഗളൂരുവിലെ മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകൾ ഒരു വിഭാഗം വ്യാപാരികളെ പൂർണമായി ഒഴിവാക്കി ലേലം ചെയ്തതായി പരാതി. ലേല നടപടി ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. സർക്കാറിന്റെ മതേതര മുഖത്തെ കനത്ത പ്രഹരമായി ഇത് മാറുകയാണ്. സ്റ്റാളുകൾ ലേലത്തിന് വെച്ചപ്പോൾ 71 എണ്ണം ഒരാൾ ഒമ്പത് ലക്ഷം രൂപക്ക് വിളിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ആറ് ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ക്ഷേത്രം ഭരണസമിതിക്ക് ലഭിക്കുന്നത്. നഗരത്തിലെ തിരക്കേറിയ കാർ സ്ട്രീറ്റിലാണ് 71 സ്റ്റാളുകൾ. ജില്ല കമ്മീഷണറുടെ ഉത്തരവ്…
Read Moreസഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; മലയാളി വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം ആവർത്തിക്കുന്നതായി ആക്ഷേപം. ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ മലയാളി യുവാക്കളെ സദാചാര ഗുണ്ടകൾ വളഞ്ഞ് ചോദ്യം ചെയ്തു. സ്ഥലത്ത് എത്തിയ പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ബണ്ട്വാൾ പെരുവായിലാണ് കാസർകോട് ഉപ്പള സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് ഇരയായത്. കുഡ്ഡുപ്പടവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാക്കൾ ഉപ്പളയിലേക്ക് ബസ് കാത്തു നിൽക്കുന്നതിനിടെ കണ്ടുമുട്ടിയ വിദ്യാർത്ഥിയോട് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് കുറച്ച് പേർ സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളയുകയായിരുന്നു. അവർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്ല പോലീസ്…
Read Moreബൈക്ക് ലോറിക്ക് പിറകിലിടിച്ച് യുവാവ് മരിച്ചു
ബെംഗളുരു: മംഗളൂരു നേത്രാവതി പാലത്തിന് മുകളില്‍ ബൈക്ക് ലോറിക്ക് പിറകിലിടിച്ച് യുവാവ് മരിച്ചു. കോട്ടേക്കാറില്‍ താമസിക്കുന്ന ഹനീഫിന്റെ മകന്‍ അസ്വിന്‍ (21) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ അസ്‌വിന്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30ന് വീട്ടില്‍ നിന്ന് മത്സ്യബന്ധന ജോലിക്കായി ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു. നേത്രാവതി പാലത്തിലൂടെ ബൈക്കിനുമുമ്പേ ഓടിക്കൊണ്ടിരുന്ന ഫിഷ് ട്രാന്‍സ്‌പോര്‍ട്ട് ലോറിയുടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതേത്തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസ്വിനെ ഉടന്‍ തന്നെ അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സൗത്ത് ട്രാഫിക് പോലീസ്…
Read Moreഅപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ബെംഗളുരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം ഹെഡ് മാക്കൂല്‍പീടിക ടി.കെ.അഷ്മറിന്റെ മകന്‍ മുഹമ്മദ് ഫിസാന്‍ (21) ആണ് മരണപ്പെട്ടത്. മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണപ്പെട്ടത്. വിദ്യാര്‍ഥിയായ ഫിസാന്‍ കഴിഞ്ഞ 30നാണ് കാറപകടത്തില്‍പെട്ടത്. അതിനു ശേഷം അത്യാസന്നനിലയില്‍ മംഗളൂരു എജെ ഹോസ്പിറ്റല്‍ ഐസിയുവിലായിരുന്നു. വടകര എംയുഎം ജെബി സ്‌കൂള്‍ അധ്യാപിക ഷെഹരിയയാണ് മാതാവ്.
Read Moreപായസക്കൂട്ടിൽ ഒളിപ്പിച്ച് സ്വർണം കടത്തി; യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ
ബെംഗളൂരു: ചെറുതരികളാക്കിയ സ്വര്‍ണം ഒളിപ്പിച്ച പായസക്കൂട്ട് പാക്കറ്റുകളുമായി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. എയര്‍ ഇന്ത്യ എക്സ്‌പ്രസ് 814 വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാരനാണ് സ്വര്‍ണം കടത്തിയത്. കിച്ചണ്‍ ട്രഷര്‍ കമ്പനിയുടെ പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളില്‍ നിറച്ച 374 ഗ്രാം സ്വര്‍ണത്തിന് 20 ലക്ഷം രൂപ വിലവരും.
Read Moreബസ് ഉടമ തൂങ്ങിമരിച്ച നിലയില്‍
ബെംഗളൂരു: മഹേഷ് മോട്ടോര്‍സ് സര്‍വീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖയെ മംഗളൂരു കദ്രിയിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതില്‍ തകര്‍ത്ത് കയറിയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്. അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ച പ്രകാശ് നിലവില്‍ അംഗമായിരുന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ മഹേഷ് മോട്ടോര്‍സിെൻറ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പോലീസ് പറഞ്ഞു എ.ജെ.ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം…
Read Moreടിപ്പർ ലോറിയിൽ കാർ ഇടിച്ച് തകർന്ന് ഒരു മരണം
ബെംഗളുരു: മംഗളൂരു ഹൊസബെട്ടുവില്‍ കാര്‍ നിർത്തിയിട്ട ടിപ്പര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കാര്‍ ഡ്രൈവര്‍ സി.വി.അര്‍ജ്ജുൻ(37) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായര്‍ എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. തമിഴ്‌നാട് റജിസ്‌ട്രേഷൻ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച് തകര്‍ന്നത്. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പോലീസും നാട്ടുകാരും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്.
Read Moreവിനോദയാത്രയ്ക്ക് കേരളത്തിൽ എത്തിയ കർണാടക സ്വദേശി മുങ്ങി മരിച്ചു
കണ്ണൂർ: മംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ വിദ്യാർഥി കണ്ണൂരിൽ ചിറയിൽ മുങ്ങിമരിച്ചു. കർണാടക പുത്തൂർ അടേക്കലിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അസിൻ (21) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബക്കളം കടമ്ബേരി ചിറയിലാണ് മുങ്ങിമരിച്ചത്. സുഹൃത്തുക്കളുമൊത്ത് ചിറയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More