ഹമാസിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് വീഡിയോ; മംഗളൂരു സ്വദേശി അറസ്റ്റിൽ 

ബംഗളൂരു: ഭീകര സംഘടനയായ ഹമാസിനും ഇസ്രയേലിനെതിരായ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സൃഷ്ടിച്ച് ഷെയർ ചെയ്തതിന് ഒരാളെ മംഗളൂരു നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.

പ്രതി മംഗളൂരുവിലെ ബന്ദർ സ്വദേശിയാണ് സക്കീർ എന്ന സാക്കി (58) ആണെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

വീഡിയോ വൈറലായതോടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനായക് തൊറഗൽ പ്രതിയെ അറസ്റ്റ് ചെയ്തു.

മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ നിരവധി കേസുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us