പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു

ബെംഗളുരു: കട്ബെല്ലൂര്‍ പഞ്ചായത്തിലെ ഹെമ്മാഡിയില്‍ പൊട്ടി വീണ വൈദ്യുതി വിതരണ ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം.

കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്.

കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം പിണഞ്ഞത്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചു.

ഭര്‍ത്താവിനെ അന്വേഷിച്ചു പോയ ലക്ഷ്മി മഹാബല വീണ് കിടക്കുന്നത് കണ്ട് അലമുറയിട്ട് ആളെ കൂട്ടി.

അരികിലേക്ക് പോകരുതെന്ന് പലരും വിളിച്ചു പറഞ്ഞെങ്കിലും മഹാബലയെ രക്ഷിക്കാൻ ശ്രമിച്ച അവര്‍ക്കും വൈദ്യുതാഘാമേല്‍ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts