ബെംഗളൂരു: ബെളഗാവിയില്‍ നിന്ന് ചികിത്സക്കായി മംഗളൂരുവിലെത്തി അമ്മാവന്റെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന 13കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പണമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ജോക്കട്ടയിലാണ് സംഭവം. നാലുദിവസം മുമ്പാണ് കുട്ടി മാതാവിന്റെ സഹോദരൻ എച്ച്. ഹനുമന്തയ്യയുടെ വീട്ടില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ എല്ലാവരും പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചാണ് കൃത്യം ചെയ്തത്. രാവിലെ പത്തരയോടെ കുട്ടിയുടെ മാതാവ് അയല്‍ക്കാരിയെ വിളിച്ച് മകളുമായി സംസാരിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടില്‍ ചെന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ ഹനുമന്തയ്യ…
Read MoreTag: mangaluru
മദ്യം കഴിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരസ്യം; ബാർ ഉടമയ്ക്ക് എതിരെ കേസ്
ബെംഗളൂരു: വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നൽകുകയും ചെയ്ത ബാറുടമയ്ക്കെതിരെ കേസെടുത്തു. വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാർഡുമായി വരുന്ന വിദ്യാർഥിനികള്‍ക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജും ആണ്‍കുട്ടികള്‍ക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ച ദേരേബൈലിലെ ദ ലാല്‍ബാഗ് ഇൻ എന്ന ബാറിന്റെ ഉടമകള്‍ക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികള്‍ക്ക് ഓഫർ പ്രഖ്യാപിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ.സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത് കേസ്…
Read Moreസമ്പത്ത് വർധിപ്പിക്കാൻ വ്യാജ പരസ്യം; 1.5 കോടി രൂപ നഷ്ടമായി
ബെംഗളൂരു: സമ്പത്ത് വര്‍ധിപ്പിക്കുമെന്നുള്ള വ്യാജ പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി രൂപ . ‘ ജെഫീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 223 എന്ന പേരിലായിരുന്നു സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ് നടത്തിയത്. ഇതേ പേരില്‍ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും ഇയാളെ ഉള്‍പ്പെടുത്തി. ഗ്രൂപ്പ് വഴി നിരവധി പേര്‍ക്ക് പണം ഇരട്ടിച്ചതായുള്ള മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കിട്ടു. ഇതാണ് മംഗലാപുരം സ്വദേശി തട്ടിപ്പില്‍ വീണു പോകാന്‍ കാരണം. ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിരവധി…
Read Moreഅപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബംബ്രാണ നമ്പിടി ഹൗസില്‍ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കില്‍ പോകവെ മംഗല്‍പാടി കുക്കാറില്‍ വച്ച് യു.എല്‍.സി.സിയുടെ വെള്ളം കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.
Read Moreമംഗളൂരു- രാമേശ്വരം പ്രതിവാര ട്രെയിനിന് അനുമതി
ബെംഗളൂരു: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി മംഗളൂരു -രാമേശ്വരം പ്രതിവാര ട്രെയിനിന് റെയില്‍വേ അനുമതി നല്‍കി. ശനിയാഴ്ച രാത്രി 7.30ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം 11.45ന് രാമേശ്വരത്തെത്തും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് രാമേശ്വരത്തു നിന്ന് തിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 5.50ന് മംഗലാപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടംഛത്രം, ദിണ്ഡിഗല്‍, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read Moreകേരളത്തിലേക്കുള്ള ബസ് അപകടത്തിൽപെട്ടു; ഒരു മരണം നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരമൊന്നും നിലവിൽ ലഭ്യമായിട്ടില്ല. കാസര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ…
Read Moreഭർതൃപിതാവിനെ ക്രൂരമായി മർദ്ദിച്ച് മരുമകൾ; സംഭവം പുറത്തറിഞ്ഞത് മകൻ വിദേശത്തു നിന്നും സിസിടിവി യിലൂടെ
ബെംഗളൂരു: പ്രായമായ ഭർതൃപിതാവിനെ മരുമകള്‍ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ. 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ മർദ്ദനമേറ്റത്. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. വായോധികന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകള്‍ ഉമാശങ്കരിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി. ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാള്‍ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത പുറത്തായത്. മാർച്ച് 9 ന്…
Read Moreതിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഉൾപ്പെടെ 3 ട്രെയിനുകൾ നാളെ മുതൽ
ബെംഗളൂരു: മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മംഗളുരു വന്ദേഭാരത് കൂടാതെ പുതിയതായി പ്രഖ്യാപിച്ച മൈസൂരു- ഡോ.എംജിആർ ചെന്നൈ സെൻട്രല്‍- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി-കൊല്ലം-തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയാണ് നാളെ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. വിഡിയോ കോണ്‍ഫറൻസ് വഴിയാണ് മൂന്ന് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്യുന്നത്. മാർച്ച് 13 മുതല്‍ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു…
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിൽ ഭൂമിയുടെ മാപ്പ് നല്‍കുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ അറസ്റ്റിൽ. ലോകായുക്ത പോലീസാണ് അറസ്റ്റ് ചെയ്തത്. ആർ.ടി.സി വിഭാഗം ഭൂസർവേയർ എസ്.ജി. ശീതള്‍ രാജാണ് അറസ്റ്റിലായത്. ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കി 1500 രൂപ ഫീസ് അടച്ച ഉടമയുടെ ഭൂമി കഴിഞ്ഞ മാസം 29ന് ശീതള്‍ രാജ് സർവേ നടത്തിയിരുന്നു. സ്കെച്ച് നല്‍കണമെങ്കില്‍ 5000 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് 4000 രൂപയായി ഇളവ് ചെയ്തു. ഭൂവുടമ നല്‍കിയ പരാതിയനുസരിച്ച് വലവിരിച്ച ലോകായുക്ത ശീതള്‍രാജ് പണം സ്വീകരിക്കുന്നത്…
Read Moreലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മംഗളൂരുവിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉപ്പള നയാബസാർ അബ്ദുല്‍ ഖാദറിന്റെ മകൻ മുഹമ്മദ് മിസ്ഹബ് (21) ആണ് മരിച്ചത്. മംഗളൂരുവില്‍ സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് മിസ്ഹബ്. വെള്ളിയാഴ്ച രാവിലെ ബന്തിയോട് മുട്ടം ജങ്ഷനിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി കാസർകോട്ടെ ടർഫില്‍ കളിച്ച് രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവേ ഇവർ സഞ്ചരിച്ച ബൈക്കില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിസ്ഹബിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read More