മലയാളി ഹോട്ടൽ ഉടമ കർണാടകയിൽ മരണപ്പെട്ടു 

ബെംഗളൂരു: മലയാളി ഹോട്ടൽ ഉടമ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അബ്ദുൾ അസീസ് ആണ് മരിച്ചത്. കർണാടകയിലെ വിജയപുര ടൗണിൽ കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഹോട്ടൽ നടത്തി വരികയായിരുന്നു. ബീജാപൂർ ടൗണിലെ മലബാർ ഹോട്ടൽ കർണാടക മലയാളികൾക്കിടയിൽ സുപരിചിതമായിരുന്നു. പിതാവ് മുഹമ്മദ്‌, മാതാവ് കദിയുമ്മ, ഭാര്യ നസീമ, മക്കൾ അൻസില, ഹസീന, അർഷിദ, ആസിഫ്

Read More

മലയാളികളടക്കം 4 വിദ്യാർഥികൾ ലഹരിമരുന്നുമായി പിടിയിൽ

ബെംഗളൂരു: ലഹരിമരുന്നുമായി മലയാളികളടക്കം 4 കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. യലഹങ്ക ന്യൂടൗണിലെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് 1.5 ലക്ഷം രൂപയുടെ മാരിജുവാനയുമായി സംഘത്തെ പിടികൂടിയത്. സംഘത്തിലെ കൂടുതൽ പേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Read More

സമ്പന്ന പട്ടികയിൽ ഇടം പിടിച്ച് ബെംഗളൂരു മലയാളികളും

ബെംഗളൂരു: ഫോബ്സ് പുറത്തിറക്കിയ പട്ടികയിൽ മലയാളി സമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം. എ യൂസഫലി ഒന്നാമത്. 540 ഡോളറിന്റെ അസ്തിയുള്ള ഗ്രൂപ്പ്‌ രാജ്യാന്തര തലത്തിൽ 490 ആം സ്ഥാനമാണ് നേടിയത്. 410 കോടിയുമായി ഇൻഫോസിസ് ചെയർമാൻ  ബെംഗളൂരു മലയാളി എസ്. ഗോപാലകൃഷ്ണൻ ആണ് രണ്ടാം സ്ഥാനത്ത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ബൈജൂസ് ചെയർമാൻ ബൈജു രവീന്ദ്രൻ ആണ് പട്ടികയിൽ മൂന്നാം സ്ഥാനം. 360 കോടി ആസ്തിയണ് ബൈജൂസ് ആപ്പിനുള്ളത്. ആർ പി ഗ്രൂപ്പ്‌ ചെയർമാൻ രവി പിള്ളയും പട്ടികയിൽ ഇടം…

Read More

ഹൃദയാഘാതം മലയാളി യുവാവ് ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മുരുകേഷ് പാളയ കെ.ജി ഗാര്‍ഡനിൽ താമസിച്ചിരുന്ന ഒ.വി. നിഷാന്ത് കുമാര്‍ (45) ആണ് മരിച്ചത്. ബെംഗളൂരു കേരള സമാജം അള്‍സൂര്‍ സോണ്‍ അംഗമാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കല്‍പ്പള്ളി ശ്മശാനത്തില്‍ ഭാര്യ: ദീപ്തി. മകന്‍: ആദിഷ്. സഹോദരങ്ങള്‍: സുജയന്‍ നമ്പ്യാര്‍, ഒ.വി. രേഖ, ഒ.വി. കാര്‍ത്തിക് കുമാര്‍, പരേതനായ മനോജ് കുമാര്‍, മധുസൂദനന്‍.

Read More

കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് മലയാളി മരിച്ചു

ബെംഗളൂരു: റിങ് റോഡിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശിയും ഇലക്ട്രോണിക് സിറ്റി ദൊഡ്ഡനാഗമംഗല സുരേഷ് റെഡ്ഡി ലേഔട്ടിൽ താമസിക്കുകയും ചെയ്യുന്ന കൂടൽ തോവേലിൽ ജിജു ടി.മാത്യു (46) ആണ് മരിച്ചത്. കോറമംഗല നോർവിച്ച് ക്ലിനിക്കൽ സർവീസിലെ ജീവനക്കാരനായിരുന്ന മാത്യു സ‍‍ഞ്ചരിച്ചിരുന്ന ബൈക്കിൽ മാറത്തഹള്ളി മേൽപാലത്തിന്റെ സർവീസ് റോഡിൽ വച്ച് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ:സോനു, മക്കൾ: നിഥിയ, നിതിൻ.

Read More

ഡൽഹിയിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ

ന്യൂഡൽഹി : യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. 40 ഓളം വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങി ഇരിക്കുന്നത്. കഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് എത്തിയിട്ടും നാട്ടിലേയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ല. 12 മണിക്കൂറായി ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുകയാണ്. യുക്രെയ്‌നില്‍ നിന്നും തിരികെ ഇന്ത്യയിലെത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. എന്നാല്‍, കേരള സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാഴ് വാക്കാകുകയാണ്. ഇന്ത്യയിലെത്തിയാല്‍, ഉടന്‍ തന്നെ കേരളത്തിലേയ്‌ക്ക് തിരികെ വരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത്രയും മണിക്കൂറായിട്ടും, കേരളത്തിലേയക്കുള്ള…

Read More

മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ശ്രീരംഗപട്ടണത്ത് മലയാളി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊച്ചി സ്വദേശി സാഗർ(26) ആണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ശ്രീരംഗപട്ടണത്തിലെ കരെകുര ഗ്രാമത്തിൽ ഒരു ഫാമിനടുത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു.

Read More

വാഹന മോഷണ കേസിൽ മലയാളി പിടിയിൽ; മോഷണം മകന്റെ ചികിത്സക്കെന്ന് മൊഴി

ബെംഗളൂരു : വാഹന മോഷണ കേസിൽ മലയാളി അറസ്റ്റിൽ. മകന്റെ അർബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് വാഹന മോഷ്ടാവായി മാറിയതെന്ന് മലയാളി പോലീസിൽ മൊഴി നൽകി. പാലിയേക്കാൾ നസീർ (61 ) ആണ് കഴിഞ്ഞ ദിവസം കാർ മോഷണ കേസിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു. ബഹ്‌റൈൻ പോലീസിൽ ഒൻപത് വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി എത്തിയ നാസർ 2008ലും സമാനമായ വാഹന മോഷണ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്ന് ജാമ്യത്തിൽ ഇറങ്ങിയ നസീർ മകന്റെ ചികിത്സയ്ക്ക് പണം നികയാഞ്ഞതിനാൽ…

Read More

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു:. മണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു. വിരാജ്പേട്ട് കല്ലുവാന ഹമീദിന്റെ മകൻ മുഹമ്മദ് റാഫി ആണ് മരിച്ചത്. മൈസുരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവ് ബെംഗളൂരു നിന്നും മൈസൂരിലേക്ക് ഉള്ള യാത്രയിൽ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. സ്റ്റേഷനിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയ റാഫി ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ജെ.എസ്.എസ്. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിരാജ്പേട്ടയിലെത്തിച്ച് ഖബറടക്കി. മാതാവ് റാബിയ.  സഹോദരങ്ങൾ ; മഹറൂഫ്, തൻസീറ, നിഷാദ്, ജംഷാദ്,…

Read More

ഹൃദയാഘാതം മൂലം മലയാളി ബെംഗളൂരുവില്‍ മരണപ്പെട്ടു.

തിരുവനന്തപുരം പോത്തന്‍ങ്കോട് നിര്‍മ്മല ഹൗസില്‍ നീലകണ്ഠന്‍ അബു (68)ആണ് ഹൃദയസ്തംഭനം മൂലം ബെംഗളൂരുവില്‍  മരണപ്പെട്ടത്. ഭാര്യ ആശിബബീവി മക്കള്‍ ബ്രഹ്മദത്ത്, പുശ്പിത. ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിമദ്ധ്യേ അന്ത്യം സംഭവിച്ചതിനാല്‍ മൃതദേഹം പോസ്റ്റമോട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കെഎംസിസി ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയത്. ആള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മറ്റി അറിയിച്ചത് പ്രകാരം വൈറ്റ് ഫീല്‍ഡ് ഏരിയാകമ്മറ്റി പ്രസിഡണ്ട് പി.കെ അബൂബക്കറാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നാളെ രാവിലെ 9 മണിക്ക് തിരുവന്തപുരത്തുളള വീട്ടുവളപ്പില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More
Click Here to Follow Us