ഗൂഡല്ലൂർ: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി ആക്രമിച്ച മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. പന്തല്ലൂർ ഉപ്പട്ടിക്കടുത്ത് തൊണ്ടിയാളത്തെ ഇതര സംസ്ഥാന തൊഴിലാളി ശിവസങ്കർ കറുവാളിന്‍റെ മകൾ മൂന്നര വയസ്സുകാരി നാൻസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാങ്കോറഞ്ച് എസ്റ്റേറ്റ് പാടിക്ക് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കരച്ചിൽകേട്ട് തൊഴിലാളികൾ അടക്കമുള്ളവർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയാണ് പന്തല്ലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്. ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പന്തല്ലൂർ…
Read MoreTag: leopard
നാല്പത്തിയൊമ്പതുകാരിയെ കൊന്ന കടുവയെ പിടികൂടി
ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലെ ബല്ലൂരു ഹുണ്ടിയിൽ നാല്പത്തിയൊമ്പതുകാരിയെ കൊന്ന കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി. മൂന്നുദിവസംനീണ്ട പരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ കല്ലാരകണ്ടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ്സായ ആൺകടുവയാണ് പിടിയിലായതെന്നും ഇതിനെ മൈസൂരുവിലെ ചാമുണ്ഡേശ്വരി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമത്തിലെ വയലിൽ ജോലിചെയ്യുന്നതിനിടെ രത്നമ്മ(49)യെ കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ബഹളംവെച്ചതോടെ കടുവ രത്നമ്മയുമായി ഉൾക്കാട്ടിലേക്ക് കടന്നു. പിന്നീട് രണ്ടുകിലോമീറ്റർ അകലെയുള്ള വനത്തിൽനിന്നാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെമുതൽ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച്…
Read Moreജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയെ കൂടുവെച്ചുപിടികൂടി
ബെംഗളൂരു: തുമകൂരുവിലെ ചിക്കബെല്ലാവിയിൽ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിവിതച്ച പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി. വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് ചിക്കബെല്ലാവി. നേരത്തേയും ഇവിടെ പുലിയിറങ്ങിയിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ ദിവസം പ്രദേശത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ലേഖന എന്ന ഏഴുവയസുകാരിയെയാണ് പുലി ആക്രമിച്ചത്. സംഭവ സമയം കുട്ടിയുടെ പിതാവ് വീട്ടിലുണ്ടായതാണ് കുട്ടിക്ക് തുണയായത്. പുലി കുട്ടിയെ കടിച്ചുവലിച്ച് കാട്ടിലേക്ക് കൊണ്ടു പോകുന്നത് കണ്ട പിതാവ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരുക്കേറ്റതോടെ ഗ്രാമീണർ വനം വകുപ്പിനെതിരെ പരാതിയുമായി…
Read Moreകെണിയിൽ കുടുങ്ങിയ പുള്ളിപുലി ചത്തു
ബെംഗളൂരു: തിങ്കളാഴ്ച രാത്രി മുടിഗെരെയിലെ കൊല്ലിബൈലിലെ ഉപേക്ഷിക്കപ്പെട്ട തോട്ടത്തിൽ കാട്ടുപന്നിയുടെ കെണിയിൽ കുടുങ്ങിയ പുലി ചത്തു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. സമീപകാലത്ത് കടുവയുടെയും പുലിയുടെയും ആക്രമണത്തിൽ നിരവധി കന്നുകാലികളെ നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതോടെ കാപ്പിത്തോട്ടങ്ങളിലും പാടശേഖരങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ ഭീതിയിലാണ്. കടുവകളെയും പുള്ളിപ്പുലികളെയും പ്രദേശത്ത് നിന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം.
Read Moreനരഭോജികളായ പുലിയെയും കടുവയെയും വെടിവെക്കാൻ ഉത്തരവ്
ബെംഗളൂരു : മൈസൂരു ജില്ലയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ പുള്ളിപ്പുലിയെയും കടുവയെയും പിടികൂടാൻ തിരച്ചിൽ ആരംഭിച്ച് വനംവകുപ്പ്. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര നരഭോജികളായ പുലിയെയും കടുവയെയും വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിർദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങൾ രൂപവത്കരിച്ചാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. 2022 ഒക്ടോബർ 30 മുതൽ 2023 ജനുവരി 22 വരെയുള്ള മൂന്നുമാസത്തിനുള്ളിൽ മൈസൂരുവിലെ ടി. നർസിപുർ, എച്ച്.ഡി. കോട്ട താലൂക്കുകളിലായി കോളേജ് വിദ്യാർഥികളായ മഞ്ജുനാഥ് (20), മേഘ്‌ന (22), സ്കൂൾവിദ്യാർഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു…
Read Moreമൈസൂരുവിൽ 11 വയസുകാരൻ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ബെംഗളൂരു: മൈസൂരു ജില്ല ടി നരസിപുര താലൂക്കിലെ ഹൊറലഹള്ളിയിൽ ശനിയാഴ്ച രാത്രി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 11 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടു. പുള്ളിപ്പുലി ആക്രമണത്തിൽ മറ്റൊരു മരണം നടന്ന് 48 മണിക്കൂറിനിടെയാണ് താലൂക്കിൽ 11 കാരന്റെ മരണം. സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ജയന്ത് കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുറ്റിക്കാട്ടിലേക്ക് കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴക്കുകയായിരുന്നു. കാണാതായ കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചുവെങ്കിലും, രാത്രി വൈകി സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടി നരസിപുര താലൂക്കിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ…
Read Moreബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ കണ്ടത് കാട്ടുപൂച്ചയെന്ന് വിദഗ്ധർ
ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിഭ്രാന്തി പരന്നതോടെ സംഭവസ്ഥലത്ത് കണ്ടത് , ദക്ഷിണേഷ്യൻ വനങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു കാട്ടുപൂച്ചയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി പ്രവർത്തകരും പറഞ്ഞു. ഒരു കാട്ടുപൂച്ചയുടെ സിസിടിവി ദൃശ്യങ്ങൾ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ഇടയായതോടെയാണ് അതിനെ പൂച്ചയാണെന്ന് വിശേഷിപ്പിക്കാൻ കാരണമായത്. എന്നാൽ ഭിത്തിയിൽ പുള്ളിപ്പുലി നടക്കുന്നതിന്റെ മറ്റൊരു വീഡിയോ ക്ലിപ്പ് ഒരു പ്രമുഖ വാർത്താ ചാനൽ സംപ്രേഷണം ചെയ്തതോടെയാണ്, സർവ്വകലാശാലയ്ക്ക് സമീപം പുള്ളിപ്പുലിയെ കണ്ടതായി ഏവരും കരുതിയത്
Read Moreപുള്ളിപ്പുലി ഭീതി; വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകി ബെംഗളൂരു സർവകലാശാല
ബെംഗളൂരു: കാമ്പസിൽ പുള്ളിപ്പുലിയെ കണ്ടെന്ന മാധ്യമ റിപ്പോർട്ടിൽ പരിഭ്രാന്തരായ ബെംഗളൂരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോടും അധ്യാപകരോടും മറ്റ് ജീവനക്കാരോടും ജാഗ്രത പാലിക്കാനും പുള്ളി പുലിയുടെ ചലനം കണ്ടാൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു. വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ, ജ്ഞാനഭാരതി കാമ്പസിലെ ബിയു രജിസ്ട്രാർ അത്തരം റിപ്പോർട്ടുകൾ പരാമർശിക്കുകയും പുലിയെ പിടികൂടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും പറഞ്ഞു. കാമ്പസിൽ പുലിയെ കണ്ടതായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വരുന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത്, സർവകലാശാലയിലെ എല്ലാ വിദ്യാർത്ഥികളും, പ്രത്യേകിച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ താമസിക്കുന്നവരും, ടീച്ചിംഗ്…
Read Moreകടുവസങ്കേതത്തിലെ കടുവ ചത്തനിലയിൽ
ബെംഗളൂരു : ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വനത്തിലെ ഹെഡിയാല റേഞ്ചിലാണ് ജഡം കണ്ടെത്തിയത്. അധീനപ്രദേശത്തിന്റെ പേരിൽ മറ്റൊരു കടുവയുമായുണ്ടായ പോരിലാണ് ചത്തതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 2022-ൽ സംസ്ഥാനത്ത് 16 കടുവകളാണ് ചത്തത്. ജഡം പോസ്റ്റ്‌മോർട്ടത്തിനുശേഷം വനത്തിൽ സംസ്കരിച്ചു.
Read Moreമൈസൂരു റിംഗ് റോഡിൽ പുള്ളിപ്പുലി വാഹനമിടിച്ച് ചത്തു
ബെംഗളൂരു: വെള്ളിയാഴ്ച രാത്രി ഉത്തനഹള്ളിക്ക് സമീപം മൈസൂരു റിംഗ് റോഡിൽ വാഹനമിടിച്ച് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന ആൺപുലി ചത്തു. വെള്ളിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം നടന്നതെന്ന് മൈസൂരു ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലക്ഷ്മികാന്ത് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുലർച്ചെ നാലോടെ നട്ടെല്ലിന് പരിക്കേറ്റ പുള്ളിപ്പുലി ചത്തു. ഇടിച്ച വാഹനം കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാമുണ്ഡി മലയിൽ നിന്നായിരിക്കാം പുലി വന്നത് എന്നാണ് നിഗമനം. പുലിയുടെ പോസ്റ്റ്‌മോർട്ടം നടത്തി.
Read More