ബെംഗളൂരു : കർണാടകയിൽ 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.
മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 13 ആയി.
അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന 56 കാരന് ആണ് ഇന്ന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്,അദ്ദേഹം മാര്ച്ച 6 ന് ആണ് നാട്ടില്‍ എത്തിയത്.
മറ്റൊരു കേസ് 25 കാരിയായ യുവതി ആണ്,ഇവര്‍ ഈയിടെ സ്പയിനില്‍ നിന്ന് നഗരത്തില്‍ എത്തിയതാണ്.
രണ്ടു പേരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.
2 more #Covid19 case has been registered in Bangalore today, taking the total infected cases to 13. 56yr old male, resident of Bangalore returned from USA on 6th March. Another, 25 yr old female, who has returned from Spain. Both are admitted in designated isolated hospital
— B Sriramulu (@sriramulubjp) March 18, 2020
അതേ സമയം ,വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു.
ഇറാനിൽ 255 പേർ
ഹോങ്ങ്കോങ് 1
ഇറ്റലി 5
കുവൈറ്റ് 1
റവാണ്ട 1
ശ്രീലങ്ക 1
യുഎഇ 12
എന്നിങ്ങനെ ആണ് കണക്കുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.