ബെംഗളൂരു: പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് പുന:പ്രസിദ്ധീകരിച്ച നോർക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇൻഡോറിൽ നടന്നു. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടക്കുന്ന ബൃല്യന്റ് സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫ് അലി പ്രകാശന ചെയ്തു . കഴിഞ്ഞ വർഷം നോർക്ക റൂട്ട്സ് നേടിയ പ്രധാന നേട്ടങ്ങൾ ഉൾപ്പെടുത്തിയ “നോർക്ക അറ്റ് എ ഗ്ലാൻസ് ” എന്ന കലണ്ടറിന്റെ പ്രകാശനവും യൂസഫ് അലി നിർവഹിച്ചു. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ ന്യൂസ്…
Read MoreTag: latest news
മെട്രോ പില്ലർ അപകടം, അന്വേഷണം പ്രഖ്യാപിച്ച് മെട്രോ റെയിൽ കോർപ്പറേഷൻ എം. ഡി
ബെംഗളൂരു: നഗരത്തിൽ നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലർ തകർന്ന് ഒരു സ്ത്രീയും രണ്ടര വയസ്സുള്ള കുഞ്ഞും മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ എം. ഡി നാഗവരയ്ക്ക് സമീപം വളരെ നിർഭാഗ്യകരമായ ഒരു സംഭവം നടന്നു. ഒരു അമ്മയും മകനും കൊല്ലപ്പെട്ടു. ബിഎംആർസിഎല്ലിൽ, ഇത്തരമൊരു സംഭവം ആദ്യമായി സംഭവിച്ചത്. സാങ്കേതിക പ്രവർത്തകരുമായി ഞാൻ ചർച്ച ചെയ്തതനുസരിച്ച്, എല്ലാ മുൻകരുതലുകളും എടുത്തിരുന്നു, അങ്ങനെയാണെങ്കിലും, ഇത്തരമൊരു സംഭവം ഉണ്ടായി. ഇത് എന്നറിയാൻ ഞങ്ങൾ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട് മെട്രോ റയിൽവേ കോർപ്പറേഷൻ എം. ഡി…
Read Moreശ്രീരാമസേന നേതാവിനെ വെടിവെച്ച കേസിൽ 3 പേർ അറസ്റ്റിൽ
ബെംഗളൂരു: ബെളഗാവിയില്‍ ശ്രീരാമസേന ജില്ല പ്രസിഡന്റ് രവി കോകിത്കറിനെ വെടിവെച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ അഭിജിത് ഭട്ഖണ്ഡെ, രാഹുല്‍, ജ്യോതിബ, മുല്‍ഗേക്കര്‍ എന്നിവരാണ് പിടിയിലായത്. മൂവരും കുറ്റം സമ്മതിച്ചതായി ബെളഗാവി പോലീസ് കമീഷണര്‍ എം.ബി. ബോറലിംഗയ്യ പറഞ്ഞു. പ്രതികള്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. കോകിത്കറും കാര്‍ ഓടിച്ചിരുന്ന മനോജ് ദേശൂര്‍ക്കറും അടക്കം നാലംഗസംഘം ബെളഗാവിയില്‍നിന്ന് ഹിന്ദളഗയിലേക്ക് കാറില്‍ പോകുമ്പോഴാണ് സംഭവം.…
Read Moreമെട്രോ തൂണിന്റെ കരാർ റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ല, തേജസ്വനിയുടെ പിതാവ്
ബെംഗളൂരു: മെട്രോ തൂണുകള്‍ ഇത്രയും ഉയരത്തില്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ആരാണ് നല്‍കിയതെന്നും കരാറും കരാറുകാരന്റെ ലൈസന്‍സും റദ്ദാക്കി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും മെട്രോ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍. മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കുന്നത് വരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മദന്‍ കുമാര്‍ പറഞ്ഞു. തനിക്ക് എല്ലാം നഷ്ടമായി, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നമ്മ മെട്രോ കെആര്‍പുരം -ബെംഗളൂരു വിമാനത്താവള പാതയ്ക്ക് സമീപം…
Read Moreമെട്രോ തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവം, കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ബെംഗളൂരു: മെട്രോ തൂണ്‍ തകര്‍ന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിലെ നഗവാരയില്‍ ഔട്ടര്‍ റിംഗ് റോഡില്‍ എച്ച് ബി ആര്‍ ലേ ഔട്ടില്‍ നിര്‍മാണത്തിലിരുന്ന ബെംഗളൂരു മെട്രോയുടെ തൂണ്‍ തകര്‍ന്നുവീണ് തേജസ്വിനി , മകന്‍ വിഹാന്‍ എന്നിവര്‍ മരിച്ച സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. മെട്രോ തൂണ്‍ തകര്‍ന്നുവീണതിന്റെ കാരണം അന്വേഷിക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും…
Read Moreമഞ്ചേശ്വരം സ്വദേശി കഞ്ചാവുമായി കർണാടകയിൽ പിടിയിൽ
ബെംഗളൂരു: ബൈക്കിൽ കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി കർണാടകയിൽ അറസ്റ്റിൽ. മഞ്ചേശ്വരം സുങ്കതക്കത്തെ മുഹമ്മദ് റാസിക്കിനെയാണ് ഉള്ളാള് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കിൽ നിന്ന് നാല് കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ കാസർകോട്, കുമ്പള സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളുണ്ട്. റാസിക്കിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
Read Moreഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം മാർച്ച് 26 ഞായറാഴ്ച
ബെംഗളൂരു:ബെംഗളൂരു ഇസ്‌ലാഹി സെൻറർ എല്ലാ റമളാൻ മാസത്തിലും നടത്തുന്ന ഇഫ്താർ സംഗമം ഇത്തവണ മാർച്ച് 26 ന് നടത്താൻ തീരുമാനിച്ചതായി ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് നോമ്പ് തുറയും പ്രമുഖ പണ്ഡിതന്മാരുടെ പഠന ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9900001339
Read Moreകർണാടകയിൽ ബിജെപി യോട് ഏറ്റുമുട്ടാൻ ശ്രീരാമസേന
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ച് ശ്രീരാമസേന. 25 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ശ്രീരാമസേന വ്യക്തമാക്കിയത്.ഇതില്‍ 10 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായും സംഘടന വ്യക്തമാക്കി. 2014 മുതല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീരാമസേന താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബി ജെ പിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല’, മുത്തലിക്ക് പറഞ്ഞു. അതുകൊണ്ടാണ് ഇത്തവണ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും മുത്തലിക് വ്യക്തമാക്കി. ബി ജെ പി സര്‍ക്കാരിനേയും മുത്തലിക്ക് രൂക്ഷമായി വിമര്‍ശിച്ചു. സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ഹിന്ദുത്വത്തെ ആഘോഷിക്കുകയുമാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. മുത്തലിക്ക് പറഞ്ഞു.
Read Moreകന്നഡ സാഹിത്യകാരി സാറ അബൂബക്കർ അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു),…
Read Moreകർണാടകയിൽ ജെഡിഎസ് സർക്കാർ രൂപീകരിക്കും ; കുമാരസ്വാമി
ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ ഡി(എസ്) അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി എച്ച്‌ഡി കുമാരസ്വാമി. നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അധികാരത്തിലെത്തിയാൽ കർഷകരെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി നടത്തുന്ന പഞ്ചരത്‌ന യാത്ര കലബുറഗി ജില്ലയിലെ അലന്ദയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ ഡി എസ് സർക്കാർ അധികാരത്തിലെത്തുന്നതോടെ കർഷകർക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കർഷകരുടെ 25,000 കോടി വായ്പ എഴുതിത്തള്ളാൻ ഞാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ…
Read More