മെട്രോ തൂണിന്റെ കരാർ റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ല, തേജസ്വനിയുടെ പിതാവ്

ബെംഗളൂരു: മെട്രോ തൂണുകള്‍ ഇത്രയും ഉയരത്തില്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ആരാണ് നല്‍കിയതെന്നും കരാറും കരാറുകാരന്റെ ലൈസന്‍സും റദ്ദാക്കി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും മെട്രോ തൂണ്‍ തകര്‍ന്ന് വീണ് മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍ കുമാര്‍.

മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കുന്നത് വരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മദന്‍ കുമാര്‍ പറഞ്ഞു.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

തനിക്ക് എല്ലാം നഷ്ടമായി, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പറ‍ഞ്ഞു. വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നമ്മ മെട്രോ കെആര്‍പുരം -ബെംഗളൂരു വിമാനത്താവള പാതയ്ക്ക് സമീപം കല്യാണ്‍നഗര്‍ എച്ച്‌ബിആര്‍ ലേയൗട്ടില്‍ ഇന്നലെ രാവിലെ 10.30 നാണ് അപകടമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts