ശ്രീരാമസേന നേതാവിനെ വെടിവെച്ച കേസിൽ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ ശ്രീരാമസേന ജില്ല പ്രസിഡന്റ് രവി കോകിത്കറിനെ വെടിവെച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ

അഭിജിത് ഭട്ഖണ്ഡെ, രാഹുല്‍, ജ്യോതിബ, മുല്‍ഗേക്കര്‍ എന്നിവരാണ് പിടിയിലായത്. മൂവരും കുറ്റം സമ്മതിച്ചതായി ബെളഗാവി പോലീസ് കമീഷണര്‍ എം.ബി. ബോറലിംഗയ്യ പറഞ്ഞു.

പ്രതികള്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. കോകിത്കറും കാര്‍ ഓടിച്ചിരുന്ന മനോജ് ദേശൂര്‍ക്കറും അടക്കം നാലംഗസംഘം ബെളഗാവിയില്‍നിന്ന് ഹിന്ദളഗയിലേക്ക് കാറില്‍ പോകുമ്പോഴാണ് സംഭവം.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

സ്പീഡ് ബ്രേക്കറിന് സമീപം കാര്‍ വേഗം കുറച്ചപ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ വാഹനത്തിനു സമീപം വരുകയും അവരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts