കുറവൻ കുറത്തിയാട്ടം നിരോധിച്ചു

ചെന്നൈ : തമിഴ്നാട്ടില്‍ കുറവന്‍ – കുറത്തിയാട്ടം എന്ന നൃത്തരൂപം നിരോധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഉത്തവ് വന്നിരിക്കുന്നത്. കുറവന്‍ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. കുറവ സമുദായത്തിന്‍റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്‍റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും കുറവന്‍ കുറത്തിയാട്ടം അവതരിപ്പിക്കാറുണ്ട്. അപരിഷ്കൃതവും അശ്ലീല ചേഷ്ടകളും നിറഞ്ഞ നൃത്തമാണിതെന്ന്…

Read More

ഇന്ത്യയെ നയിക്കുന്നത് യുവശക്തി ; പ്രധാന മന്ത്രി

ബെംഗളൂരു: യുവാക്കളാണ് ഇന്ത്യയുടെ ചാലകശക്തിയെന്നും വരുന്ന കാൽനൂറ്റാണ്ട് രാഷ്ട്ര നിർമ്മാണത്തിൽ വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാഴാഴ്ച ഹുബ്ബള്ളിയിൽ ആരംഭിച്ച ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവശക്തിയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളുമാണ് ഇന്ത്യയുടെ ലക്ഷ്യവും പാതയും ഗതിയും നിർണ്ണയിക്കുന്നത്. ഈ യുവശക്തിയെ ഉപയോഗപ്പെടുത്താൻ ചിന്തകൊണ്ടും പരിശ്രമം കൊണ്ടും നമ്മൾ യുവത്വം ആർജിക്കണം.യുവത്വത്തിൽ നിലകൊള്ളാൻ നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമാവുകയും പ്രായോഗികമാവുകയും വേണം. ലോകം പ്രശ്നപരിഹാരത്തിനായി നമ്മളിലേക്ക് നോക്കുന്നുണ്ടെങ്കിൽ അത് പുതിയ തലമുറയുടെ സമർപ്പണംകൊണ്ടാണ്. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് ടീം സ്പിരിറ്റോടെ പ്രവർത്തിക്കണമെന്നും…

Read More

ഐശ്വര്യ ലക്ഷ്മി പ്രണയത്തിൽ!! പ്രതികരണവുമായി താരം

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്‍മി. നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ഊഹോപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്‍മി. അര്‍ജുന്‍ ദാസിനൊപ്പമെടുത്ത ഫോട്ടോ ഹൃദയ ചിഹ്‍നം ചേര്‍ത്ത് പങ്കുവെച്ചതുകണ്ട് ഐശ്വര്യ ലക്ഷ്‍മി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നു. അങ്ങനെ സംശയം ഉന്നയിച്ച്‌ ആരാധകര്‍ രംഗത്ത് വരികയും ചെയ്‍തു. ഇക്കാര്യത്തില്‍ ഐശ്വര്യ ലക്ഷ്‍മി വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്റെ അവസാനത്തെ പോസ്റ്റിനെ കുറിച്ച്‌ എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്‍മി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഇത് ഇത്രത്തോളം…

Read More

കാപ്പ ഒടിടി യിലേക്ക്

പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും ഒടുവിലെത്തിയ ചിത്രം കാപ്പ ഒടിടി യിലേക്ക്. നെറ്റ്ഫ്ലിക്സിലാണ് ‘കാപ്പ’ സ്‍ട്രീമിംഗ് ചെയ്യുക. ജനുവരി 19 മുതലായിരിക്കും സ്‍ട്രീമിംഗ്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിനു മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ

ബെംഗളൂരു:മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ വംശജനനായ യുകെ പൗരനാണ് പ്രതി. ഇയാളിൽ നിന്ന് 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പോലീസ് പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പോലീസ് പറയുന്നു.

Read More

ബജ്റംഗ്ദൾ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ബണ്ട് വാള്‍ താലൂകിലെ നേത്രാവതി പുഴയില്‍ ബജ്റംഗ്ദള്‍ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട് വാള്‍ താലൂകിലെ സജിപയില്‍ താമസിക്കുന്ന രാജേഷ് പൂജാരി എസ് (36) ആണ് മരിച്ചത്. പനെമംഗലൂരിലെ പഴയ പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ രാവിലെ വരെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച്‌ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അന്വേഷണം നടത്തി…

Read More

ഐഎസ് ബന്ധം, മംഗളൂരു സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവരെ ഐഎസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവര്‍ ഐഎസ് പ്രവര്‍ത്തനത്തിന്റെ വ്യാപനത്തിനായി ഗൂഢാലോചന നടത്തിയതായും ആയുധ പരിശീലനം നടത്തിയിരുന്നതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. മംഗളൂരുവില്‍ കുക്കര്‍ ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാരിഖില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശീനത്തിനത്തിന്റെ ഭാഗമായി തുംഗഭദ്ര നദീതിരത്ത് സ്‌ഫോടനം നടത്തിയതിന്റെ തെളിവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.

Read More

മോദിയുടെ പരിപാടിയിൽ 100 വിദ്യാർത്ഥികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് സർക്കുലർ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ കൊണ്ട് പ്രീ-യൂനിവേഴ്സിറ്റി വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ വിവാദത്തില്‍. 26-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ഹുബ്ബള്ളിയിലെ എല്ലാ കോളേജുകളും 100 വീതം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കാണിച്ച്‌ കൊണ്ട് പുറത്തിറക്കിയ സര്‍ക്കുലറാണ് പ്രതിഷേധത്തിന് കാരണമായത്. റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍‌വൈ‌എഫ് ഉദ്ഘാടന ചടങ്ങിലേക്ക് ഓരോ കോളേജില്‍ നിന്നും കുറഞ്ഞത് 100 വിദ്യാര്‍ത്ഥികളെയെങ്കിലും പങ്കെടുപ്പിക്കണം. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഡെപ്യൂട്ടി കമ്മീഷ്ണറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. വിദ്യാര്‍ത്ഥികള്‍ ഐഡി…

Read More

കഞ്ചാവ് കടത്ത് , ഡോക്ടറും വിദ്യാർത്ഥികളും അറസ്റ്റിൽ

ബെംഗളൂരു: ഫ്ലാറ്റിൽ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിൽ ഒമ്പതു പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർമാരും മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തിൽ നാലുപേർ വനിതകളാണ്. ഇൻഡ്യൻ വംശജനായ വിദേശ പൗരനും ഡെന്റൽ വിദ്യാർത്ഥിയുമായ നീൽ കിഷോറിലാൽ റാംജി ഷായെ (38) ഈ മാസം എട്ടിന് കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച സംഘത്തിലെ കണ്ണികളെ പിടികൂടിയത്. ഡോ. സമീർ (32), ഡോ. മണിമാരൻ മുത്തു (28), ഡോ. നാദിയറാസ് (24), ഡോ. വർഷിനി പ്രതി (26),…

Read More

നിക്ഷേപ തട്ടിപ്പ്, പ്രതി റാണ പിടിയിൽ

കോയമ്പത്തൂർ :തൃശൂരിലെ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീണ്‍ റാണ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ‘സേഫ് ആന്‍ഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതിയായ പ്രവീണ്‍ റാണയെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് സംഘം പിടികൂടിയിരിക്കുന്നത്. കേസില്‍ പ്രതിയായതോടെ ഈ മാസം ആറിന് തന്നെ പ്രവീണ്‍ റാണ സംസ്ഥാനം വിടുകയുണ്ടായി. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ റാണയെ തിരഞ്ഞ് പോലീസ് സംഘം കലൂരിലെ ഫ്ലാറ്റിലെത്തിയെങ്കിലും റാണ അവരെ വെട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. പ്രവീണ്‍ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു…

Read More