മോദിയുടെ പരിപാടിയിൽ 100 വിദ്യാർത്ഥികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് സർക്കുലർ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ കൊണ്ട് പ്രീ-യൂനിവേഴ്സിറ്റി വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ വിവാദത്തില്‍.

26-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ഹുബ്ബള്ളിയിലെ എല്ലാ കോളേജുകളും 100 വീതം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കാണിച്ച്‌ കൊണ്ട് പുറത്തിറക്കിയ സര്‍ക്കുലറാണ് പ്രതിഷേധത്തിന് കാരണമായത്.

റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍‌വൈ‌എഫ് ഉദ്ഘാടന ചടങ്ങിലേക്ക് ഓരോ കോളേജില്‍ നിന്നും കുറഞ്ഞത് 100 വിദ്യാര്‍ത്ഥികളെയെങ്കിലും പങ്കെടുപ്പിക്കണം. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഡെപ്യൂട്ടി കമ്മീഷ്ണറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. വിദ്യാര്‍ത്ഥികള്‍ ഐഡി കാര്‍ഡ് ധരിച്ച്‌ വരണമെന്നും എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

എന്നാല്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായി പങ്കെടുപ്പിക്കണമെന്ന് താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഗുരുദത്ത ഹെഗ്ഡെയുടെ വിശദീകരണം. ഓണ്‍ലൈനായി ഇവന്റിനായി രജിസ്റ്റര്‍ ചെയ്ത ശേഷം താല്‍പ്പര്യമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാമെന്നും അതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് അറിയിച്ചത്’, ഗുരുദത്ത പറഞ്ഞു. തന്റെ നിര്‍ദ്ദേശം തെറ്റിധരിക്കപ്പെട്ടതാണെന്നും വകുപ്പ് ഡയറക്ടര്‍ കൃഷ്ണ നായിക്കിനോട് ഇത് സംബന്ധിച്ച്‌ വിവരം തേടുമെന്നും ഗുരുദത്ത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts