പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി

തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ദേവരായപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെയാണ് ഇയാളെ പിടികൂടിയത്.

കേന്ദ്ര രഹസ്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തിയത്. വഞ്ചനാക്കുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

ആരെയും പറ്റിച്ചിട്ടില്ലെന്നും ബിസിനസ്സ് മാത്രമാണ് ചെയ്യുന്നതെന്നും എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നും പ്രവീൺ റാണ പറഞ്ഞു. 

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

‘സേഫ് ആൻഡ് സ്‌ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി പ്രവീൺ റാണ നാല് വർഷത്തിനിടയിൽ 100 ​​കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഒരുലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു റാണെക്കെതിരെ പരാതി നൽകിയത്. 48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേർക്കാമെന്ന വാഗ്ദാനവും നൽകിയ സ്ഥാപന നിക്ഷേപങ്ങൾ സ്വീകരിച്ചു. 18 കേസുകളാണ് പ്രവീൺ റാണക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ പരാതിയുമായേക്കുമെന്ന് പോലീസ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts