ടാക്സി ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ നടുറോഡിൽ വലിച്ചിഴച്ചു

ബെംഗളൂരു: ടാക്‌സിയിലിടിച്ച ശേഷം നിർത്താതെ പോകാൻ ശ്രമിച്ച സ്‌കൂട്ടർ പിടിച്ചു നിർത്താൻ ശ്രമിച്ച ഡ്രൈവറേയും വലിച്ചിഴച്ച്‌ സ്‌കൂട്ടർ ഓടിയത് ഒരു കിലോമീറ്റർ. ബെംഗളൂരു നഗരത്തിലെ മഗഡി റോഡിൽ ടോൾഗേറ്റിന് സമീപമാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടർ ടാക്സിയിലിടിക്കുകയായിരുന്നു.  ഇത് ചോദ്യം ചെയ്‌ത് പുറത്തിറങ്ങിയ ടാക്സി ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തന്റെ വാഹനത്തിന്റെ കേടുപാടുകൾ തീർത്തു തരാൻ ഡ്രൈവർ ആവശ്യപ്പെടുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരൻ സ്‌കൂട്ടറുമായി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തന്നെ ഇടിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരനെ തടയാൻ ടാക്സി ഡ്രൈവർ സ്കൂട്ടറിൻറെ…

Read More

ഇഷ്ടമില്ലാതിരുന്നിട്ടും അമ്മ രാഷ്ട്രീയത്തിലേക്കിറങ്ങി ; പ്രിയങ്ക ഗാന്ധി

ബെംഗളൂരു: ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പഠിച്ചെടുക്കാന്‍ അമ്മ സോണിയ ആദ്യകാലത്ത്‌ ഏറെ പാടുപെട്ടെന്ന്‌ മകളും ഐ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി . ഇഷ്‌ടമില്ലാതെയാണ്‌ അവര്‍ രാഷ്‌ട്രീയത്തിലിറങ്ങിയതെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. കരുത്തരും ബുദ്ധിമതികളുമായ രണ്ടു സ്‌ത്രീകളാണ്‌ തന്നെ വളര്‍ത്തിയത്‌. ഇന്ദിരാ ഗാന്ധിക്ക്‌ 33 വയസുള്ള മകനെ നഷ്‌ടപ്പെടുമ്പോള്‍ തനിക്ക്‌ എട്ടു വയസായിരുന്നുവെന്ന്‌ പ്രിയങ്ക പറഞ്ഞു. എന്നാല്‍, സഞ്‌ജയ്‌ ഗാന്ധി മരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അവര്‍ രാജ്യസേവനത്തിനായി പോയി. 21-ാം…

Read More

പോർകാളകൾ കാണികൾക്കിടയിൽ കയറി ആക്രമിച്ചു, 2 മരണം

ബെംഗളൂരു: ശിവമോഗ ജില്ലയിൽ ഇന്നലെ രണ്ടിടങ്ങളിൽ ജെല്ലിക്കെട്ടിന് സമാനമായ പോർകാളകൾ  കാണികൾക്കിടയിലേക്ക് കയറിയ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അൽകോല സ്വദേശി വികെ ലോകേഷ്, മാലൂരിലെ കെ രംഗനാഥ് എന്നിവർ ആണ് മരിച്ചത്. ശിവമോഗ്ഗ കൊണഗവള്ളി ഗ്രാമത്തിൽ കാളയെ കളത്തിലിറക്കിയ കായിക വിനോദം കാണാൻ തടിച്ച് കൂടിയ നൂറുകണക്കിനാളുകളുടെ മുൻനിരയിൽ ഇടം നേടിയതായിരുന്നു ലോകേഷ്. വിറളിപൂണ്ട് ആൾക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് വീഴുകയായിരുന്നു. ഉടൻ ശിവമോഗ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു.

Read More

ഏപ്രിൽ മുതൽ വിമാന യാത്ര ചെലവേറും

ബെംഗളൂരു: ഏപ്രില്‍ മുതല്‍ മംഗളൂരുവില്‍ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയര്‍ത്തിയതാണ് കാരണം. നിലവില്‍, മംഗളൂരു വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നുമാണ് യു ഡി എഫ് ഈടാക്കുന്നത്. എന്നാല്‍ ഫെബ്രുവരി മുതല്‍ മംഗളൂരു വിമാനത്താവളത്തില്‍ലേക്ക് എത്തിച്ചേരുന്ന യാത്രക്കാര്‍ പോലും ഈ ഫീസ് നല്‍കേണ്ടിവരും. ആഭ്യന്തര യാത്രക്കാര്‍ക്ക് 150 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 825 രൂപയുമാണ് മംഗളൂരുവില്‍ നിന്ന് പുറത്തേക്ക് പറക്കുന്നതിന് നിലവിലെ ഉപയോക്തൃ വികസന ഫീസ്. 2023 ഏപ്രില്‍ മുതല്‍ ആഭ്യന്തര യാത്രയ്ക്ക് ഉപയോക്തൃ വികസന…

Read More

പ്രിയങ്കയെ വിമർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടകയിൽ ഒരു സ്ത്രീയും പ്രിയങ്ക ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്നിട്ടും യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ദിവസം നാ നായിക (ഞാൻ സ്ത്രീ നായിക) എന്ന പരിപാടി ബെംഗളൂരുവിൽ സംഘടിപ്പിച്ചെന്നും പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് ബസവരാജ് ബൊമ്മൈ പറഞ്ഞു.  പ്രിയങ്ക വന്നോട്ടെ. പരിപാടി സംഘടിപ്പിച്ചോട്ടെ. പക്ഷെ അവരുടെ പരിപാടിയുടെ പേര് ഞാൻ സ്ത്രീനായിക എന്നായിരുന്നു. സ്വയം തന്നെ നായികയെന്ന് വിളിക്കുകയാണ് പ്രിയങ്ക. അത് അവരുടെ നിരാശയാണ് കാണിക്കുന്നത്. എന്നാൽ ഒരു സ്ത്രീയും അവരെ നേതാവായി കാണാൻ തയ്യാറല്ല. ആർക്കും…

Read More

കാറപകടത്തിൽ വ്യാപാരി മരിച്ചു

ബെംഗളൂരു: ദേശീയ പാത 66ൽ കൗപുവിൽ കാൽനടക്കിടെ കാറിടിച്ച് മുംബൈയിലെ വ്യാപാരി ഉഡുപ്പിയിൽ മരിച്ചു. ബാലകൃഷ്ണ ജി പൂജാരിയാണ് തിങ്കളാഴ്ച മരിച്ചത്. മൂലൂർ ബ്രഹ്മശ്രീ നാരായണ ഗുരു സേവാ സംഘം ഓണററി പ്രസിഡണ്ടായ പൂജാരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂലൂർ കടയിൽ പോയി മടങ്ങുമ്പോഴാണ് കാർ ഇടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ ഉടുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല.

Read More

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം, യാത്രക്കാരി സ്വയം മൂത്ര മൊഴിച്ചതാണെന്ന് പ്രതി

ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ തനിക്കു നേരെ സഹയാത്രികന്‍ മൂത്രമൊഴിച്ചെന്ന വയോധികയുടെ പരാതി നിഷേധിച്ച്‌ പ്രതി ശങ്കര്‍ മിശ്ര. യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍ വാദിച്ചു. ദില്ലി പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിയുടെ വാദം. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. എയര്‍ ഇന്ത്യ വിമാനത്തില്‍ വൃദ്ധയായ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്ര നിലവില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവത്തിന്…

Read More

ജെഡിഎസുമായി സഖ്യമില്ല ; അമിത് ഷാ 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബി ജെ പി. ദക്ഷിണേന്ത്യയില്‍ തങ്ങള്‍ക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് ഇത്തവണ അധികാര തുടര്‍ച്ച നേടുമെന്നാണ് അവകാശവാദം. തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും തനിച്ച്‌ പോരാടാണ് തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇക്കുറി 150 സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ജെ ഡി എസുമായി സഖ്യമുണ്ടാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ജി കുമാരസ്വാമി നേരത്തേ നടത്തിയ ചില…

Read More

ബെംഗളൂരു- മൈസൂരു വ്യവസായിക ഇടനാഴി കേരളത്തിനു വികസന പ്രതീക്ഷ 

ബെംഗളൂരു: ബെംഗളൂരു- മൈസൂരു വ്യാവസായിക ഇടനാഴി തുറക്കുന്നതോടെ കണ്ണൂരിന് വികസന പ്രതീക്ഷ ലഭിക്കുന്നു. മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണ് ഇനി മുന്നിലുള്ള കടമ്പ. മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നേരത്തെ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്. ദേശീയപാത അതോറിറ്റി ഈ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയത്തിൽ കുറവുണ്ടാകും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കെല്ലാം തീരുമാനം ഗുണപ്രദമാണ്. 3883 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന…

Read More

കർണാടകയിലെ ഹിജാബ് നിരോധനം, കോളേജിൽ നിന്നും കൊഴിഞ്ഞു പോയത് 1000 ലധികം പെൺകുട്ടികൾ

ബെംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനു പിന്നാലെ ആയിരത്തിലധികം പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോയതായി പഠനറിപ്പോര്‍ട്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) – കര്‍ണാടക യൂണിറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കര്‍ണാടകത്തിലെ ഹസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുര്‍ ജില്ലകളിലാണ് പിയുസിഎല്‍ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളില്‍ അധ്യാപകരും സഹപാഠികളും മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലര്‍ക്ക് അച്ചടക്ക നടപടി…

Read More