ടാക്സി ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ നടുറോഡിൽ വലിച്ചിഴച്ചു

ബെംഗളൂരു: ടാക്‌സിയിലിടിച്ച ശേഷം നിർത്താതെ പോകാൻ ശ്രമിച്ച സ്‌കൂട്ടർ പിടിച്ചു നിർത്താൻ ശ്രമിച്ച ഡ്രൈവറേയും വലിച്ചിഴച്ച്‌ സ്‌കൂട്ടർ ഓടിയത് ഒരു കിലോമീറ്റർ. ബെംഗളൂരു നഗരത്തിലെ മഗഡി റോഡിൽ ടോൾഗേറ്റിന് സമീപമാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. തെറ്റായ ദിശയിലെത്തിയ സ്‌കൂട്ടർ ടാക്സിയിലിടിക്കുകയായിരുന്നു. 

ഇത് ചോദ്യം ചെയ്‌ത് പുറത്തിറങ്ങിയ ടാക്സി ഡ്രൈവർ സ്‌കൂട്ടർ യാത്രക്കാരനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തന്റെ വാഹനത്തിന്റെ കേടുപാടുകൾ തീർത്തു തരാൻ ഡ്രൈവർ ആവശ്യപ്പെടുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരൻ സ്‌കൂട്ടറുമായി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തന്നെ ഇടിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരനെ തടയാൻ ടാക്സി ഡ്രൈവർ സ്കൂട്ടറിൻറെ പിൻഭാഗം പിടിക്കുകയായിരുന്നു.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

എന്നാൽ ഇതൊന്നും വകവെക്കാതെ ഡ്രൈവറെ നടുറോഡിലൂടെ വലിച്ചിഴച്ച്‌ സ്‌കൂട്ടർ യാത്രക്കാരൻ വാഹനമോടിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ഇയാളെ തടഞ്ഞുനിർത്തിയത്. സംഭവത്തിൽ പോലീസ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts