ബെംഗളൂരു: കോളജ് അധ്യാപികയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൽക്കി എസ് കോടിയിലെ ബി.വി.അമിതയാണ് മരിച്ചത്. മംഗളൂരു വാമടപ്പടവിലെ കോളേജിൽ ഗസ്റ്റ് ലക്‌ചറാണ് അമിത. സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോയ അമിത വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. 12 വർഷം മുമ്പ് വിവാഹിതയായ അവർക്ക് എട്ട് വയസുള്ള മകളുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Read MoreTag: latest news
ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി
ബെംഗളൂരു: അമരവിള എക്‌സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ആഡംബര ബസില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. 58.357 ഗ്രാം ഹാഷിഷ് ഓയില്‍ കടത്തികൊണ്ടു വന്ന കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനില്‍ ലളിത സദനത്തില്‍ മധുപന്‍ എന്ന യുവാവ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷ്, പ്രിവന്റിവ് ഓഫിസര്‍ സുധീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ…
Read Moreവിദേശ മദ്യവുമായി 3 പേർ പിടിയിൽ
ബെംഗളൂരു: ഓട്ടോയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍. മേനംകുളം സെന്റ് ആന്‍ഡ്രൂസ് ലാല്‍ കോട്ടേജില്‍ അഖില്‍ തോമസ് , ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട ലക്ഷം വീട്ടില്‍ സ്റ്റാന്‍ലി പെരേര , ലക്ഷം വീട്ടില്‍ നിസാം എന്നിവരെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു എസ്.ഐ ഡി.ജെ. ഷാലുവിന്റെ നേതൃത്വത്തില്‍ മംഗളൂരു ജങ്ഷനില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോയുടെ പിറകില്‍ 26 കുപ്പികളില്‍ കടത്തിയ 37 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.
Read Moreകൊച്ചു മകളെ തുടർച്ചയായുള്ള പീഡനം, 70 കാരന് 20 വർഷം തടവ്
ബെംഗളൂരു: കൊച്ചുമകളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന് എഴുപത് വയസുകാരനെ 20 വർഷത്തെ തടവിന് ശിക്ഷിച്ച് ബെംഗളൂരു സെഷൻസ് കോടതി. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ഇയാൾക്ക് വിധിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ തുടർച്ചയായി എട്ട് വർഷം കൊച്ചുമകളെ ഇയാൾ പീഡിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തും മറ്റുമായിരുന്നു പീഡനം. പ്രതി നീലച്ചിത്രങ്ങൾക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഇയാൾ നീലച്ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. പീഡനവിവരം പുറത്ത് പറയുകയാണെങ്കിൽ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തുമെന്ന് ഇയാൾ അവളെ ഭീഷണിപ്പെടുത്തി. എട്ടാം…
Read Moreതുർക്കി ഭൂചലനം : ബെംഗളൂരു സ്വദേശിയെ കാണാനില്ല
അങ്കാറ : തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഒരു ഇന്ത്യന്‍ പൗരനെ കാണാതായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. അദ്ദേഹത്തിന്‍റെ കുടുംബവുമായും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി. തുര്‍ക്കിയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ പത്ത് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണ്. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വര്‍മ അറിയിച്ചു.
Read Moreമലയാളി ദമ്പതികൾ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
ബെംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരു ഫല്‍നീറിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രവീന്ദ്രന്‍ (55), സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ചൊവ്വാഴ്ച രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. രവീന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണ്. പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read Moreഐസ്ക്രീമിനുള്ളിൽ ചത്ത തവളയെ കണ്ടെത്തി, കുട്ടികൾ ആശുപത്രിയിൽ
ചെന്നൈ: ഐസ്ക്രീമിന് ഉള്ളിൽ ചത്ത തവളയെ കണ്ടെത്തി. തിരുപ്പറങ്കുൺരം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയിൽ നിന്ന് ജിഗർതണ്ട ഐസ്ക്രീം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. മധുര ടി.വി.എസ് നഗറിന് സമീപം മണിമേഗല സ്ട്രീറ്റിൽ അൻബു സെൽവവും കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെയാണ് സംഭവം. രാവിലെ 11 മണിക്ക് ക്ഷേത്രത്തിന് സമീപം ലഘുഭക്ഷണ കടയിൽ നിന്ന് കുട്ടികൾക്ക് ഐസ് ക്രീം വാങ്ങി നൽകുകയായിരുന്നു. കുട്ടികൾ ഐസ്ക്രീം കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ ചത്ത തവളയെ കണ്ടെത്തി. ഇത് കണ്ട അൻബു സെൽവത്തിന്റെ മകൾ ഇക്കാര്യം…
Read Moreപ്രണയദിനം പശുവിനൊപ്പം, കൗ ഹഗ് ഡേ ആയി ആചാരിക്കാൻ കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ നിർദേശം
ന്യൂഡൽഹി: പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ്…
Read Moreമാളികപ്പുറം ഒടിടി യിലേക്ക്
ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ഒടിടി റിലീസിന് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനത്തിനു എത്തും. റിലീസ് ചെയ്ത് ഏഴാം ആഴ്ചയിലും ചിത്രം തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 2022 ഡിസംബർ 30നാണ് മാളികപ്പുറം തിയേറ്ററിൽ എത്തിയത്. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അയ്യപ്പന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. മനോജ് കെ. ജയൻ, സൈജു…
Read Moreവ്യാജ പെർമിറ്റുമായി കേരളത്തിലേക്ക് പോയ ലോറി പിടിയിൽ
ബെംഗളൂരു: വ്യാജ ഓണ്‍ലൈന്‍ പെര്‍മിറ്റുമായി കണ്ണൂര്‍ മാക്കൂട്ടത്ത് ലോറി പിടിയില്‍. കര്‍ണാടകയില്‍ നിന്നും പച്ചക്കറിയുമായി പോയ ലോറിയാണ് വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. പരിശോധനയില്‍ ഇത് വ്യക്തമായതോടെ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ ലോറി ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വ്യാജ പെര്‍മിറ്റ് തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെര്‍മിറ്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗമാക്കിയതിനു പിന്നാലെയാണ് പഴയ പെര്‍മിറ്റുകള്‍ എഡിറ്റ് ചെയ്ത് ഇത്തരത്തില്‍ ലോറികള്‍ അതിര്‍ത്തി കടക്കുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജ പെര്‍മിറ്റ് രേഖകള്‍ മനസിലാകില്ലെന്നതാണ് തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കാരണവും…
Read More