കൊച്ചു മകളെ തുടർച്ചയായുള്ള പീഡനം, 70 കാരന് 20 വർഷം തടവ് 

ബെംഗളൂരു: കൊച്ചുമകളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന് എഴുപത് വയസുകാരനെ 20 വർഷത്തെ തടവിന് ശിക്ഷിച്ച് ബെംഗളൂരു സെഷൻസ് കോടതി.

ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ഇയാൾക്ക് വിധിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ തുടർച്ചയായി എട്ട് വർഷം കൊച്ചുമകളെ ഇയാൾ പീഡിപ്പിച്ചു. 

കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തും മറ്റുമായിരുന്നു പീഡനം. പ്രതി നീലച്ചിത്രങ്ങൾക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഇയാൾ നീലച്ചിത്രങ്ങൾ കാണിക്കുകയും ചെയ്തു.

  ബെംഗളൂരുവിൽ ഹോട്ടൽ ഭക്ഷണത്തിന് പൊള്ളുന്ന വില; ലഘുഭക്ഷണം, കാപ്പി, ചായ എന്നിവയുടെ വില വീണ്ടും ഉയർന്നു; പുതിയ നിരക്ക് അറിയാം

പീഡനവിവരം പുറത്ത് പറയുകയാണെങ്കിൽ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തുമെന്ന് ഇയാൾ അവളെ ഭീഷണിപ്പെടുത്തി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് പെൺകുട്ടി പീഡന വിവരം മാതാപിതാക്കളോട് പറയുന്നത്. തുടർന്ന് മാതാപിതാക്കൾ ബെംഗളൂരുവിലെ കുമാരസ്വാമി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us