ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതവും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീര്‍ഘനാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബെംഗളൂരുവിലെ വസതിയില്‍ ചികിത്സകള്‍…

Read More

കോളേജ് അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കോളജ് അധ്യാപികയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൽക്കി എസ് കോടിയിലെ ബി.വി.അമിതയാണ് മരിച്ചത്. മംഗളൂരു വാമടപ്പടവിലെ കോളേജിൽ ഗസ്റ്റ് ലക്‌ചറാണ് അമിത. സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോയ അമിത വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. 12 വർഷം മുമ്പ് വിവാഹിതയായ അവർക്ക് എട്ട് വയസുള്ള മകളുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Read More

ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി 

ബെംഗളൂരു: അമരവിള എക്‌സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ആഡംബര ബസില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. 58.357 ഗ്രാം ഹാഷിഷ് ഓയില്‍ കടത്തികൊണ്ടു വന്ന കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനില്‍ ലളിത സദനത്തില്‍ മധുപന്‍ എന്ന യുവാവ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷ്, പ്രിവന്റിവ് ഓഫിസര്‍ സുധീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ…

Read More

വിദേശ മദ്യവുമായി 3 പേർ പിടിയിൽ

ബെംഗളൂരു: ഓട്ടോയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍. മേനംകുളം സെന്റ് ആന്‍ഡ്രൂസ് ലാല്‍ കോട്ടേജില്‍ അഖില്‍ തോമസ് , ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട ലക്ഷം വീട്ടില്‍ സ്റ്റാന്‍ലി പെരേര , ലക്ഷം വീട്ടില്‍ നിസാം എന്നിവരെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു എസ്.ഐ ഡി.ജെ. ഷാലുവിന്റെ നേതൃത്വത്തില്‍ മംഗളൂരു ജങ്ഷനില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോയുടെ പിറകില്‍ 26 കുപ്പികളില്‍ കടത്തിയ 37 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.

Read More

കൊച്ചു മകളെ തുടർച്ചയായുള്ള പീഡനം, 70 കാരന് 20 വർഷം തടവ് 

ബെംഗളൂരു: കൊച്ചുമകളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന് എഴുപത് വയസുകാരനെ 20 വർഷത്തെ തടവിന് ശിക്ഷിച്ച് ബെംഗളൂരു സെഷൻസ് കോടതി. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ഇയാൾക്ക് വിധിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ തുടർച്ചയായി എട്ട് വർഷം കൊച്ചുമകളെ ഇയാൾ പീഡിപ്പിച്ചു.  കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തും മറ്റുമായിരുന്നു പീഡനം. പ്രതി നീലച്ചിത്രങ്ങൾക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഇയാൾ നീലച്ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. പീഡനവിവരം പുറത്ത് പറയുകയാണെങ്കിൽ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തുമെന്ന് ഇയാൾ അവളെ ഭീഷണിപ്പെടുത്തി. എട്ടാം…

Read More

ബ്രിട്ടനോട് സഹായമഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍

യുക്രെയ്ന്‍: റഷ്യയുടെ അധിനിവേശത്തെ ചെറുക്കാന്‍ ഫൈറ്റര്‍ ജെറ്റുകള്‍ നല്‍കി സഹായിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സെലന്‍സ്‌കി ബ്രിട്ടനിലെത്തുന്നത്. അധിനിവേശത്തിന്റെ തുടക്കം മുതല്‍ യുക്രെയ്‌നൊപ്പം നിന്ന ബ്രിട്ടന് നന്ദിപറഞ്ഞായിരുന്നു സെലന്‍സ്‌കി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തത്. അസാധ്യമെന്ന് കരുതിയ കാലത്ത് പാശ്ചാത്യശക്തികളെ ഒരുമിച്ചുനിര്‍ത്താന്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനായെന്ന് അദ്ദേഹം ഒര്‍മിച്ചു. സ്വാതന്ത്ര്യത്തിനു വിജയമുണ്ടാകുമെന്നും റഷ്യ പരാജയപ്പെടുമെന്നും സെലന്‍സ്‌കി സഭയില്‍ പറഞ്ഞു. യുദ്ധം തുടരാനാകാത്തവിധം റഷ്യയെ തളര്‍ത്താന്‍…

Read More

പ്രവാസികളെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കുവൈറ്റ്: രണ്ട് ദിവസങ്ങളിലെ ഷെഡ്യൂളുകള്‍ റദ്ദാക്കി പ്രവാസികളെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിങ്കള്‍,വെള്ളി ദിവസങ്ങളിലായി കുവൈത്തിലേക്കുള്ള ഷെഡ്യൂളുകളാണ് പൂര്‍ണമായും എയര്‍ ഇന്ത്യ റദ്ദാക്കിയത്. ഫെബ്രുവരി 10 ന് കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും, കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കുമുള്ള വിമാനവും ഫെബ്രുവരി 13 ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കുമുള്ള ഷെഡ്യൂളുകളണ് റദ്ദാക്കിയത്. കൂടാതെ തിരിച്ച് കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഷെഡ്യൂളും റദ്ദാക്കി. രണ്ടിടങ്ങളിലേക്കുമായി നാല് ഷെഡ്യൂളുകള്‍ റദ്ദാക്കിയയോടെ ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ ദുരിതത്തിലായിരിക്കുകയാണ്. അതേസമയം ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു…

Read More

കാർ ബ്രേക്കിന് പകരം ആക്‌സിലറേറ്റർ ചവിട്ടി യുവതി; ബൈക്ക് യാത്രികൻ മരിച്ചു

accident

ബെംഗളൂരു: ബൈക്ക് യാത്രികനെ കാറുമായി ഇടിച്ചിട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ, ബ്രേക്കിന് പകരം ആക്സിലറേറ്റർ പ്രയോഗിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ യുവതി പോലീസിനോട് പറഞ്ഞു, അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബെംഗളൂരുവിൽ നിന്നുള്ള ശുഭ എന്ന മധ്യവയസ്‌കയാണ് കാർ ഡ്രൈവർ. പീനിയ ട്രാഫിക് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഡ്രൈവറുടെ അശ്രദ്ധമൂലം ജീവൻ നഷ്ടപ്പെട്ടതിൽ ആളുകൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ച തിരക്കേറിയ ഹെസരഘട്ട മെയിൻ റോഡിൽ ബഗലഗുണ്ടെ ജംക്‌ഷനു…

Read More

കേരള സാങ്കേതിക സര്‍വകലാശാല വി.സി നിയമനം; ഗവര്‍ണര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിക്കും. മുന്‍ വി.സി ഡോ. രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടിയാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത് കെ.ടി.യു വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ തുടര്‍നടപടികള്‍ വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വി.സി നിയമനവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വി.സി നിയമനം റദ്ദാക്കിയ വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിക്കുന്നത്. കെ.ടി.യു…

Read More

മലിനജല പ്ലാന്റ് വൃത്തിയാക്കലിനിടെ രണ്ടുതൊഴിലാളികള്‍ മരിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ്

ബെംഗളൂരു: അപാര്‍ട്ട് സമുച്ചയത്തിലെ മലിനജലശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ രണ്ടുതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കനകപുര റോഡ് കോണനകുണ്ഡെയിലെ അപാര്‍ട്ട്മെന്റില്‍ നടന്ന അപകടത്തില്‍ അപാര്‍ട്ട്മെന്റ് മാനേജ്‌മെന്റും സ്ഥാപന ഉടമയും ജീവനക്കാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കൊനാനകുണ്ഡെ പൊലീസ് കേസെടുത്തിരിക്കുന്നത്. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവൃത്തികള്‍ നടത്തുന്ന സ്വകാര്യ കമ്ബനിയുടെ ജീവനക്കാരായ തുമകൂരു സ്വദേശി രവികുമാര്‍ (29), ഒഡിഷ സ്വദേശി ദിലീപ് കുമാര്‍ (26) എന്നിവരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് ഇരുവരും അറ്റകുറ്റപ്പണിക്കായി എത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ കമ്ബനിയിലെ സൂപ്രണ്ട് പാര്‍പ്പിട സമുച്ചയത്തിലെ…

Read More
Click Here to Follow Us